'ധ്യാൻ‌ വൻ ജെനുവിനായിട്ടുള്ള വ്യക്തിയാണ്, തിരുത്തേണ്ട സ്വഭാവമുള്ളതായി തോന്നിയിട്ടില്ല'; ഭാര്യ അർപ്പിത

ധ്യാൻ ശ്രീനിവാസന്റെ സിനിമകളെക്കാൾ കൂടുതൽ ഹിറ്റാകാറുള്ളത് ഒരു പക്ഷെ അ​ദ്ദേഹം കൊടുക്കുന്ന അഭിമുഖങ്ങളായിരിക്കും. ധ്യാനാണ് അഭിമുഖത്തിൽ ​ഗസ്റ്റായി എത്തുന്നതെന്ന് അറിഞ്ഞാൽ വീഡിയോകൾ കാണാൻ പ്രേക്ഷകർ കൂടും.

മസില് പിടിച്ചിരിക്കാതെ സത്യസന്ധവും വെട്ടിതുറന്നതുമായ ധ്യാനിന്റെ സംസാരമാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ മറ്റ് താരങ്ങളുടെ അഭിമുഖങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. എല്ലാ സിനിമാ പ്രമോഷനുകൾക്ക് വേണ്ടിയും മടി കൂടാതെ വരുന്ന നടൻ കൂടിയാണ് ധ്യാൻ ശ്രീനിവാസൻ.

actor Dhyan sreenivasan, actor Dhyan sreenivasan video, actor Dhyan sreenivasan news, actor Dhyan sreenivasan family,  Dhyan sreenivasan wife Arpita,  Arpita  Dhyan sreenivasan, നടൻ ധ്യാന് ശ്രീനിവാസൻ, നടൻ ധ്യാൻ ശ്രീനിവാസൻ വീഡിയോ, നടൻ ധ്യാന് ശ്രീനിവാസൻ വാർത്തകൾ, നടൻ ധ്യാന് ശ്രീനിവാസൻ കുടുംബം, ധ്യാൻ ശ്രീനിവാസൻ ഭാര്യ അർപിത, അർപിത ധ്യാന് ശ്രീനിവാസൻ

2017ലാണ് ധ്യാൻ വിവാഹിതനായത്. കോട്ടയം സ്വ​ദേശി അർപ്പിത സെബാസ്റ്റ്യനെയാണ് ധ്യാൻ വിവാഹം ചെയ്തത്. പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. മീഡിയയ്ക്ക് മുമ്പിൽ അധികമൊന്നും പ്രത്യക്ഷപ്പെടാറില്ലാത്ത അർപ്പിത ഇപ്പോൾ ധ്യാനിനൊപ്പം ആദ്യമായി ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ ഇരുവരുടേയും ഏകമകളും ഉണ്ടായിരുന്നു. ധ്യാൻ ജനുവിനാണെന്നും അഭിമുഖങ്ങൾ എല്ലാം തന്നെ ഒരുമിച്ച് ഇരുന്ന് കാണാറുണ്ടെന്നും അർപ്പിത പറയുന്നു.

ഏതാണ് ധ്യാനിന്റെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചിത്രമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ധ്യാനിന്റെ ആദ്യ ചിത്രമായ തിര തന്നെയാണ് ഏറ്റവും ഇഷ്ടമുള്ള ചിത്രമെന്നും അർപിത പറയുന്നു. ഇഷ്ടമില്ലാത്ത ഒരു സ്വഭാവം പോലും ഇല്ലെന്നും ഏറ്റവും ഇഷ്ടമുള്ള സ്വഭാവം ഭയങ്കര ജെനുവിനാണ് ധ്യാൻ എന്നതാണെന്നും അർപ്പിത പറഞ്ഞു. ധ്യാനിൽ തിരുത്തേണ്ട സ്വഭാവമുള്ളതായി തോന്നിയിട്ടില്ല. ഇന്റർവ്യൂവിന് പോകുമ്പോൾ ഉപദേശങ്ങൾ കൊടുക്കണമെന്നും തോന്നിയിട്ടില്ല.

