'ഞാൻ പണ്ട് മുതൽ പൃഥ്വിരാജ് ഫാനാണ്... പിന്നെ മല്ലിക സുകുമാരൻ ഫാനായി, മമ്മൂക്കയെപോലെ അപ്ഡേറ്റഡാണ്'; ധ്യാൻ!

താരപുത്രന്മാർ‌ സിനിമയിൽ വന്നാൽ പ്രധാനമായും കേൾക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ് മലയാളത്തിലെ ഏത് സൂപ്പർതാരത്തിന്റെ ഫാനാണ് എന്നത്. മോഹൻലാൽ ഫാനാണോ മമ്മൂട്ടി ഫാനാണോ എന്നുള്ള ചോദ്യമാണ് കൂടുതലും അഭിമുഖികരിക്കേണ്ടി വരിക.

എന്നാൽ അത്തരമൊരു ചോദ്യം ഇല്ലാതെ തന്നെ താൻ ആരുടെ ഫാനാണ് എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. താൻ മോഹൻലാലിന്റെയോ മമ്മൂട്ടിയുടേയോ ഫാനല്ല മല്ലിക സുകുമാരന്റെ ഫാനാണ് എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്.

ധ്യാനിന്റെ ആദ്യ സംവിധാന സംരംഭമായ ലവ് ആക്ഷൻ ഡ്രാമയിൽ‌ നിവിന്റെ അമ്മ വേഷം ചെയ്തത് മല്ലിക സുകുമാരനായിരുന്നു. ധ്യാനിനെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ കാര്യങ്ങളുടെ വീഡിയോ കാണിച്ചപ്പോഴാണ് താൻ എങ്ങനെയാണ് മല്ലിക സുകുമാരൻ ഫാനായത് എന്നത് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ വെളിപ്പെടുത്തിയത്.

Dhyan Sreenivasan, Mallika Sukumaran

'ഞാൻ സിനിമയിൽ വന്ന കാലം മുതൽ പലരും ചോദിക്കുന്ന ചോദ്യമാണ് ഞാൻ മോഹൻലാൽ ഫാനാണോ മമ്മൂട്ടി ഫാനാണോ എന്നത്. ഞാൻ ലാലേട്ടൻ ഫാനും മമ്മൂക്ക ഫാനുമൊക്കെയാണ്. പക്ഷെ ഞാൻ രാജുവേട്ടന്റെ ഏറ്റവും വലിയ ഫാനാണ്. അന്നും ഇന്നും പൃഥ്വിരാജ് ഫാനാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ് പുള്ളിയെ.'

'പുള്ളിക്ക് അറിയാവുന്ന കാര്യമാണത്. ഞാൻ ഹാർഡ് കോർ പൃഥ്വിരാജ് ഫാനാണ്. അതുകൊണ്ട് തന്നെ മല്ലിക ആന്റിയെ കാണുമ്പോൾ രാജുവേട്ടന്റെ അമ്മ എന്ന സാധനമാണ് എനിക്ക് വരാറുള്ളത്. അതിന് മുമ്പ് മല്ലിക ആന്റിയെ ഞാൻ കണ്ടിട്ടില്ല. കഥ പറയുന്നതിന് മുമ്പ് ഞാൻ മല്ലിക ആന്റിയെ കണ്ടിട്ടില്ല.'

'പിന്നെ ഞാൻ‌ രാജുവേട്ടൻ ഫാൻ എന്നതിൽ നിന്നും മാറി മല്ലിക സുകുമാരൻ ഫാനായി മാറി. എല്ലാ കാര്യങ്ങളെ പറ്റിയും ബോധമുള്ളയാളാണ് മല്ലിക ആന്റി. മമ്മൂക്കയെ പറ്റി പറയുമ്പോൾ നമ്മൾ പറയാറില്ലേ എല്ലാ കാര്യങ്ങളിലും അപ്ഡേറ്റാണ് എന്ന്. അതുപോലെ മമ്മൂക്കയുടെ ഫീമെയിൽ വേർഷൻ പോലെ എല്ലാ കാര്യങ്ങളിലും അറിവും അപ്ഡേഷനും ഉള്ളയാളാണ് മല്ലിക ആന്റി.'

'രാജുവേട്ടൻ ചെയ്ത സിനിമകളെ പറ്റി അടക്കം എന്നോട് മല്ലിക ആന്റി സംസാരിച്ചിട്ടുണ്ട്. ഇന്ദ്രേട്ടന്റെ സിനിമകളെ പറ്റിയുമെല്ലാം പറയും. അതുപോലെ തന്നെ മല്ലിക ആന്റിയുടെ എനർജി, സ്പിരിറ്റ്, ലോക്കേഷനിലെ എനർ‌ജി നമുക്ക് വീണ്ടും ഒരുമിച്ച് വർക്ക് ചെയ്യാനുള്ള താൽപര്യം വരും.'

Dhyan Sreenivasan, Mallika Sukumaran

'ആ ഒരു വയസിലും ഫണ്ണായി കാര്യങ്ങൾ കൈകാര്യം ചെയ്യും. എന്റെ അമ്മയുടെ പ്രായമുള്ളയാളാണ് മല്ലിക ആന്റി. പക്ഷെ നമ്മുടെ ബഡ്ഡിയെ പോലെയാണ് സെറ്റിൽ വന്നാൽ നിൽക്കുക. ലവ് ആക്ഷൻ ഡ്രാമ സിനിമയിൽ രണ്ട് ഓപ്ഷൻ ആയിരുന്നു ഞാൻ നിവിന്റെ അമ്മ വേഷം ചെയ്യാൻ വെച്ചിരുന്നത്. ഒന്ന് മല്ലിക ആന്റിയും മറ്റൊന്ന് ഉർവശി ചേച്ചിയുമായിരുന്നു.'

'ഇനിയങ്ങോട്ട് ഞാൻ ചെയ്യാൻ പോകുന്ന സിനിമകളിൽ സ്ഥിരമായി ഉണ്ടാകാൻ പോകുന്ന ഒരാൾ മല്ലിക ആന്റിയായിരിക്കും. ആന്റിയുടെ പ്രസൻസ് ഉണ്ടെങ്കിൽ തന്നെ ഒരു ഓളമാണെന്നും', ധ്യാൻ മല്ലിക സുകുമാരനെ കുറിച്ച് സംസാരിച്ച് പറഞ്ഞു.

ലവ് ആക്ഷൻ ഡ്രാമ റിലീസ് ചെയ്ത ശേഷം ഏറ്റവും കൂടുതൽ ആരാധകരുണ്ടായ ഒരു കഥാപാത്രം കൂടിയാണ് മല്ലിക സുകുമാരൻ ചെയ്ത ലളിത എന്ന കഥാപാത്രം. ഇപ്പോൾ മലയാള സിനിമയിൽ തന്റെ രണ്ട് ആൺമക്കളെക്കാൾ ഷൂട്ടിങ് തിരക്കുള്ളത് മല്ലിക സുകുമാരനാണ്. നദികളിൽ സുന്ദരി യമുനയാണ് ധ്യാനിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X