എനിക്കൊരു നാണവും ഉണ്ടായിരുന്നില്ല! 16 വർഷം ഇതൊന്നുമില്ലാതെ ജീവിക്കാന്‍ പറ്റിയെന്നത് ഞങ്ങൾ തെളിയിച്ചു; ധർമജൻ

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായെന്ന വാര്‍ത്തയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്വന്തം ഭാര്യയെ രണ്ടാമതൊരു തവണ കൂടി വിവാഹം കഴിക്കുകയായിരുന്നു നടന്‍. പെട്ടെന്നൊരു ദിവസം അങ്ങനൊരു തീരുമാനം എടുത്തതിന്റെ പിന്നിലെ കാരണമെന്താണെന്ന് പല അഭിമുഖങ്ങളിലൂടെയും ധര്‍മജന്‍ പങ്കുവെച്ചിരുന്നു.

എന്നിട്ടും നാണമില്ലേ നിനക്ക് എന്ന ചോദ്യമാണ് പലരില്‍ നിന്നും ഉണ്ടായതെന്ന് പറയുകയാണ് ധര്‍മജനിപ്പോള്‍. അമ്മയുടെ യോഗത്തിന് പോയപ്പോഴും സുഹൃത്തുക്കളുമൊക്കെ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞതിനെ പറ്റി മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ നടന്‍ കൂട്ടിച്ചേര്‍ത്തു.

'

dharmajan-

ഞാന്‍ കൂടി കമ്മിറ്റി അംഗം ആയിരുന്ന ദേവസ്വം ബോര്‍ഡ് അമ്പലത്തില്‍ വച്ചാണ് 16 വര്‍ഷം മുന്‍പ് പെട്ടെന്നൊരു ദിവസം തന്റെ വിവാഹം നടത്തിയതെന്നാണ് ധര്‍മജന്‍ പറയുന്നത്. അന്ന് അമ്പലത്തില്‍ വച്ചു താലി കെട്ടിയെങ്കിലും വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ വിട്ടുപോയി. മാത്രമല്ല കഴിഞ്ഞ 16 വര്‍ഷം ഇതൊന്നുമില്ലാതെ ജീവിക്കാന്‍ പറ്റുമെന്ന് ഞങ്ങള്‍ തെളിയിക്കുകയും ചെയ്തു.

പക്ഷേ ഇപ്പോള്‍ കുട്ടികളൊക്കെ വലുതായി വരികയാണ്. വിവാഹത്തിന് ഒരു നിയമസാധുത വേണമെന്ന് തോന്നി. അങ്ങനെയാണ് വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.

പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ ആയിരുന്നതിനാല്‍ വിവാഹം റജിസ്റ്റര്‍ ചെയ്യുന്ന കാര്യം മറന്ന് പോവുകയായിരുന്നു. അപ്പോഴും അമ്പലത്തില്‍ റജിസ്റ്റര്‍ ചെയ്ത രേഖ കയ്യിലുണ്ടല്ലോ എന്നൊരു ധൈര്യം ഉണ്ടായിരുന്നു. പക്ഷേ, ചില ഔദ്യോഗിക കാര്യങ്ങളില്‍ അതുകൊണ്ട് കാര്യമുണ്ടാകില്ലെന്ന്് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി.

ഇതറിഞ്ഞ പിഷാരടി ചോദിച്ചത്, 'നീ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലേ' എന്നായിരുന്നു. അങ്ങനെയാണ് ഒന്നൂടി രജിസ്റ്റര്‍ മ്യാരേജ് നടത്താമെന്ന തീരുമാനത്തിലെത്തിയത്. എന്നാല്‍ വിവാഹക്കാര്യം പുറത്തായതിന് പിന്നാലെ ചിലര്‍ ചോദിച്ചു, നിങ്ങള്‍ക്ക് നാണമില്ലേ എന്ന്!

dharmajan-

എനിക്ക് ഒരു നാണവും ഉണ്ടായിരുന്നില്ല. എന്റെ ഉദ്ദേശ്യം എന്താണെന്ന് കൃത്യമായി അറിയാം. പിന്നെ നാണിക്കാന്‍ എന്തിരിക്കുന്നു? വിവാഹം കഴിഞ്ഞ് മണവാളനും മണവാട്ടിയുമായി നടക്കുന്ന സംഗതിയൊന്നും ഇല്ലല്ലോ. ഞങ്ങള്‍ ഞങ്ങളുടെ പതിവായിട്ടുള്ള ജീവിതം തന്നെയാണ് തുടരുന്നത്.

വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതടക്കം വെറും ഒരു മണിക്കൂര്‍ നേരത്തെ പരിപാടിയില്‍ ഒതുങ്ങുമെന്നാണ് കരുതിയത്. പക്ഷേ ഒരു ദിവസം നീണ്ടു നിന്നു എന്നതു മാത്രമാണ് അപ്രതീക്ഷിതമായി നടന്ന ഒരേ ഒരു കാര്യം. അതിന് കാരണം മാധ്യമങ്ങള്‍ വീട്ടിലെത്തിയത് കൊണ്ടാണ്. ഇങ്ങനൊരു വിവാഹവുമായി ബന്ധപ്പെട്ട് മറ്റൊരു ചടങ്ങും പ്ലാനില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അതൊരു ചടങ്ങാക്കി തീര്‍ത്തത് മാധ്യമങ്ങളാണെന്നും ധര്‍മജന്‍ പറയുന്നു.

വിവാഹശേഷം അമ്മയുടെ ജനറല്‍ ബോഡിയില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം എല്ലാവരും പോസിറ്റീവ് കമന്റുകളാണ് പറഞ്ഞത്. ചിലര്‍ എന്നെ വിളിച്ച് വിവാഹം റജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ അന്വേഷിച്ചു. എന്നെ പോലെ വിവാഹം ചെയ്തവരുമുണ്ടാകുമല്ലോ. ഒരു രാജ്യാന്തര ട്രിപ്പ് പോകുമ്പോഴോ മറ്റോ ആകും ഇതൊരു നൂലാമാലയായി വരികയെന്നും ധര്‍മജന്‍ പറഞ്ഞു.

More from Filmibeat

Read more about: dharmajan bolgatty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X