'അവസ്ഥ മനസിലാക്കാതെ ആളുകൾ പിടിച്ച് നിർത്തി ഫോട്ടോ എടുക്കും, ചിലപ്പോൾ ദേഷ്യപ്പെടേണ്ടി വരും'; ധർമ്മജൻ

കോമഡി ഷോകളിലൂടെ ശ്രദ്ധേയനായി സിനിമകളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന താരമാണ് ധര്‍മ്മജൻ ബോൾഗാട്ടി. മൂന്ന് മെഗാ സീരിയലുകളും അഞ്ഞൂറോളം എപ്പിസോഡുകള്‍ വരുന്ന കോമഡി ഷോകളും ഏഷ്യാനെറ്റിലെ ഹിറ്റ് കോമഡി സീരീസ് ആയിരുന്ന സിനിമാലയിലെ എപ്പിസോഡുകളും അടക്കം ധർമ്മജൻ എഴുതിയിരുന്നു.

രമേഷ് പിഷാരടിയും ധർമ്മജനുമാണ് മലയാളിക്ക് മിനി സ്ക്രീനിലെ ബെസ്റ്റ് കോമ്പോയായി തോന്നിയിട്ടുള്ളത്. രമേഷ് പിഷാരടി ഒറ്റയ്ക്ക് വന്നാൽ ധർമ്മജൻ എവിടേയെന്നും ധർമ്മജൻ ഒറ്റയ്ക്ക് വന്നാൽ പിഷാരടി എവിടെയെന്നും മലയാളി തിരക്കാതിരിക്കില്ല.

കാരണം വളരെ വർഷങ്ങളായി ഏറ്റവും കൂടുതൽ ആരാധകരുള്ള കോമ്പോയാണ് ഇവരുടേത്. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ രമേശ് പിഷാരടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യ പരിപാടിയുടെ അവതാരകനായി മിനിസ്ക്രീനിൽ എത്തിയതോടെയാണ് ധർമ്മജൻ ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് രമേശ് പിഷാരടി, മുകേഷ് എന്നിവർ പ്രധാന അവതാരകരായ ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയിലും സ്ഥിരം സാന്നിധ്യമായി പ്രേക്ഷകപ്രീതി നേടി.

ആളുകൾ പിടിച്ച് നിർത്തി ഫോട്ടോ എടുക്കും

2010ൽ പുറത്തറങ്ങിയ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ രംഗപ്രവേശം ചെയ്തത്. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, പ്രേതം, ആട് ഒരു ഭീകരജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ ധർമ്മജന്റെ ഓൺസ്ക്രീൻ പ്രകടനങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡിന് താരത്തിന് നാമനിർദ്ദേശവും ലഭിച്ചിരുന്നു.

ചിലപ്പോൾ ദേഷ്യപ്പെടേണ്ടി വരും

ധർമ്മജൻ നിർമ്മിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത നിത്യഹരിതനായകൻ എന്ന ചിത്രത്തിൽ ധർമ്മജൻ പിന്നണിയും പാടിയിട്ടുണ്ട്.

ഇപ്പോഴിത ആരാധകർക്കുള്ള ചില സമീപനങ്ങൾ ചിലയിടങ്ങളിൽ ചെല്ലുമ്പോൾ‌ സ്വകാര്യത ഇല്ലാതാക്കിയിട്ടുണ്ടെന്നും തന്റെ തിരക്കുകൾ മനസിലാക്കാതെ ആളുകൾ സെൽഫി പിടിച്ച് നിർത്തുമ്പോൾ‌ അലോസരം തോന്നാറുണ്ടെന്നും പറയുകയാണ് ധർമ്മജൻ ബോൾ​ഗാട്ടി ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ.

