അഭിനയം കണ്ട് ഇഷ്ടപ്പെട്ട് അദ്ദേഹം മകളെ കെട്ടിച്ച് തന്നോ?, പെണ്ണ് എന്നെ കണ്ട് മയങ്ങിയിരുന്നു; ധനുഷ്
തെന്നിന്ത്യയിൽ ഏറ്റവും സക്സസ്ഫുള്ളായി കരിയർ കൊണ്ടുപോകുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ധനുഷ്. ആദ്യ സിനിമ മുതൽ അനുഭവിക്കുന്ന പരിഹാസവും വിമർശനവുമാണ് ഇന്ന് കാണുന്ന നിലയിലേക്ക് നടൻ എന്ന രീതിയിൽ വളരാൻ താരത്തെ സഹായിച്ചത്. നായകനാകാനുള്ള ഗുണങ്ങളൊന്നും ധനുഷിന് ഇല്ലെന്നായിരുന്നു തുടക്കകാലത്ത് കേട്ടിരുന്ന പ്രധാന വിമർശനം. സിനിമാ കുടുംബത്തിൽ നിന്നും വന്നുവെന്നതിന്റെ പേരിലും ധനുഷിന് തുടക്കകാലത്ത് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ ഇന്ന് തമിഴ് സിനിമയിൽ അഭിനയത്തിന് പുറമെ സംവിധാനം അടക്കം വിവിധ മേഖലകളിൽ ശോഭിച്ച് നിൽക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ധനുഷ്. തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായി ധനുഷ് വളർന്നതിൻ്റെ പ്രധാന കാരണം ജേഷ്ഠൻ സെൽവരാഘവനാണ്.

ധനുഷിൻ്റെ ആദ്യ ചിത്രമായ തുള്ളുവതോ ഇളമൈ സംവിധാനം ചെയ്തത് അച്ഛൻ കസ്തൂരി രാജയാണെങ്കിലും അഭിനയം എന്താണെന്ന് മനസിലാക്കി ധനുഷ് സിനിമയുടെ ഭാഗമായി പ്രവർത്തിച്ച് തുടങ്ങിയത് കരിയറിലെ രണ്ടാമത്തെ ചിത്രമായ കാതൽ കൊണ്ടേനിലൂടെയായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ സെൽവരാഘവനായിരുന്നു.
തുടക്കകാരനായതുകൊണ്ട് തന്നെ അന്ന് ഓരോ സീനും ചെയ്യുമ്പോഴും ചെറിയ തെറ്റിന് പോലും ജേഷ്ഠന്റെ ശകാരം കേൾക്കേണ്ടി വന്ന കഥകൾ ധനുഷ് തന്നെ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. സെൽവരാഘവൻ സ്കൂളിൽ നിന്നാണ് അഭിനയം പഠിച്ചത് എന്നത് പിന്നീട് ധനുഷ് ഗുണം മാത്രമെ ചെയ്തിട്ടുള്ളു. നടന്റെ കരിയറിലെ മികച്ച പത്ത് സിനിമകൾ എടുത്താൽ അതിൽ കാതൽ കൊണ്ടേൻ ഉണ്ടാകും.
കാതൽ കൊണ്ടേനിലെ ധനുഷിന്റെ പ്രകടനം കണ്ട് സാക്ഷാൽ രജിനികാന്ത് വരെ താരത്തെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അതിനുശേഷമാണ് സൂപ്പർസ്റ്റാർ കുടുംബവുമായി ധനുഷിന് സൗഹൃദം വരുന്നതും ഐശ്വര്യയെ പ്രണയിക്കുന്നതുമെന്നുമാണ് കഥകൾ. ഇരുവരുടെയും പ്രണയം രണ്ട് കുടുംബവും അംഗീകരിച്ചതോടെ വിവാഹത്തിലേക്ക് എത്തുകയായിരുന്നുവത്രെ. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹമോചിതരായത്.
ധനുഷ്-ഐശ്വര്യ വേർപിരിയൽ സിനിമാ ലോകത്തിനും ആരാധകർക്കും ഒരു ഷോക്കായിരുന്നു. ദമ്പതികളെ ഒരുമിപ്പിക്കാൻ ഇരു വീട്ടുകാരും ശ്രമിച്ചുവെങ്കിലും പിരിയാമെന്ന നിലപാടിൽ തന്നെ ഇരുവരും ഉറച്ച് നിൽക്കുകയായിരുന്നു. ഓരോ സിനിമയ്ക്കും കോടികൾ പ്രതിഫലം വാങ്ങുന്ന തമിഴ് സിനിമയിലെ മുൻനിര താരമായ ധനുഷ് ദേശീയ അവാർഡ് ജേതാവ് കൂടിയാണ്.

തമിഴ് സിനിമാ വ്യവസായത്തിന് പുറമെ ബോളിവുഡ്, തെലുങ്ക്, മലയാളം സിനിമ മേഖലയിലും താരത്തിന് നിരവധി ആരാധകരുണ്ട്. താനും ഐശ്വര്യയും എങ്ങനെയാണ് പ്രണയത്തിലായതെന്ന് ഒരിക്കൽ ഐശ്വര്യയെ ഇരുത്തികൊണ്ട് തന്നെ ധനുഷ് വെളിപ്പെടുത്തിയിരുന്നു. ഒരു ഷോയിൽ ഇരുവരും പങ്കെടുക്കുന്നതിനിടെ അവതാരകൻ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് പ്രണയകഥ വെളിപ്പെടുത്തിയത്.
കാതൽ കൊണ്ടേൻ എന്ന ചിത്രത്തിനുശേഷം രജിനികാന്ത് സാർ വിളിച്ച് അഭിനന്ദിക്കുകയും ഒപ്പം അദ്ദേഹത്തിന്റെ നിങ്ങൾക്ക് തരികയായിരുന്നുമെന്നും കേൾക്കുന്നുണ്ടല്ലോ എന്നാണ് അവതാരകൻ തമാശയായി ചോദിച്ചത്. അതിന് നടൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു... അതേ സിനിമ കണ്ട് തലൈവർ എന്നെ വിളിച്ച് അഭിനന്ദിച്ചുവെന്നത് സത്യമാണ്. എന്നാൽ അദ്ദേഹത്തിന്റെ മകളെ എനിക്ക് തരികയായിരുന്നില്ല. പെണ്ണ് എന്നെ കണ്ട് നേരത്തെ മയങ്ങിയിരുന്നു എന്നാണ് ധനുഷ് പറഞ്ഞത്.
രായനാണ് അവസാനം ധനുഷിന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ എത്തിയ സിനിമ. ഇഡലി കടൈയാണ് നടന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. വിവാഹമോചനത്തിനുശേഷം മക്കൾ രണ്ടുപേരുടെയും ഒപ്പം മാറി മാറി നിന്നാണ് വളരുന്നത്. എവിടെ പോയാലും മക്കളെ ഒപ്പം കൂട്ടുന്നയാളാണ് ധനുഷ്.


Click it and Unblock the Notifications











