'മലയാളത്തിൽ നിന്നും ആരെയും അടുപ്പിക്കുന്നില്ല, തൃഷയും സാമന്തയുമൊക്കെ നീരജ് ആരാണെന്ന് ചോദിക്കുന്നുണ്ട്'; ധ്യാൻ

എല്ലാം വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനായതുകൊണ്ട് തന്നെ നടനും സംവിധായകനുമായ ധ്യാൻ‌ ശ്രീനിവാസന്റെ അഭിമുഖം പുറത്ത് വരുമ്പോഴാണ് മലയാളത്തിലെ യുവതാരങ്ങളെ കുറിച്ച് രസകരമായ കഥകൾ ആരാധകർ കേൾക്കുന്നത്. നിവിൻ പോളി, അജു വർ​ഗീസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവരെല്ലാം ധ്യാനിന്റെ അടുത്ത സുഹൃത്തുക്കളാണ്.

ഇവരും ഇവരുടെ കുടുംബങ്ങൾക്കൊപ്പവുമാണ് ധ്യാനും കുടുംബവും ഭൂരിഭാ​ഗം സമയം ചിലവഴിക്കുന്നതും യാത്രകൾ നടത്തുന്നതും. ധ്യാനിനൊപ്പം അടി കപ്യാരെ കൂട്ടമണി അടക്കമുള്ള സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള നടനാണ് നീരജ് മാധവ്. ഡാൻസർ കൂടിയായ നീരജിനെ കുറിച്ച് അടുത്തിടെ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞ ഒരു രസകരമായ കഥയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

മലയാളി താരങ്ങളെ അടുപ്പിക്കാതിരുന്ന സൈമ അവാർ‌ഡ്സിൽ കടന്നുകൂടി തെന്നിന്ത്യൻ താരസുന്ദരിമാർ‌ക്കിടയിൽ നിന്ന് നൃത്തം ചെയ്ത് വിസ്മയിപ്പിച്ച ആളാണ് നീരജ് മാധവ് എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. അടുത്തിടെ നടന്ന സംഭവം അജു വർ​ഗീസ് പറഞ്ഞപ്പോഴാണ് താൻ അറിഞ്ഞതെന്നും ധ്യാൻ പറയുന്നു.

 Dhyan Sreenivasan

'നീരജിനെ ഞാൻ കണ്ടിട്ട് കുറച്ച് അധികം കാലമായി. കാരണം അവൻ‌ എപ്പോഴും ബോംബെയിലാണ്. എറണാകുളത്ത് ഉണ്ടെങ്കിലും വിളിച്ച് ചോദിച്ചാൽ പറയും ബോംബെയിലാണെന്ന്. കാരണം നെറ്റ്ഫ്ലിക്സിനും ആമസോണിനും വേണ്ടിയെല്ലാം പ്രവർത്തിച്ചിട്ടുണ്ടല്ലോ. നീരജിനെ കുറിച്ച് ചോദിച്ചാൽ പെട്ടന്ന് ഓർമ വരുന്നത് സൈമ അവാർഡ് ഫങ്ഷനിൽ നടന്ന ഒരു കാര്യമാണ്.'

'ഇത് ഞാൻ കണ്ടതല്ല. അജു വർ​ഗീസ് കണ്ടിട്ട് എന്നോട് പറഞ്ഞതാണ്. സൈമ അവാർഡ്സ് ഫങ്ഷൻ സിം​ഗപ്പൂർ നടക്കുകയാണ്. അന്ന് നിവിനും അജുവുമുണ്ട്. അവാർഡ്സിന് ശേഷം ഒരു ആഫ്റ്റർ പാർട്ടിയുണ്ടാകും.'

'അല്ലു അർജുന്റെയോ മറ്റോ വലിയൊരു ഹോട്ടലിൽ വെച്ചാണ് ആഫ്റ്റർ പാർട്ടി നടന്നത്. അന്ന് മലയാളത്തിൽ നിന്നുള്ള ആളുകളെയൊന്നും അടുപ്പിക്കുന്നില്ല. മലയാളം സ്റ്റാർസിനെയൊന്നും ആർക്കും വേണ്ടത്രേ. നിവിനെപ്പോലെ കുറച്ച് മെയിൻ ആൾക്കാർ മാത്രമെ ഉള്ളൂ. നിവിൻ വിളിച്ച പ്രകാരം അജു പാർട്ടിയിൽ പങ്കെടുക്കാൻ പോയി.'

'മലയാളത്തിൽ നിന്നും ആരും തന്നെയില്ല. ബോഡി​ ​​ഗാർഡ്സും ബൗൺസേഴ്സുമൊക്കെ അവിടെയുണ്ട്. അല്ലു അർജുൻ, റാണ ദ​ഗുബാട്ടി തുടങ്ങിയ താരങ്ങളുമുണ്ട്. ബോഡി​ ​​ഗാർഡ്സിനോട് നിവിന്റെ ഫ്രണ്ടാണെന്നൊക്കെ പറഞ്ഞ് ധരിപ്പിച്ചാണ് അജു ഉള്ളിലേക്ക് കയറിയത്.'

dhyan sreenivasan

'അങ്ങനെ അജു അകത്ത് കയറി ചെന്നപ്പോൾ ഒരിടത്ത് ആളുകൾ മുഴുവനായി കൂടി നിന്ന് ഭയങ്കര തിരക്ക് കാണാം. സാമന്ത, തൃഷ തുടങ്ങിയ വലിയ താരങ്ങളൊക്കെ നിന്ന് ഡാൻസ് കളിക്കുന്നത് കൊണ്ടാണ് ആ കൂട്ടം. സാമന്തയ്ക്കും തൃഷയ്ക്കുമിടയിൽ നിന്ന് വേറൊരാൾ തകർത്ത് ഡാൻസ് കളിക്കുന്നുണ്ട്. അജു നോക്കുമ്പോൾ‌ തൃഷയ്ക്കും സാമന്തയ്ക്കുമൊന്നും നടക്ക് നിന്ന് ഡാൻസ് കളിക്കുന്നയാളെ അറിയില്ല.'

'അതുകൊണ്ട് തന്നെ ഇതാരാ എന്നുള്ള രീതിയിൽ രണ്ടുപേരും പരസ്പരം ചോദിക്കുന്നുണ്ട്. അന്ന് അവർക്കിടയിൽ നിന്ന് ഡാൻസ് കളിച്ച ആ വ്യക്തി നീരജ് മാധവാണ്. ഇവൻ എങ്ങനെ ആ ഫങ്ഷനിൽ വന്നുവെന്നോ ഇവൻ ആരായെന്നോ ആർക്കും അറിയില്ലായിരുന്നു. അന്നും അവിടെ സ്റ്റാർ നീരജായിരുന്നുവെന്നും', തമാശ കലർത്തി സംസാരിക്കവെ ധ്യാൻ‌ പറഞ്ഞു.

ദി ഫാമിലി മാൻ സീസൺ വൺ, ഫീൽസ് ലൈക്ക് ഇഷ്ക്ക് തുടങ്ങിയ സിനിമകളിലൂടെ നീരജ് മാധവ് അടുത്തിടെ ബോളിവുഡിലേക്കും ചേക്കേറിയിരുന്നു. കൊറിയോ​ഗ്രാഫർ എന്ന നിലയിലും ശ്രദ്ധേയനായ നീരജ് മാധവ് സിമ്പു സിനിമ വെന്ത് തനിന്തത് കാടിൽ സുപ്രധാന വേഷം ചെയ്തും ശ്രദ്ധനേടിയിരുന്നു.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X