'ലവ് ആക്ഷൻ ഡ്രാമ ബോറ് സിനിമ, അതിന്റെ എഡിറ്റിങ് സമയത്ത് പോലും ഉറങ്ങുകയായിരുന്നു'; ധ്യാൻ ശ്രീനിവാസൻ

നടനെന്നതിലുപരി സംവിധായകനായും അച്ഛനേയും ചേട്ടനേയും പോലെ തിളങ്ങിയിട്ടുള്ള നടനാണ് ധ്യാൻ ശ്രീനിവാസൻ. കോളജ് കാലത്ത് ഷോട്ട് ഫിലിമുകൾ ചെയ്താണ് ധ്യാൻ ശ്രീനിവാസന്റെ തുടക്കം. ചേട്ടൻ വിനീത് ശ്രീനിവാസൻ തന്നെയാണ് ധ്യാനിനെ സിനിമയിലേക്ക് കൊണ്ടുവന്നത്.

ആദ്യത്തെ ചിത്രം വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തിരയായിരുന്നു. ത്രില്ലറായിരുന്ന സിനിമ നിരൂപക പ്രശംസ നേടിയിരുന്നു. 2013ൽ പുറത്തിറങ്ങിയ തിരയിൽ നടി ശോഭനയായിരുന്നു മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

വിനീതിന്റെ കരിയറിൽ ചെയ്തിട്ടുള്ള ഏക ത്രില്ലർ സിനിമയും തിരയാണ്.

തിരയ്ക്ക് ശേഷം ധ്യാൻ അഭിനയിച്ചത് കുഞ്ഞിരാമായണത്തിലായിരുന്നു. വിനീത് നായകനായ സിനിമ സംവിധാനം ചെയ്തത് ബേസിൽ ജോസഫായിരുന്നു. നീരജ് മാധവ്, അജു വർ​ഗീസ്, ധ്യാൻ എന്നിവർ മറ്റ് കേന്ദ്ര കഥാപത്രങ്ങളായി.

ഇന്നും റിപ്പീറ്റ് അടിച്ച് മലയാളികൾ കാണുന്ന ചുരുക്കം ചില സിനിമകളിൽ ഒന്ന് കൂടിയാണ് കുഞ്ഞിരാമായണം. കുഞ്ഞിരാമായണത്തിന് ശേഷവും അടി കപ്യാരെ കൂട്ടമണി അടക്കമുള്ള സിനിമകളിലും ധ്യാൻ അഭിനയിച്ചിട്ടുണ്ട്. ശേഷമാണ് താരം സംവിധാനത്തിലേക്ക് കടന്നത്.

ലവ് ആക്ഷൻ ഡ്രാമ

ധ്യാനിന്റെ സംവിധാനത്തിലും തിരക്കഥയിലും ആദ്യം പുറത്തിറങ്ങിയ സിനിമ ലവ് ആക്ഷൻ ഡ്രാമയായിരുന്നു. നിവിൻ പോളി-നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ സിനിമ കോമഡിയും പ്രണയവും എല്ലാം ഇടകലർന്നതായിരുന്നു.

ഇപ്പോൾ ലവ് ആക്ഷൻ ഡ്രാമയെ കുറിച്ച് ഒരു അഭിമുഖത്തിൽ ധ്യാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. തനിക്ക് ഇഷ്ടമല്ലാത്ത സിനിമകളിൽ ഒന്നാണ് ലവ് ആക്ഷൻ ഡ്രാമ എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്.

'ഞാൻ എന്റെ സിനിമ പൊതുവെ കാണാറില്ല. ലവ് ആക്ഷൻ ഡ്രാമ പോലും ഞാൻ തിയേറ്ററിൽ കണ്ടിട്ടില്ല. തിയേറ്ററിൽ കാണാൻ മാത്രം ഒന്നും ആ സിനിമയിലില്ല. ആ സിനിമ എഡിറ്റ് ചെയ്യുന്ന സമയത്ത് തന്നെ ഞാൻ കിടന്ന് ഉറങ്ങുകയായിരുന്നു.'

പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി പോകും

'ഞാൻ ഓടില്ല എന്ന് നേരത്തെ വിചാരിക്കുന്ന പടങ്ങൾ സാധാരണ ഓടാറില്ല. എന്റെ കണക്ക് കൂട്ടലുകൾ ഇത് വരെ തെറ്റിയിട്ടില്ല. പ്രത്യേകിച്ച് എന്റെ തന്നെ സിനിമകൾ. എന്നാൽ തീരെ ഓടില്ലെന്ന് ഞാൻ വിചാരിച്ച പടമായിരുന്നു ലവ് ആക്ഷൻ ഡ്രാമ.'

'ഈ സിനിമ തിയേറ്ററിൽ പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി പോകുമല്ലോയെന്ന് വിചാരിച്ചിരുന്നു. ആ സിനിമ ഞാൻ കണ്ടപ്പോൾ ഇത് എന്താണ് എടുത്ത് വച്ചിരിക്കുന്നതെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്.'

'ഞാൻ എഴുതി വെച്ച സാധനവും ഷൂട്ട് ചെയ്ത സാധനവും വേറെയായിരുന്നു. ഷൂട്ട് ചെയ്ത് വെച്ച സീനുകളിൽ തുടർച്ചയില്ലാത്തത് കൊണ്ട് കുറെ ഭാഗങ്ങൾ ഒഴിവാക്കേണ്ടി വന്നു. അങ്ങനെ കഥ മുഴുവൻ മാറി പോയി. എന്നിട്ടും ആ സിനിമ ഓടി.'

'അത്യാവശ്യം പൈസയും അതിന് കിട്ടി. അതിനുള്ള പ്രധാന ഘടകം ചിത്രത്തിലെ താരങ്ങളായ നയൻതാരയും നിവിൻ പോളിയും പിന്നെ സിനിമയിലെ പാട്ടുകളുമാണ്.'

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
എന്നെ തെറി പറഞ്ഞവരുണ്ട്

'ഈ കഥയിലെ ലോജിക്ക് ഒന്നും ആലോചിക്കാതെ സിനിമ ഇഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്. പക്ഷേ ഇഷ്ടപ്പെടാത്ത ഒരുപാട് പേർ എന്നെ തെറിയും പറഞ്ഞിട്ടുണ്ട്.'

'എന്നാൽ ആ ഇഷ്ടപ്പെടാത്ത ആളുകളിൽ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ വ്യക്തി ഞാനായിരിക്കും. കാരണം എനിക്ക് ആ സിനിമ അപ്പോഴും ഇപ്പോഴും ഇഷ്ടപ്പെട്ടിട്ടില്ല. അത് കൊണ്ട് ആ സിനിമ ഞാൻ കാണാറില്ല' ധ്യാൻ ശ്രീനിവാസൻ വിവരിച്ചു.

ധ്യാനിന്റെ തുറന്ന് പറച്ചിൽ അടങ്ങിയ വീഡിയോ വളരെ വേ​ഗത്തിലാണ് വൈറലായത്. പൊതുവെ ധ്യാൻ പങ്കെടുക്കാറുള്ള അഭിമുഖങ്ങളെല്ലാം താരത്തിന്റെ മറുപടിയും തമാശയും കൗണ്ടറുകളും കൊണ്ട് വളരെ വേ​ഗത്തിൽ ശ്രദ്ധനേടാറുണ്ട്.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X