'ഒരു നടന്റെ 3 സിനിമകൾ പൊട്ടി പക്ഷെ ശമ്പളം കുറയ്ക്കുന്നില്ല, എന്റെ സിനിമകൾ ഓടാതിരുന്നിട്ടില്ല'; ധ്യാൻ‌

ധ്യാനിന്റെ സിനിമകൾ‌ വിജയിക്കാറില്ലെങ്കിലും ഇന്റർവ്യൂകളെല്ലാം ട്രെന്റിങാണ്. ധ്യാനിന്റെ അഭിമുഖമാണെന്ന് കണ്ടാൽ തന്നെ ആളുകൾ സമയം കണ്ടെത്തി അവ കാണാനിരിക്കും

താരങ്ങളുടെ മക്കളിൽ നിന്നും മലയാള സിനിമയിൽ തങ്ങളുടേതായ ഇടം നേടിയയെടുത്ത സഹോദരന്മാരാണ് വിനീത് ശ്രീനീവാസനും ധ്യാൻ ശ്രീനിവാസനും. ഇരുവരും മലയാളത്തിലെ യുവ നായകന്മാരും തിരക്കഥാകൃത്തുക്കളും സംവിധായകരുമാണ്.

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ്റെ മക്കൾ എന്ന മേൽവിലാസത്തിലാണ് ഇരുവരും സിനിമയിലേക്കെത്തിയതെങ്കിൽ ഇന്ന് രണ്ടുപേരും സിനിമയിൽ അവരുടേതായ ഇടം നേടിയെടുത്തവരാണ്.

വിനീത് ശ്രീനിവാസൻ മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഇടംപിടിച്ച താരമാണ്. ധ്യാൻ തുടരെ തുടരെ സിനിമകളിൽ അഭിനയിച്ചും ഇടയ്ക്കൊക്കെ കഥകൾ എഴുതിയും മലയാള സിനിമയിൽ സജീവമാണ്.

Dhyan Sreenivasan, Dhyan Sreenivasan news, Dhyan Sreenivasan films, Dhyan Sreenivasan photos, Dhyan Sreenivasan family, ധ്യാൻ ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ വാർത്തകൾ, ധ്യാൻ ശ്രീനിവാസൻ ചിത്രങ്ങൾ, ധ്യാൻ ശ്രീനിവാസൻ ചിത്രങ്ങൾ, ധ്യാൻ ശ്രീനിവാസൻ കുടുംബം

ധ്യാനിന്റെ സിനിമകൾ‌ വിജയിക്കാറില്ലെങ്കിലും ഇന്റർവ്യൂകളെല്ലാം ട്രെന്റിങാണ്. ധ്യാനിന്റെ അഭിമുഖമാണെന്ന് കണ്ടാൽ തന്നെ ആളുകൾ സമയം കണ്ടെത്തി അവ കാണാനിരിക്കും. ഇപ്പോഴിത എഡിറ്റോറിയൽ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

തന്റെ സിനിമകൾ പരാജയമാണെങ്കിൽ‌ കൂടിയും അവയെല്ലാം ഓടിയവയാണെന്നാണ് ധ്യാൻ‌ പറയുന്നത്. തനിക്ക് ശേഷം സിനിമയിലേക്ക് വന്ന പലരും തന്റെ ഇരട്ടിയുടെ ഇരട്ടി പ്രതിഫലം വാങ്ങുന്നതിനെ കുറിച്ചും ധ്യാൻ അഭിമുഖത്തിൽ സംസാരിച്ചു.

'ഞാനിപ്പോൾ തെരഞ്ഞെടുത്തല്ല സിനിമകൾ ചെയ്യുന്നത്. ഇതിനോടകം ഞാൻ 30, 32 സിനിമകൾ കമ്മിറ്റ് ചെയ്ത് കഴിഞ്ഞു. എനിക്ക് എങ്ങനെ ഇത്രയേറെ സിനിമകൾ വരുന്നുവെന്നതിൽ പലർക്കും സംശയമുണ്ടെന്നാണ്' ധ്യാൻ പറയുന്നത്. തന്റെ ചേട്ടൻ പോലും നിരന്തരമായി സിനിമകൾ ചെയ്യുന്നതിനെ പരിഹസിച്ചിട്ടുണ്ടന്ന് ധ്യാൻ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

താൻ വളരെ ലിമിറ്റഡ് ബജറ്റിൽ സിനിമകൾ ചെയ്യുന്ന നടനാണെന്നും തനിക്ക് ശേഷം ‌വന്ന നടന്മാരുടെ പ്രതിഫലത്തെ കുറിച്ചും ധ്യാൻ സംസാരിച്ചു. 'ഞാൻ വളരെ ലിമിറ്റഡ് ബജറ്റിലാണ് സിനിമകളെല്ലാം ചെയ്യുന്നത്. എത്ര നല്ല സിനിമയാണെന്ന് പറഞ്ഞാലും നാല് കോടിയുടേയും അ‍ഞ്ച് കോടിയുടേയും സിനിമ ഞാൻ ചെയ്യില്ല.'

