For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നവ്യയുടെ മാറ്റം കണ്ട് ഞാൻ തകർന്നപ്പോലെ ഇന്ന് നിന്റെ ഫാൻസും തകർന്നുകാണും'; ശ്രീവിദ്യയോട് ധ്യാൻ!

  |

  മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. മാഫി ഡോണ, ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടൻ ബ്ലോ​ഗ് തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രീവിദ്യ അഭിനയത്തിലേക്ക് എത്തിയത്. ശേഷം സ്റ്റാർ മാജിക്ക് എന്ന ഫ്ലവേഴ്സ് ടിവിയിലെ സെലിബ്രിറ്റി പ്രോ​ഗ്രാമിലെ സ്ഥിരം സാന്നിധ്യം കൂടിയായതോടെ ശ്രീവിദ്യ വളരെ പെട്ടന്ന് ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടാനും ആരാധകർ ഉണ്ടാകാനും തുടങ്ങി. കാസർകോടുകാരിയായ ശ്രീവിദ്യ ഇപ്പോൾ കൈ നിറയെ സിനിമകളുമായി തിരക്കിലാണ്. കൂടാതെ വിശേഷങ്ങൾ പങ്കുവെക്കാനായി ഒരു യുട്യൂബ് ചാനലും ശ്രീവിദ്യ ആരംഭിച്ചിട്ടുണ്ട്.

  Also Read: 'ആദ്യം അമ്മയ്ക്ക്... ഇപ്പോൾ മകൾക്കും', അപൂർവ ഭാ​ഗ്യം ലഭിച്ചതിനെ കുറിച്ച് മുക്തയുടെ വാക്കുകൾ!

  മഖ്ബൂൽ സൽമാൻ നായകനായ സിനിമയിലെ അഭിനേതാക്കൾക്കായി രണ്ടുവർഷം മുമ്പ് കണ്ണൂരിൽ നടന്ന ഒരു ഓഡീഷന് സഹായിക്കാനുള്ള സംഘത്തിന്റെ കോ ഓർഡിനേറ്ററായി പോയ ഡിഗ്രിക്കാരി ശ്രീവിദ്യ പിന്നീട് സിനിമയിൽ അഭിനയിച്ചു. അധ്യാപകരുടെയും കൂട്ടുകാരുടെയും നിർബന്ധത്തിലാണ് ശ്രീവിദ്യ അന്ന് ഓഡീഷനിൽ പങ്കെടുത്തത്. ബോംബ് കഥ സിനിമ ചെയ്യുന്ന സമയത്ത് സംവിധായകൻ ഷാഫിയും നിർമാതാവ് ആൽവിൻ ആന്റണിയും കുടുംബവും നൽകിയ പിന്തുണയും പ്രോത്സാഹനവും പുതുമുഖമെന്ന നിലയിൽ ഏറെ സന്തോഷം നൽകുന്നതായിരുന്നു‌വെന്ന് ശ്രീവിദ്യ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  Also Read: '20 വർഷത്തെ കാത്തിരിപ്പ്'; കരിക്ക് താരം മിഥുന് പ്രണയ സാഫല്യം!

  സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന സിനിമയാണ് ശ്രീവിദ്യ അഭിനയിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിൽ നായകൻ. മികച്ച പ്രതികരണമാണ് രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ സംവിധാനാവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് സാഗർ ഹരിയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ കഥയാണിത്. ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ആയി എത്തിയ സിനിമ കൂടിയാണ് സത്യം മാത്രമേ ബോധിപ്പിക്കൂ. സ്മൃതി സിനിമാസിന്റെ ബാനറിൽ ബാലമുരളിയാണ് സിനിമ നിർമിച്ചത്. ധ്യാനിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്റണി, സുധീഷ്, ഡോ.റോണി, അംബിക, ശ്രീവിദ്യ എന്നിവരും ചിത്രത്തിന്റെ ഭാ​ഗമായിട്ടുണ്ട്. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായുള്ള ധ്യാനിന്റേയും ശ്രീവിദ്യയുടേയും സുധീഷിന്റേയും അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.