നിങ്ങൾ എന്താണ് ഡള്ളായി ഇരിക്കുന്നത്

'ഞങ്ങൾ‌ കോമഡി ചെയ്യുന്നവരായതുകൊണ്ട് പലപ്പോഴും പല സ്ഥലങ്ങളിൽ ചെല്ലുമ്പോൾ ആളുകൾ ചോദിക്കും നിങ്ങൾ എന്താണ് ഡള്ളായി ഇരിക്കുന്നത്? ടിവിയിൽ മാത്രമെ കോമഡി പറയുകയുള്ളോ എന്നൊക്കെ ചോദിക്കും. നമുക്ക് നമ്മുടേതായ ഒരുപാട് കാര്യങ്ങളില്ലേ.'

'കുടുംബപരമായും മറ്റുമുള്ള കാര്യങ്ങളും ജീവിതത്തിലെ ചില സങ്കടങ്ങളും കാരണം നമ്മൾ ചിലപ്പോൾ ഫുൾ ടൈം ചിരിച്ചോണ്ട് നടക്കുകയോ കോമഡി പറയുകയോ ഇല്ല. ചിലപ്പോഴൊക്കെ നമ്മൾ എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് പോവുകയാണെങ്കിൽ ജനങ്ങൾ ചിലപ്പോൾ നമ്മളെ വിടില്ല. മാളിലൊക്കെ പോകുമ്പോൾ നമുക്ക് തിരക്കുണ്ടെങ്കിലും ആളുകൾ പിടിച്ച് നിർത്തി ഫോട്ടോ എടുക്കും.'

നമ്മളും പച്ചയായ മനുഷ്യനാണല്ലോ

'കുറെപ്പേർ അങ്ങനെ തടഞ്ഞ് നിർത്തിയിട്ടുണ്ട്. ആളുകൾ നമ്മളെ മനസിലാക്കുകയോ നമ്മുടെ ധ‍ൃതി മനസിലാക്കുകയോ ചെയ്യില്ല. നമ്മൾ നിന്ന് കൊടുത്തെ പറ്റൂ. ആ സമയങ്ങളിൽ ചിലപ്പോൾ ദേഷ്യപ്പെടേണ്ടി വരാറുണ്ട്. നമ്മളും പച്ചയായ മനുഷ്യനാണല്ലോ.'

'ഞാനും നാട്ടിൻ പുറത്ത് വളർന്നയാളാണ്. സീരിയലിലും സിനിമയിലുമൊന്നും എന്റെ നാട്ടിൽ നിന്ന് വേറാരും ഇല്ല. കലയുമായി നടക്കുന്നത് കൊണ്ട് ഒരുപാട് രാജ്യങ്ങൾ‌ സന്ദർശിക്കാൻ പറ്റി. ഇപ്പോൾ കൈയ്യിൽ ആറോളം പാസ്പോർ‌ട്ടുകളുണ്ട്. കുറെ കലാകാരന്മാരുടെ കൂടെ പരിപാടി ചെയ്യാൻ പറ്റി.'

ഞാൻ ആ​ഗ്രഹിച്ചതിലും ഒരുപാട് എനിക്ക് കിട്ടി

'സൂപ്പർസ്റ്റാറുകളുടെ കൂടെ വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ സാധിച്ചുവെന്നതെല്ലാം എനിക്ക് വലിയ നേട്ടമായിട്ടാണ് തോന്നിയിട്ടുള്ളത്. എനിക്കിപ്പോഴുള്ളത് സ്വപ്നതുല്യമായ ജീവിതമാണ്. ഞാൻ ആ​ഗ്രഹിച്ചതിലും ഒരുപാട് എനിക്ക് കിട്ടി' ധർമ്മജൻ പറഞ്ഞു.

ഇപ്പോൾ ധർമ്മജൻ സിനിമകളിലാണ് ശ്ര​ദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൃഷ്ണൻ കുട്ടി പണി തുടങ്ങി, എരിഡ എന്നിവയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ധർമ്മജൻ അഭിനയിച്ച സിനിമകൾ.

Read more about: dharmajan bolgatty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X