'ആസ്തി ഇരുന്നൂറ് കോടിക്ക് മുകളിൽ, ഗാരേജിൽ ആഢംബര കാറുകളുടെ വൻ ശേഖരം, പ്രതിഫലം 35 കോടി'; ധനുഷിന്റെ ജീവിതം!
ധനുഷ് എല്ലായ്പ്പോഴും വ്യത്യസ്തനാണ്. സ്വന്തം കഴിവും അധ്വാനവും കൊണ്ട് ഈ പ്രായത്തിൽ തന്നെ ആരെയും മോഹിപ്പിക്കുന്ന കരിയറിന് അവകാശിയാണ് ഈ താരം. ഈ മുഖവുമായി ക്യാമറക്ക് മുന്നിൽ വരാൻ എങ്ങനെ ധൈര്യം വന്നുവെന്ന് ചോദിച്ചവരോട് കോളിവുഡും ബോളിവുഡും കടന്ന് ഹോളിവുഡിലെ ക്യാമറക്ക് മുന്നിൽ ഹീറോയായി നിന്നാണ് താരം മറുപടി കൊടുത്തത്.
പത്തൊമ്പതാം വയസിൽ പുതുമുഖമായി അരങ്ങേറിയ സിനിമയിൽ തന്നെ തെന്നിന്ത്യ മുഴുവൻ ശ്രദ്ധേയനാവാൻ കഴിഞ്ഞ ധനുഷിന് കൊമേഴ്സ്യൽ സിനിമയിൽ തുടരുന്നതിനിടെ തന്നെ ഇരുപത്തേഴാമത്തെ വയസിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം ആടുജീവിതം എന്ന സിനിമയിലൂടെ ലഭിച്ചു.
ഒരു സാധാരണക്കാരന്റെ മുഖം വെച്ച് തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയ അദ്ദേഹം മുപ്പതാം വയസിൽ ബോളിവുഡിൽ ചെന്ന് ഹിറ്റുകൾ ഉണ്ടാക്കി. ശേഷം ഹോളിവുഡിൽ നായകനായി ഇന്ത്യൻ സിനിമയുടെ അഭിമാനമായി.

ധനുഷ് ഒരു നടൻ മാത്രമല്ല സിനിമയുടെ മിക്ക മേഖലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. മികച്ച നടനും ഗായകനും ഗാനരചയിതാവിനും നിർമ്മാതാവിനുമുഉള്ള അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. താനഭിനയിക്കുന്ന സിനിമകളിലെ പാട്ടുകൾ സ്വയം എഴുതി ആലപിച്ച് കൊലവെറി ഹിറ്റുകളാകളാണ് സൃഷ്ടിക്കുന്നത്.
ദേശീയ അവാർഡുകൾ വരെ നേടിയ ഒരുപിടി നല്ല ചിത്രങ്ങളുടെ നിർമാണം നിർവഹിച്ചത് ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ് ആയിരുന്നു. ധനുഷ് ആദ്യമായി സംവിധാനവും രചനയും ചെയ്ത പവർപാണ്ടി പ്രേക്ഷകപിന്തുണയും നിരൂപകപ്രശംസയും നേടിയിരുന്നു. ധനുഷ് ഒരു നല്ല സംവിധായകനും രചയിതാവും ആണെന്ന് പവർപാണ്ടി തെളിയിച്ചു.
ഇത്രയും വർഷത്തെ സിനിമാ ജീവിതത്തിനിടെ വിവാദങ്ങൾക്കും അപവാദ പ്രചരണങ്ങൾക്കും ഈ കലാകാരന്റെ വിജയങ്ങൾ മറുപടി നൽകി. ഒന്നിനും ധനുഷിന്റെ വളർച്ച തടയാനായിട്ടില്ല. നാൽപ്പതാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്റെ ആസ്തിയെ കുറിച്ചുള്ള റിപ്പോർട്ടുകളിലൂടെ തുടർന്ന് വായിക്കാം. കഴിഞ്ഞ വർഷം താരത്തിന്റെ ആസ്തി 160 കോടി രൂപയായിരുന്നു. എന്നാൽ അതിനുശേഷം അദ്ദേഹത്തിന്റെ താരമൂല്യം ജെറ്റ് വേഗതയിൽ ഉയർന്നു.
അതിനാൽ അദ്ദേഹത്തിന്റെ ആസ്തി ഇപ്പോൾ 200 കോടി രൂപയിൽ കൂടുതലാണ്. ആൽവാർപേട്ടിൽ ഇതിനകം 18 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര വീട് ധനുഷിന് സ്വന്തമായുണ്ട്. കൂടാതെ അടുത്തിടെ ചെന്നൈയിലെ ഏറ്റവും പോഷ് ഏരിയയായ പോയസ് ഗാർഡനിൽ അദ്ദേഹം തന്റെ പുതിയ സ്വപ്ന ഭവനം നിർമ്മിച്ചു.

നീന്തൽക്കുളം, തിയേറ്റർ, ജിംനേഷ്യം തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള വീടിന് വേണ്ടി 150 കോടി രൂപയ്ക്ക് മുകളിലാണ് ചിലവിട്ടത്. അതുപോലെ തന്നെ നടൻ ധനുഷിന് കാറുകളോടുള്ള ഇഷ്ടം അദ്ദേഹത്തിന്റെ പക്കലുള്ള കാർ കലക്ഷനിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം.
45 ലക്ഷം രൂപ വിലമതിക്കുന്ന ജാഗ്വാർ എക്സ്ഇ, 98 ലക്ഷം രൂപ വിലമതിക്കുന്ന ഫോർഡ് മസ്താങ്, 3.5 കോടിയുടെ ബെന്റ്‌ലി, 6.3 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്സ് ഗോസ്റ്റ്, 65.8 കോടി രൂപ വിലമതിക്കുന്ന ഔഡി എ1, 65.8 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് തുടങ്ങിയ വിവിധ ആഡംബര കാറുകൾ അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്.
പല ഭാഷകളിൽ സിനിമകൾ ചെയ്യുന്നതിനാൽ പ്രതിഫലം താരം ഉയർത്തി. നിലവിൽ 30 മുതൽ 35 കോടി വരെയാണ് അദ്ദേഹം ഒരു സിനിമയ്ക്ക് വാങ്ങുന്നത്. മാത്രമല്ല സ്വന്തം പ്രൊഡക്ഷൻ കമ്പനിയിലൂടെ നിരവധി സിനിമകൾ നിർമ്മിക്കുകയും അവയിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്യുന്നു.


Click it and Unblock the Notifications