'ബിബിൻ വീൽചെയറിലായിരുന്നു, നായകനാണെന്ന് പറഞ്ഞപ്പോൾ അവഞ്ജയോടെ നോക്കി'; ധർമ്മജൻ ബോൾ​ഗാട്ടി

മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ധർമ്മജൻ ബോൾ​ഗാട്ടി. ചാനലുകളിൽ അടക്കം നിരവധി സീരിയലുകളുടെയും ഷോകളുടെയും തിരക്കഥകൾ ഒരുക്കിയിരിക്കുന്നത് ധർമ്മജൻ ആണ് എന്ന കാര്യം പലർക്കും അത്ര അറിവുള്ള കാര്യമല്ല.എന്നാൽ അതിശയകരമെന്ന് പറയട്ടെ മൂന്ന് മെഗാ സീരിയലുകൾ അഞ്ഞൂറോളം എപ്പിസോഡുകൾ വരുന്ന കോമഡി ഷോകൾ ഏഷ്യാനെറ്റിലെ ഹിറ്റ് കോമഡി സീരിയസായിരുന്ന സിനിമാലയിലെ എപ്പിസോഡുകൾ തുടങ്ങിയവയുടെയെല്ലാം പിന്നിൽ തൂലിക ചലിപ്പിച്ചത് ധർമ്മജൻ ബോൾഗാട്ടി എന്ന ധർമ്മജൻ തന്നെയാണ്.

രമേഷ് പിഷാരടി ധർമ്മജൻ കോമ്പോ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും ധർമജന് വിജയിക്കാനായില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ധർമജൻ തിരിമാലി എന്ന സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത്. തിരിമാലി ബിബിൻ ജോർജ് നായകനായ സിനിമയാണ്. ഇക്കഴിഞ്ഞ ദിവസമാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. ബിബിനും ധർമജനും പുറമെ ജോണി ആന്റണിയാണ് സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫീൽ ഗുഡ് എൻറർടെയ്‍നർ ചിത്രം സംവിധാനം ചെയ്തത് രാജീവ് ഷെട്ടിയാണ്.

തുടക്കം മുതൽ തടസങ്ങൾ

സംവിധായകനൊപ്പം സേവ്യർ അലക്സും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശിക്കാരി ശംഭുവിന് ശേഷം എയ്ഞ്ചൽ മരിയ സിനിമാസിൻറെ ബാനറിൽ എസ്.കെ ലോറൻസ് നിർമിച്ച ചിത്രമാണിത്. നിഷാദ് സി ഇഡെസ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഹരീഷ് കണാരൻ, സലിംകുമാർ, ഇന്നസെൻറ്, അന്ന രേഷ്‍മ രാജൻ, അസീസ് നെടുമങ്ങാട്, നസീർ സംക്രാന്തി, സോഹൻ സീനുലാൽ, ഉണ്ണി നായർ, മാവോത്സെ ഗുരുംഗ്, ഉമേഷ് തമംഗ് എന്നിവർക്കൊപ്പം നേപ്പാൾ സൂപ്പർതാരം സ്വസ്‍തിമ ഖാഡ്‍കയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ബിജിബാൽ ഈണമിട്ട ഗാനത്തിലെ സ്വസ്‍തിമയുടെ നൃത്തരംഗം അടുത്തിടെ യുട്യൂബിൽ റിലീസ് ചെയ്യുകയും വലിയ പ്രതികരണം നേടുകയും ചെയ്തിരുന്നു. അന്നാ രാജനാണ് ചിത്രത്തിൽ ബിബിന്റെ നായികയായത്.

നേപ്പാളിൽ ചിത്രീകരിച്ച തിരിമാലി

ഇപ്പോൾ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നേപ്പാളിലേക്ക് പോയപ്പോഴുണ്ടായ അനുഭവങ്ങൾ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ധർമ്മജൻ ബോൾ​ഗാട്ടി. 'സിനിമയുടെ കുറച്ച് ഭാ​ഗം കേരളത്തിലും കുറച്ച് ഭാ​ഗം നേപ്പാളിലുമാണ് ചിത്രീകരിച്ചത്. ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേയും ബിബിന്റെ കഥാപാത്രത്തിന്റേയും ജോണി ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേയും ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. മൂന്ന് പേർക്കും ഒരു ലക്ഷ്യമുണ്ട് അതിന് വേണ്ടിയാണ് നേപ്പാളിലേക്ക് പോകുന്നത്. അതിന് വേണ്ടിയുള്ള യാത്രയിൽ നടക്കുന്ന ചില സംഭവങ്ങളെല്ലാമാണ് സിനിമ പറയുന്നത്. നേപ്പാളിൽ എത്തിയപ്പോൾ മുതൽ നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നു. അവയെല്ലാം തരണം ചെയ്താണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. സിനിമ തിയേറ്ററിലെത്തി എന്നറിയുമ്പോൾ അന്ന് അനുഭവിച്ച കഷ്ടപ്പാടുകൾ ഒന്നുമല്ലാതെ ആകുന്നപോലെയാണ് തോന്നുന്നത്.'

Recommended Video

മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ദിലീപ്,അയാൾ നല്ലൊരു അച്ഛനാണ്
ബിബിൻ നായകനായപ്പോൾ

'ഞങ്ങൾ നേപ്പാളിൽ എത്തിയപ്പോൾ അവിടുത്തെ ആളുകൾ എന്തിനാണ് സന്ദർശനമെന്ന് തിരക്കി. ഷൂട്ടിങ്ങാണെന്ന് പറഞ്ഞു. ആരാ ഹീറോ എന്നാണ് പിന്നീട് ചോദിച്ചത്. കാലിന് ബുദ്ധമുട്ടുള്ളതിനാൽ ബിബിൻ വീൽ ചെയറിൽ ഇരിക്കുകയായിരുന്നു. അവർ ചോദിച്ചപ്പോൾ‌ താൻ ആണ് നായകനെന്ന് പറയാൻ ബിബിന് മടിയായി. പിന്നെ ചുറ്റും നോക്കിയശേഷം താൻ ആണ് നായകനെന്ന് ബിബിൻ പറഞ്ഞു. അവർ പിന്നെ അവനെ വിശ്വസിക്കാനാവാത്ത തരത്തിലാണ് നോക്കിയത്. ഈ വീൽചെയറിൽ ഇരിക്കുന്ന ഇവനാണോ നായകൻ എന്ന മുഖഭാവമായിരുന്നു. അവനെ മാത്രമല്ല ഞങ്ങളും കേന്ദ്രകഥാപാത്രങ്ങളാണ് എന്ന് പറഞ്ഞ് ബിബിൻ പരിചയപ്പെടുത്തിയപ്പോഴും അവർക്ക് ഞങ്ങളുടെ രൂപം കണ്ട് അത്ഭുതമായിരുന്നു. കാരണം അവരുടെ കണ്ണിലെ ഹീറോകൾ ഹിന്ദി സിനിമയിലെ താരങ്ങളാണ്. അതുകൊണ്ട് ഞങ്ങൾ കേന്ദ്രകഥാപാത്രങ്ങളാണ് എന്ന് പറഞ്ഞപ്പോൾ അവർക്ക് വിശ്വസിക്കാൻ കഴിയാതെ പോയത്' ധർമ്മജൻ പറയുന്നു.

More from Filmibeat

Read more about: dharmajan bolgatty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X