ഫിറ്റ്നസിനെ കുറിച്ച് ധ്യാനിന് അറിയാം. പ്രത്യേകിച്ച് ഫിറ്റ്നസിനെ കുറിച്ച് മറ്റൊരാൾ പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. ധ്യാനിന് ഒരു കാലത്ത് ഫിറ്റ് ബോഡി ഉണ്ടായിരുന്നതാണ് അർപ്പിത കൂട്ടിച്ചേർത്തു. അതേസമയം താനിനി കുറച്ച് നാളത്തേക്ക് അഭിമുഖങ്ങൾ നൽകുന്നില്ലെന്നും ധ്യാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

actor Dhyan sreenivasan, actor Dhyan sreenivasan video, actor Dhyan sreenivasan news, actor Dhyan sreenivasan family,  Dhyan sreenivasan wife Arpita,  Arpita  Dhyan sreenivasan, നടൻ ധ്യാന് ശ്രീനിവാസൻ, നടൻ ധ്യാൻ ശ്രീനിവാസൻ വീഡിയോ, നടൻ ധ്യാന് ശ്രീനിവാസൻ വാർത്തകൾ, നടൻ ധ്യാന് ശ്രീനിവാസൻ കുടുംബം, ധ്യാൻ ശ്രീനിവാസൻ ഭാര്യ അർപിത, അർപിത ധ്യാന് ശ്രീനിവാസൻ

'ഇന്റർവ്യൂ ഒക്കെ മടുത്തു. നിർത്താൻ പോവാ. സിനിമ പ്രമോട്ട് ചെയ്യാൻ വരുമ്പോൾ ഓരോ പഴയ കഥകളൊക്കെ പറയുന്നതാ. അപ്പോൾ കുറച്ച് പേർക്ക് ഇന്റർവ്യൂ ഇഷ്ടപ്പെട്ടുവെന്ന് പറയും. ഇനി സോളോ ഇന്റർവ്യൂകൾ കൊടുക്കുന്നത് നിർത്തണമെന്നാണ് ഫാമിലി ഗ്രൂപ്പിൽ നിന്നും ഉയർന്ന് വരുന്ന അഭിപ്രായം. ഇങ്ങനെ പോയാൽ ഞാൻ കുടുംബക്കാരെ മൊത്തം നാറ്റിക്കും എന്നൊരു പേടി അവർക്കെല്ലാവർക്കുണ്ട്.'

'ഇതുവരെയുള്ള അഭിമുഖങ്ങളിൽ അച്ഛനേയും ചേട്ടനേയും കുറിച്ചാണ് പറഞ്ഞത്. ഇനിയും ബന്ധുക്കളെ കുറിച്ച് ഞാൻ പറയുമോയെന്ന് അവർക്ക് പേടിയാണ്. വാട്ട്സാപ്പ് ഫാമിലി ഗ്രൂപ്പിൽ നിന്നും ഞാൻ പുറത്താണ്. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ എന്നെ ചേർക്കും.'

'അപ്പോൾ നല്ല കുട്ടിയായി ഇരിക്കാം എന്ന് വിചാരിക്കുന്നു. അതുകാണ്ട് അഭിമുഖം ഇനി വേണ്ടെന്നാണ് തീരുമാനം. എന്റെ കഥകളൊക്കെ ഇനി സിനിമയിലൂടെ പറയാം. അടുത്തത് ത്രയം എന്നൊരു സിനിമയാണ്.'

'കുറെ ആർടിസ്റ്റുകൾ ഉള്ള സിനിമയാണ്. അതിന് ഇന്റർവ്യൂ ഉണ്ടാകുമെന്ന് വിചാരിക്കണ്ട. സോളോ ഇന്റർവ്യൂ ഞാൻ നിർത്തി. വീട്ടിൽ ഭയങ്കര പ്രശ്‌നമാണ്. ഇനി കുറച്ച് കാലത്തേക്ക് അഭിമുഖം ഉണ്ടാകില്ല. അഭിമുഖത്തേക്കാൾ കൂടുതൽ സിനിമയിൽ കാണുന്നതായിരിക്കും നല്ലത്' ധ്യാൻ പറയുന്നു. ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ച പ്രകാശൻ പറക്കട്ടെ എന്ന സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരമാണ് നേടുന്നത്.

റിയലിസ്റ്റിക് സിനിമ, റിയലിസ്റ്റിക് ആക്ടേഴ്സ്, ആദ്യത്തെ ക്ലീൻ യു സിനിമ എന്നിങ്ങനെയാണ് ചിത്രത്തെ ധ്യാൻ വിശേഷിപ്പിച്ചിരിക്കുന്നത്. ഷഹദ് സംവിധാനം നിർവഹിച്ച ചിത്രം ലൗ ആക്ഷൻ ഡ്രാമ, സാജൻ ബേക്കറി, 9എംഎം എന്നീ ചിത്രങ്ങൾ നിർമിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിർമാണ സംരംഭമാണ്.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X