twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവള്‍ കണ്ണീരോടെ പറഞ്ഞ ഒരു കാര്യം മാത്രമാണ് ഞാന്‍ അനുസരിക്കാതിരുന്നത്, തുറന്നുപറഞ്ഞ് ദേവന്‍

    By Midhun Raj
    |

    വില്ലന്‍ വേഷങ്ങളിലും സഹനടനായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് നടന്‍ ദേവന്‍. മലയാളത്തിലെ എറ്റവും സുന്ദരനായ വില്ലന്‍ എന്നാണ് ദേവനെ കുറിച്ച് മുന്‍പ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിലും നടന്‍ സജീവമായിരുന്നു. ഈ വര്‍ഷമാദ്യം മോഹന്‍ലാലിന്റൈ ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലൂടെയാണ് ദേവന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്.

    വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ ദേവന്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തില്‍ നടന്‍ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു കോമഡി റോളിലാണ് ദേവന്‍ അഭിനയിച്ചിരുന്നത്. സിനിമയില്‍ നായകനായി തുടങ്ങിയ ദേവന്‍ പിന്നീട് സഹനടനായും പ്രതിനായകനായും തിളങ്ങുകയായിരുന്നു.

    മുന്‍പ് നായകനേക്കാള്‍

    മുന്‍പ് നായകനേക്കാള്‍ സുന്ദരനായ വില്ലന്‍ വേണ്ടെന്ന സിനിമാക്കാരുടെ ചിന്ത തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു എന്ന് നടന്‍ തുറന്നുപറഞ്ഞിരുന്നു. നാദം എന്ന ചിത്രത്തിലൂടെയാണ് ദേവന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഹരിഹരന്‍ സംവിധാനം ചെയ്ത ആരണ്യകം എന്ന സിനിമയിലെ നായകവേഷം ദേവന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.

    ആരണ്യകത്തിന് പിന്നാലെ

    ആരണ്യകത്തിന് പിന്നാലെ ന്യൂഡല്‍ഹി, ഏകലവ്യന്‍, ഭാഷ തുടങ്ങിയ സിനിമകളിലെ നടന്റെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. ഒരിടവേളയ്ക്ക് ശേഷം ദേവന്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാവുകയാണ്. നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് നടന്‍ തയ്യാറെടുക്കുന്നത്.

    അതേസമയം ഭാര്യയെ കുറിച്ച്

    അതേസമയം ഭാര്യയെ കുറിച്ച് ഒരഭിമുഖത്തില്‍ നടന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഭാര്യ പറഞ്ഞ എല്ലാ കാര്യങ്ങളും താന്‍ മുന്‍പ് സാധിച്ചു കൊടുത്തിട്ടുണ്ടെങ്കിലും എന്റെ മുന്നില്‍ കണ്ണീരോടെ പറഞ്ഞൊരു കാര്യം താന്‍ അനുസരിച്ചില്ലെന്ന് നടന്‍ പറയുന്നു. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ എതിര്‍ത്തിരുന്നു.

    എന്തിനാടാ നിനക്ക് രാഷ്ട്രീയം

    എന്തിനാടാ നിനക്ക് രാഷ്ട്രീയം, നിനക്ക് പറ്റിയ പണി അഭിനയമാണ്. എന്ന് പലരും ഉപദേശിച്ചു. മരിച്ചുപോയ ഭാര്യക്കും താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് ഒട്ടും യോജിപ്പില്ലായിരുന്നു. ഭാര്യ പറഞ്ഞ എല്ലാ കാര്യവും സാധിച്ചുകൊടുത്തിട്ടുണ്ട്. പക്ഷേ അവള്‍ എന്റെ മുന്നില്‍ കണ്ണീരോടെ പറഞ്ഞ ഒരു കാര്യം മാത്രമാണ് താന്‍ ഇതുവരെ അനുസരിക്കാതിരുന്നിട്ടുളളത്. ദേവന്‍ പറഞ്ഞു.

    മലയാളത്തിന് പുറമെ

    മലയാളത്തിന് പുറമെ നിരവധി അന്യഭാഷാ ചിത്രങ്ങളിലും എത്തിയ താരമാണ് ദേവന്‍. സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം വില്ലന്‍ വേഷങ്ങളില്‍ നടന്‍ അഭിനയിച്ചിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഊഴം, സൈമണ്‍ പീറ്റര്‍ നിനക്ക് വേണ്ടി, വിയറ്റ്നാം കോളനി, ഇന്ദ്രപ്രസ്ഥം തുടങ്ങിയ സിനിമകളും ദേവന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകള്‍ക്ക് പുറമെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിരുന്നു ദേവന്‍. മലയാളത്തിനൊപ്പം തമിഴ് ഭാഷയിലെ സീരിയലുകളിലും ദേവന്‍ അഭിനയിച്ചിരുന്നു

    Read more about: devan
    English summary
    actor devan reveals about his wife request about politics
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X