'കാരണം എനിക്ക് മാർക്കറ്റിൽ എത്ര വാല്യുവുണ്ടെന്ന് എനിക്ക് നന്നായി അറിയാം' ധ്യാൻ പറഞ്ഞു. തന്റെ സിനിമകൾ പരാജയമായിട്ടും ലാഭം കിട്ടിയവയാണെന്നും ധ്യാൻ വെളിപ്പെടുത്തി. 'കഴിഞ്ഞ പ്രാവശ്യം ഇറങ്ങിയ എന്റെ സിനിമകളിൽ ഏറെയും തിയേറ്ററിൽ പരാജയമാണ്. പക്ഷെ അതെല്ലാം വിൽപ്പന നടന്നവയാണ്.'

'ലാഭം കിട്ടിയ സിനിമകളാണ്. പരാജയമാണ് പക്ഷെ സിനിമ ഓടാതെ പോയിട്ടില്ല. അതെല്ലാം ചെറിയ ബജറ്റിലെ സിനിമകളാണ്. സിനിമ ഓടില്ലെന്നൊക്കെ എന്നോട് പറഞ്ഞിട്ടുമുണ്ട്. പക്ഷെ എനിക്ക് കുഴപ്പമില്ല ധ്യാൻ വ്യക്തമാക്കി. എനിക്ക് ശേഷം വന്ന പലരും എന്റെ ഇരട്ടിയുടെ ഇരട്ടി ശമ്പളം വാങ്ങുന്നുണ്ട്. അവരുടെ മാർക്കറ്റ് വാല്യു എന്റെ അത്രയെ ഉള്ളൂ.'

Dhyan Sreenivasan, Dhyan Sreenivasan news, Dhyan Sreenivasan films, Dhyan Sreenivasan photos, Dhyan Sreenivasan family, ധ്യാൻ ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ വാർത്തകൾ, ധ്യാൻ ശ്രീനിവാസൻ ചിത്രങ്ങൾ, ധ്യാൻ ശ്രീനിവാസൻ ചിത്രങ്ങൾ, ധ്യാൻ ശ്രീനിവാസൻ കുടുംബം

'അതൊന്നും അം​​ഗീകരിച്ച് കൊടുക്കരുതെന്ന് ഞാൻ പറയുന്നില്ല. കാരണം അവർ ഡിമാന്റ് ചെയ്യുമ്പോൾ കൊടുക്കാൻ പൊഡക്ഷൻ ഹൗസുണ്ട് ഇവിടെ. റീച്ചുള്ള മെയിൻ സ്ട്രീം നടന്മാരെ ഒഴിച്ചുള്ള കാര്യമാണ് ഞാൻ പറയുന്നത്. കാരണം അവർക്ക് ആകാം. ചില നടന്മാർക്ക് ഫിക്സഡ് ബിസിനസുണ്ട്. അതിന് താഴെയാണ് ഞാൻ ഉൾപ്പടെയുള്ള നടന്മാർ.'

'അവരെ സംബന്ധിച്ച് ഇവിടെ റിസ്ക്കുണ്ട്. പക്ഷെ അവരെ സംബന്ധിച്ച് വലിയ സിനിമകൾ ചെയ്യുക എന്നതാണ് ആ​ഗ്രഹം' ധ്യാൻ വിശദമാക്കി. 'ഒരു നടന്റെ മൂന്ന് സിനിമകൾ പൊട്ടി. അയാൾ പക്ഷെ ശമ്പളം കുറക്കുന്നില്ല. മൂന്ന് പടം പൊട്ടിയിട്ടും പ്രതിഫലം വാങ്ങുന്നത് മൂന്നര കോടിയും നാല് കോടിയുമാണ്.'

'പക്ഷെ അയാളുടെ സാറ്റ്ലൈറ്റ് വാല്യുവിലും ഡിജിറ്റൽ വാല്യുവിലും ഇടിവ് വന്നിട്ടുണ്ടാവും. മാത്രമല്ല അയാളുടെ പടങ്ങൾ ബിസിനസ് ചെയ്യുന്നതിനും ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ടാകും. പക്ഷെ അയാൾ വാങ്ങിക്കുന്ന സാലറി പഴയത് തന്നെയാവും.'

'കാരണം ആരും പ്രതിഫലം കുറയ്ക്കില്ല... കൂട്ടുകയേയുള്ളൂ' ധ്യാൻ പറഞ്ഞു. അച്ഛൻ ശ്രീനിവാസപ്പോലെ തന്നെ എല്ലാ ഓപ്പണായി സംസാരിക്കാൻ ധ്യാൻ മടികാണിക്കാറില്ലെന്നത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളിൽ നിന്നും വ്യക്തമാണെന്നാണ് ആരാധകർ പലപ്പോഴായി പറഞ്ഞിട്ടുള്ളത്.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X