  ധ്യാനിന്റെ ഇപ്പോഴത്തെ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് ശ്രീവിദ്യ ചോദിക്കുന്നുണ്ട്. ഇപ്പോൾ തനിക്കൊരു സെലിബ്രിറ്റി ക്രഷ് ഉണ്ടെന്നും എന്നാൽ അതാരാണെന്ന് തുറന്ന് പറയാൻ കഴിയില്ലെന്നുമാണ് ധ്യാൻ പറയുന്നത്. ശ്രീവിദ്യയുടെ മോഡേൺ ​ഡ്രസ്സിങ് കണ്ട് ഫാൻസുകാർ തകർന്ന് പോയിട്ടുണ്ടാകുമെന്നും ധ്യാൻ പറയുന്നത് വീഡിയോയിൽ കാണാം. 'അന്ന് എന്റെ സങ്കൽപങ്ങൾക്ക് വിപരീതമായി നവ്യയെ കണ്ടപ്പോൾ ഞാൻ തകർന്ന് പോയി. ഇപ്പോൾ ശ്രീവിദ്യയെ ഈ മോഡേൺ ലുക്കിൽ കണ്ട് നിന്റെ ഫാൻസ് തകർന്ന് പോയിട്ടുണ്ടാകും. നിന്റെ ശാലീന സൗന്ദര്യം ആയിരിക്കും ചിലപ്പോൾ അവരെ ആ​ഘർഷിച്ചത്' ധ്യാൻ‌ പറഞ്ഞു. തുളസിക്കതിർ‌ ചൂടിയില്ലെങ്കിലും ഒരു ചെമ്പരത്തി വെക്കാനുള്ള സ്ഥലം ശ്രീവിദ്യയുടെ തലയിൽ ഉണ്ടെന്നാണ് സുധീഷ് കൗണ്ടർ ആയി പറഞ്ഞത്.

  നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam

  സിനിമയിൽ എത്തില്ല എന്ന് പറഞ്ഞ അച്ഛനെ വെച്ച് സിനിമ ചെയ്തപ്പോൾ എന്തായിരുന്നു ഫീൽ എന്നായിരുന്നു ശ്രീവിദ്യയുടെ പിന്നീട് ധ്യാനിനോട് ചോദിച്ചത്. ഞാൻ ഒന്നും അച്ഛന്റെ അടുത്ത് പോയി പറഞ്ഞില്ല... എല്ലാം അസിസ്റ്റൻസിനെ വിട്ട് പറയിപ്പിക്കുകയായിരുന്നു എന്ന് ധ്യാൻ പറഞ്ഞപ്പോൾ ഇതുപോലൊരു പണി എന്റെ അച്ഛനും കൊടുക്കണം എന്നായിരുന്നു ശ്രീവിദ്യയുടെ പ്രതികരണം. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസന്റെ സഹോദരിയായിട്ടാണ് ശ്രീവിദ്യ എത്തുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയും ശ്രീവിദ്യ സിനിമയുടെ പ്രമോഷൻ നടത്തിയിരുന്നു. ഇതാണ് നിന്റെ കരിയർ ബ്രേക്ക് എന്ന് പറഞ്ഞാണ് ശ്രീവിദ്യയുടെ സുഹൃത്ത് കൂടിയായ സംവിധായകൻ സാഗർ ഹരി നടിയെ വിളിച്ചത്. അത് ചിലപ്പോൾ സഡൺ ബ്രേക്ക് ഇട്ട് നിൽക്കും എന്നായിരിയിരിക്കും സാ​​ഗർ ഉദ്ദേശിച്ചത് എന്നായിരുന്നു ധ്യാനിന്റെ കൗണ്ടർ.സുധീഷാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയത്. പുതിയ സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ശ്രീവിദ്യ മുടി മുറിച്ചത് വൈറലായിരുന്നു.

  Read more about: dhyan sreenivasan
  English summary
  actor dhyan sreenivasan comment on sreevidya mullachery's modern dressing, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X