'നല്ല മദ്യപാനിയാണ് ഭാര്യ, അവളെ ഞാൻ പൊക്കിയെടുത്ത് കൊണ്ടുപോകണം, അടിച്ചത് മതിയെന്ന് പറയാറുണ്ട്'; ധ്യാൻ!

ഈ കഴിഞ്ഞ കാലത്ത് സിനിമകളിലൂടെ നേടിയ സ്വീകാര്യതയെക്കാളും തന്റെ അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. മലയാള സിനിമയിൽ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഇറങ്ങിട്ടുള്ളത് ഒന്ന് ധ്യാൻ ശ്രീനിവാസൻ സിനിമകളും രണ്ടാമത് ഷൈൻ ടോം ചാക്കോ സിനിമകളും ആയിരിക്കും.

അതിൽ ഏറ്റവും കൂടുതൽ പരാജയ സിനിമകൾ ധ്യാനിൻ്റേതാണ്. ഉടൽ ഒഴികെ ധ്യാനിന്റെ ബാക്കി ഒട്ടുമിക്ക സിനിമകളും ശരാശരിയിലും താഴ്ന്ന സിനിമകൾ ആയിരുന്നു.

അടുത്തിടെ ഇറങ്ങിയ ഖാലി പേഴ്സ്, ജയിലർ അടക്കം ഏറ്റവും അധികം ബോംബുകൾ തീയേറ്ററിൽ ഇറക്കിയത് ധ്യാൻ തന്നെയാണ് എന്നാണ് ആരാധകരും നിരൂപകരും പറയാറുള്ളത്. ഇനിയും കുറെ സിനിമകൾ അദ്ദേഹത്തിൻ്റെതായി ഇറങ്ങാനുമുണ്ട്. തന്റെ സിനിമകൾ പൊട്ടി എന്ന് സമ്മതിക്കാൻ മടിയില്ലാത്ത നടൻ കൂടിയാണ് ധ്യാൻ ശ്രീനിവാസൻ.

Dhyan Sreenivasan

നദികളിൽ സുന്ദരി യമുനയാണ് ധ്യാനിന്റെ ഏറ്റവും പുതിയ റിലീസ്. വലിയ പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമയാണ് ഇതെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം.

ധ്യാനിൻ്റെ കുറേ നല്ല എക്സ്പ്രഷൻസും അജു വർ​ഗീസിൻ്റെ ഗംഭീര പ്രകടനവും തെറ്റില്ലാത്ത ഒരു കഥയും ഒക്കെ കൂടി വലിയ തെറ്റ് പറയാൻ ഇല്ലാത്ത ഒരു സിനിമയാണ് നനദികളിൽ സുന്ദരി യമുന എന്നാണ് റിപ്പോർട്ടുകൾ. പെണ്ണ് കാണാൻ കർണാടകയിലേക്കുള്ള യാത്രയും പിന്നീട് ഭാഷ അറിയാത്തത് മൂലം ഉണ്ടാകുന്ന സംഭവങ്ങളും ഒക്കെ രസമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയാണിത്.

ധ്യാൻ പറഞ്ഞത് പോലെ തന്നെ നദികളിൽ സുന്ദരി യമുന ബോംബ് ആയിട്ടില്ലെന്നും സിനിമ കണ്ടിറങ്ങിയവർ പറയുന്നു. അടുത്ത കാലത്ത് ഇറങ്ങിയതിൽ ഏറ്റവും ബെസ്റ്റ് ധ്യാൻ ശ്രീനിവാസൻ പടം തന്നെയാണ് നദികളിൽ സുന്ദരി യമുനയെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

ഇമേജ് ഭയമില്ലാതെ തുറന്ന് സംസാരിക്കാറുള്ള ധ്യാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സിന്തറ്റിക്ക് ഡ്രഗ്സ് ഉപയോഗിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത് വൈറലായിരുന്നു. 'എന്റെ ജീവിതം തുലച്ചത് സിന്തറ്റിക്ക് ​ഡ്ര​ഗ്സിന്റെ ഉപയോഗമാണ്. അതെന്റെ നശിച്ച കാലമായാണ് ഞാൻ കണക്കാക്കുന്നത്.'

Dhyan Sreenivasan

'2019 തൊട്ട് 2021 വരെ ഞാൻ ഡ്രഗ്സ് ഉപയോഗിച്ചു. എല്ലാ ദിവസവും ഞാൻ ഉപയോഗിക്കുമായിരുന്നു. ഒറ്റയ്ക്കുള്ള ഉപയോഗം ഇഷ്ടപ്പെട്ട് തുടങ്ങുമ്പോഴാണ് ഇതിന് നമ്മൾ അടിമകളായി മാറുന്നത്. അതോടെ അവന്റെ ജീവിതം അവിടെ തീരും', എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. ഇപ്പോഴിതാ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാര്യ അർപ്പിതയെ കുറിച്ച് ധ്യാൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

'എന്നെ ഏറ്റവും അടുത്ത് അറിയാവുന്ന ഒരാൾ ഭാര്യയാണ്. അങ്ങനൊരാൾ ഉണ്ടായത് കൊണ്ടാണ് ലൈഫിന് ഒരു ബാലൻസുണ്ടായത്. നമ്മൾ എന്ത് പറഞ്ഞാലും ഓക്കെ പറയുന്നൊരാളാണ് അവൾ. എന്ത് അലമ്പിനും നല്ലതിനും അവൾ കൂടെയുണ്ടാകും.'

'എപ്പോഴും കൂടെയുള്ള ഒരു സുഹൃത്താണ് ഭാര്യ. അർപ്പിത ക്രിസ്ത്യാനിക്കുട്ടിയാണ്. അത്യാവശ്യം നല്ല മദ്യപാനിയാണ് കുട്ടി. ഇപ്പോൾ യാത്രകൾ പോകുമ്പോൾ അവളെ ഞാൻ പൊക്കിയെടുത്ത് അടിച്ചത് മതിയെന്ന് പറയേണ്ട അവസ്ഥയാണ്. പണ്ട് എന്നെയായിരുന്നു പൊക്കിയെടുത്ത് കൊണ്ടുപോയിരുന്നത്.'

'മതി ഇതിൽ കൂടുതൽ അടിക്കരുതെന്ന് അവളെ ഞാൻ ഇപ്പോൾ ഉപദേശിക്കുകയാണ്. ഒരു ബൂമറാങ് പോലെ. എല്ലാം ഇപ്പോൾ ഞാൻ പറയേണ്ട അവസ്ഥയാണെന്നും', തമാശ കലർത്തി ധ്യാൻ ശ്രീനിവാസൻ പറയുന്നു. 2017ലായിരുന്നു അർപ്പിതയുമായുള്ള ധ്യാനിന്റെ വിവാഹം.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X