For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചായ ചോദിച്ചിട്ട് കൊടുത്തില്ല, അവസാനം കടലാസിൽ തെറി എഴുതി കൊടുത്തു'; ശ്രീനിവാസനെ കുറിച്ച് ധ്യാൻ

  |

  സന്ദേശം അടക്കം എല്ലാക്കാലത്തും റിപ്പീറ്റ് വാല്യുവുള്ള നിരവധി സിനിമകൾ എഴുതിയ തിരക്കഥാകൃത്തും നടനുമെല്ലാമാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ അസുഖാവസ്ഥ എല്ലാവരേയും ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു. ഇപ്പോൾ അദ്ദേഹം പഴയ ആരോ​ഗ്യം വീണ്ടെടുത്ത് വരികയാണ്.

  അടുത്തിടെ മഴവിൽ അവാർഡ്സിൽ ശ്രീനിവാസൻ പങ്കെടുക്കാനെത്തിയത് ശ്രീനിവാസനേയും സിനിമയേയും സ്നേഹിക്കുന്ന എല്ലാവരുടേയും കണ്ണിന് കുളിർമ പകർന്ന കാഴ്ചയായിരുന്നു. വേദിയിൽ വെച്ച് ശ്രീനിവാസനെ സിനിമാ പ്രവർത്തകർ ആദരിക്കുകയും ചെയ്തിരുന്നു.

  Also Read: ​'ഗോപി ചേട്ടൻ‌ കുടുംബത്തിലേക്ക് വന്നതോടെ പിക്ചർ കംപ്ലീറ്റായി'; വല്യേട്ടനൊപ്പമുള്ള ഓണത്തെ കുറിച്ച് അഭിരാമി!

  ശ്രീനിവാസൻ വേദിയിലേക്ക് കയറി വന്നപ്പോൾ മോഹൻലാൽ അദ്ദേഹത്തെ ചുംബിച്ച ദൃശ്യങ്ങളും വൈറലായിരുന്നു. അസുഖം മൂർച്ഛിച്ചപ്പോൾ ശ്രീനിവാസനെ വെന്റിലേറ്ററിലേക്ക് വരെ മാറ്റിയിരുന്നു. ഇപ്പോഴിത അച്ഛൻ ശ്രീനിവാസന്റെ ആശുപത്രി വാസത്തെ കുറിച്ചും ആ സമയത്ത് നടന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ചും മകൻ ധ്യാൻ വെളിപ്പെടുത്തിയ വീഡിയോ വൈറലാവുകയാണ്.

  തീവ്രപരിചരണ വിഭാ​ഗത്തിൽ കിടക്കുമ്പോൾ‌ ചായ ചോദിച്ചിട്ട് നാല് ദിവസം കഴിഞ്ഞിട്ടും ഡോക്ടർമാരോ നഴ്സുമാരോ അത് നൽകാഞ്ഞപ്പോൾ അടുത്ത് വെച്ചിരുന്ന നോട്ട് പാഡിൽ അച്ഛൻ തെറി എഴുതി കൊടുത്തുവെന്നാണ് ധ്യാൻ പറയുന്നത്.

  Also Read: 'കളി കാര്യമായി'; ബി​ഗ് ബോസ് താരം രമ്യയും സീരിയൽ നടി അൻഷിതയും തമ്മിൽ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത!

  വീഡിയോ ഇതിനോടകം വൈറലാണ്. 'അച്ഛൻ ബൈപ്പാസ് കഴിഞ്ഞിട്ട് വെന്റിലേറ്ററിൽ‌ കിടക്കുകയാണ്. ഒരു സൈഡ് തളർന്നുപോയിരുന്നു. ഒരു കണ്ണിന് കാഴ്ചയും കുറഞ്ഞിരുന്നു. അതുകൊണ്ട് ആവശ്യങ്ങൾ എഴുതാൻ അച്ഛന് ബെഡിനോട് ചേർന്ന് ഒരു പാഡും പേനയും വെച്ചിട്ടുണ്ട്.'

  'ഒരു ദിവസം അച്ഛൻ‌ എഴുതി. ചായ വേണം. അച്ഛൻ എഴുതിയത് വായിച്ചിട്ട് ഡോക്ടർ അമ്മയോട് പറഞ്ഞു പഞ്ഞിയിൽ മുക്കി നാവിൽ വെച്ചുകൊടുക്കാം കുഴപ്പമില്ലെന്ന്.... ഡോക്ടർ ഇത് പറഞ്ഞ് പോയി. അവർ അച്ഛന് ചായ കൊടുക്കുന്ന കാര്യം മറന്നുപോയി.'

  'പിന്നെ മൂന്ന്, നാല് ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ വീണ്ടും തപ്പി തടഞ്ഞ് നോട്ട് പാഡിൽ എന്തോ എഴുതി. നഴ്സ് വന്നപ്പോൾ നോട്ട് പാഡ് വായിച്ച് പരിഭ്രമിച്ച് ഡോക്ടറെ വിളിച്ചു. ഡോക്ടറും ഓടി വന്ന് നോട്ട് പാഡ് വായിച്ച് പരിഭ്രമിച്ചു.'

  'നാല് ദിവസമായി ചായ ചോദിച്ചിട്ട്.... പിന്നെ ഒരു തെറിയാണ് എഴുതിയിരുന്നത്.... ചാവുന്നതിന് മുമ്പ് കിട്ടുവോടാ....? അത് വായിച്ച് തീർ‌ന്ന് ഡോക്ടർ അമ്മയുടെ അടുത്ത് വന്ന് പറഞ്ഞു..... പുള്ളി പെട്ടന്ന് തന്നെ ശരിയായിക്കോളും ഒരു കുഴപ്പവുമില്ലാന്ന്...' ധ്യാൻ പറഞ്ഞു. ശ്രീനിവാസനെപ്പോലെ തന്നെ നർമ്മം കലർത്തി പഴയ കഥകൾ ധ്യാനും അഭിമുഖങ്ങളിൽ പറയാറുണ്ട്.

  ധ്യാനിന്റെ ഇത്തരം കഥകൾ കേൾക്കാനും ധ്യാനിന്റെ അഭിമുഖങ്ങൾക്കും പ്രത്യേകം ആരാധകരും കേരളത്തിലുണ്ട്. ശ്രീനിവാസൻ ധ്യാനിന്റെ സംരക്ഷണയിലാണ്. അച്ഛനേയും ചേട്ടനേയുംപ്പോലെ തന്നെ ധ്യാനും തിരക്കഥ രചനയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. മകൾ, കീടം എന്നിവയാണ് ഏറ്റവും അവസാനം ശ്രീനിവാസൻ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ.

  കീടത്തിൽ നായിക രജിഷ വിജയന്റെ അച്ഛൻ വേഷമാണ് ശ്രീനിവാസൻ ചെയ്തത്. ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ സായാഹ്ന വാർത്തകളാണ്. ‌ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമ ഐഡിയാണ്. നവാഗതനായ അരുൺ ശിവവിലാസമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാവുന്നു. ഐഡിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

  കലാഭവൻ ഷാജോൺ ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ദിവ്യ പിള്ള, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയ താരനിര ഐഡി' എന്ന ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

  Read more about: sreenivasan
  English summary
  actor dhyan open up about sreenivasan's funny incident that happened in hospital, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X