For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിരഞ്ജീവിയുടെ കുടുംബത്തില്‍ പുതിയ അതിഥി എത്തി

  |

  നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ചതാണ്. അതിലേറെ വിങ്ങലിലാണ് നടന്റെ കുടുംബത്തിനും ഉണ്ടായത്. ഭര്‍ത്താവിന്റെ മരണത്തില്‍ ആകെ തകര്‍ന്നുപോയത് ഭാര്യയും നടിയുമായ മേഘ്ന രാജ് ആയിരുന്നു. അന്ന് നടി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു എന്നതാണ് ഇതില്‍ ഏറെ വേദനിപ്പിക്കുന്ന വാര്‍ത്ത.

  Dhrvsarja

  വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആ ഓര്‍മ്മകള്‍ ഇന്നും കന്നഡ സിനിമ പ്രേമികളെ തേടിയെത്തുന്നു. എന്നാല്‍ അതെ, കുടുംബത്തില്‍ പുതിയ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനുമായ ധ്രുവ സര്‍ജയക്ക് കുഞ്ഞ് ജനിച്ചു.

  പുതിയ അതിഥിയെ കുടുംബത്തിലേയ്ക്ക് വന്നതിന്റെ സന്തോഷത്തിലാണ് ചിരഞ്ജീവിയുടെ കുടുംബം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ധ്രുവ സര്‍ജയാണ് ഇക്കാര്യം തന്റെ ആരാധകരോട് പറഞ്ഞത്. 'സുന്ദരിയായ മകളാല്‍ അനുഗ്രഹിക്കപ്പെട്ടു... നോര്‍മല്‍ ഡെലിവറി... ഞങ്ങളുടെ ഡോക്ടര്‍ക്ക് നന്ദി. ജയ് ഹനുമാന്‍' എന്ന ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം തന്റെ ചെറിയ സന്തോഷത്തിന്റെ വരവ് സംബന്ധിച്ച സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

  സാധാരണ പ്രസവമായിരുന്നു ഇതെന്ന് വാര്‍ത്തകള്‍ പറയുന്നു. കുട്ടിയുടെ ചിത്രങ്ങളൊന്നും ദമ്പതികള്‍ പങ്കുവെച്ചിട്ടില്ല. കുടുംബത്തിലേക്കുള്ള പുതിയ അതിഥിയെ കാണാനുളള ആകാംക്ഷയിലാണ് ആരാധകര്‍.

  പ്രസവത്തിന മുന്‍പ്, ധ്രുവ് സര്‍ജ ഭാര്യയുടെ ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മനോഹരമായ വസ്ത്രങ്ങള്‍ ധരിച്ച ദമ്പതികള്‍ പോസ്റ്റില്‍ സോണോഗ്രാം റിപ്പോര്‍ട്ട് കാണിക്കുകയും 'ഞങ്ങള്‍ ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്, 'ദൈവികം' എന്ന അടിക്കുറിപ്പാണ്് ചിത്രത്തിന് നല്‍കിയിരുന്നത്..

  2019-ല് ബാല്യകാല സുഹൃത്തുക്കളായിരുന്നു ധ്രുവ സര്‍ജയും പ്രേരണ ശങ്കറും വിവാഹിതരായി. ഇപ്പോള്‍, അവര്‍ മാതാപിതാക്കളായി ഒരു പുതിയ യാത്ര ആരംഭിച്ചു.

  എ പി അര്‍ജുന്‍ സംവിധാനം ചെയ്യുന്ന മാര്‍ട്ടിന്‍ എന്ന ചിത്രമാണ് ധ്രുവ സര്‍ജയുടെ അടുത്തത ചിത്രം. ഒരു ആക്ഷന്‍ എന്റര്‍ടെയ്നര്‍ എന്ന് പറയപ്പെടുന്ന ചിത്രം നടനും സംവിധായകനുമായ ധ്രുവ സര്‍ജയുടെയും എപി അര്‍ജുന്റെയും തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. ഇത് കൂടാതെ സംവിധായകന്‍ പ്രേം എസിനൊപ്പമാണ ധ്രുവ് സര്‍ജ അടുത്തത് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. താല്‍ക്കാലികമായി ഡി എസ് സിക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.

  ബഹദൂര്‍ (2014), അദ്ദുരി (2012) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ് ധ്രുവ സര്‍ജ. അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരനാണ് ധ്രുവ, 2012ല്‍ പുറത്തിറങ്ങിയ അദ്ദുരി എന്ന ചിത്രത്തിലൂടെ സാന്‍ഡല്‍വുഡ് സിനിമാ വ്യവസായത്തില്‍ അരങ്ങേറ്റം കുറിച്ചു. ധ്രുവയുടെയും രാധിക പണ്ഡിറ്റിന്റെയും മികച്ച സൃഷ്ടികളിലൊന്നാണ് അദ്ദുരി. ചിത്രത്തിലെ ഇരുവരുടെയും അഭിനയം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. പരസ്പര ധാരണ തെറ്റിയ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. റൊമാന്റിക് ഡ്രാമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് കന്നഡ ചിത്രമായ അമ്പാരി ഫെയിം എ.പി അര്‍ജുനാണ്. 'ആക്ഷന്‍ പ്രിന്‍സ്' എന്നാണ് ആരാധകര്‍ ധ്രുവ സര്‍ജയെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്.

  സിനിമയിലെ അഭിനയത്തിന് ധ്രുവ സര്‍ജയ്ക്ക് നിരവധി ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (അദ്ദുരി - 2013). മികച്ച പുതുമുഖ നടനുള്ള ഉദയ ഫിലിം അവാര്‍ഡ് - (അദ്ദുരി-2013). മികച്ച നവാഗത നടനുള്ള സുവര്‍ണ ഫിലിം അവാര്‍ഡ്(അദ്ദുരി - 2013).

  Read more about: actor
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X