For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്ന് എന്നെ വിളിച്ച ചീത്തയ്ക്ക് കൈയും കണക്കുമില്ല, ഞാന്‍ ലോക ഉടായിപ്പാണെന്ന് അച്ഛനറിയാം; ധ്യാന്‍ ശ്രീനിവാസന്‍

  |

  മലയാളസിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധേയനാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസനെപ്പോലെയോ ചേട്ടന്‍ വിനീത് ശ്രീനിവാസനെപ്പോലെയോ അല്ല, തികച്ചും വ്യത്യസ്തമായ സിനിമാവഴിയാണ് ധ്യാനിന്റേത്. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും കടന്നു വന്ന ധ്യാനിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്.

  രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്തിരിക്കുന്ന ഉടല്‍ ആണ് ധ്യാന്‍ ശ്രീനിവാസിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ് ധ്യാന്‍ ഇപ്പോള്‍.

  സ്‌കൂള്‍ കാലത്തും തുടര്‍ന്ന് കോളെജ് കാലത്തും താനൊരു മടിയനും അലസനുമായ വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ധ്യാന്‍. പഠനകാലത്ത് എല്ലാ ദുഃസ്വഭാവങ്ങളും ഉണ്ടായിരുന്നു. ഒരിക്കല്‍ പ്ലസ്ടുവില്‍ പഠിക്കുന്ന സമയത്ത് അച്ഛനെയും അമ്മയേയും പറ്റിച്ച ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് ധ്യാന്‍.

  'അന്ന് അച്ഛന്‍ വല്ലപ്പോഴുമേ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്ന് വരികയുള്ളൂ. അപ്പോള്‍ ഞാന്‍ അച്ഛനെ കാണിക്കാന്‍ വേണ്ടി ഹാളില്‍ പോയിരുന്ന് പഠിക്കും. അച്ഛന്‍ പത്രം വായിക്കുകയോ ന്യൂസ് കാണുകയോ മറ്റോ ആയിരിക്കും. ഞാന്‍ ആ സമയം ഉറക്കെ പഠിക്കുകയാണെന്ന ഭാവത്തില്‍ എനിക്കറിയാവുന്ന എന്തൊക്കെയോ വായിക്കും. അത് കാണുമ്പോള്‍ അമ്മയ്ക്കും എന്നോട് കുറച്ച് അനുകമ്പയൊക്കെ തോന്നും.

  ഒരു ദിവസം ഞാന്‍ പരീക്ഷയ്ക്ക് പോകാന്‍ ഒരുങ്ങുകയാണ്. അമ്മയുടെ കാലില്‍ തൊട്ട് അനുഗ്രഹം ഒക്കെ വാങ്ങിച്ചു. അപ്പോള്‍ അമ്മ പറഞ്ഞു നീ അച്ഛന്റെ അനുഗ്രഹം കൂടി വാങ്ങിച്ചിട്ട് പോകാന്‍. അത് കേട്ട് അച്ഛന്‍ പറഞ്ഞു എന്റെ അനുഗ്രഹമൊന്നും വാങ്ങേണ്ട, നീ പൊയ്‌ക്കോളൂ എന്ന്. അച്ഛന് എന്റെ കള്ളത്തരം മനസ്സിലായെന്ന് തോന്നുന്നു, ഞാന്‍ അമ്മയുടെ കൈയില്‍ നിന്ന് 500 രൂപയും കൂടി വാങ്ങിയിട്ടാണ് പോകുന്നത്.

  അങ്ങനെ വീട്ടില്‍നിന്നും ഇറങ്ങി നേരെ പോകുന്നത് കൂട്ടുകാരന്റെ വീട്ടിലേക്കാണ്. അന്ന് ഞങ്ങള്‍ കൂട്ടുകാരെല്ലാം വലിയ മദ്യപാനികളായിരുന്നു. കുപ്പി വാങ്ങാന്‍ കടയില്‍ പോയി തിരിച്ചു രണ്ടു കക്ഷത്തിലും കുപ്പിയൊക്കെ വെച്ച് ബൈക്കില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് സിഗ്നലില്‍ അച്ഛന്റെ കാര്‍ കാണുന്നത്. ഞാന്‍ അച്ഛനെ ശരിക്കും കണ്ടു. പക്ഷെ, അച്ഛന്‍ എന്നെ കണ്ടോ എന്നറിഞ്ഞൂടായിരുന്നു. പക്ഷെ കണ്ടു എന്നു തന്നെയാണ് എന്റെ വിശ്വാസം.

  അതുപോലെ അതിനേക്കാള്‍ വലിയ ഒരു പറ്റിക്കല്‍ നടന്നിട്ടുണ്ട്. ഞാന്‍ പ്ലസ്ടു കഴിഞ്ഞ് എഞ്ചിനീയറിങ്ങ് പഠിക്കാന്‍ ഒരു വര്‍ഷം പോയിരുന്നു. പക്ഷെ, അതെനിക്ക് പറ്റുന്ന പണിയല്ലായിരുന്നു.

  ഞാന്‍ തിരിച്ച് വീട്ടില്‍ വന്ന് ചൈന്നൈയിലെ ഏതെങ്കിലും കോളെജില്‍ പഠിച്ചാലോ എന്നൊക്കെ വീട്ടില്‍ ചോദിച്ചു. അങ്ങനെ എന്‍ട്രന്‍സ് എഴുതാനായി ഒരു വര്‍ഷം പഠിച്ചു. എനിക്ക് പഠിക്കാന്‍ ഒട്ടും താത്പര്യമേ ഇല്ലായിരുന്നു. അപ്പോഴും ഞാന്‍ ഈ പറ്റിക്കല്‍ പരിപാടി തുടര്‍ന്നിരുന്നു.

  Also Read:അന്ന് രമ നല്ല ഉത്സഹത്തിലായിരുന്നു, പ്രിയതമയുടെ അവസാന ദിവസത്തെ കുറിച്ച് ജഗദീഷ്

  അങ്ങനെ പരീക്ഷയെഴുതി, ഫലം വന്നു. അമ്മയുടെ ഫോണിലേക്കാണ് ആദ്യം മെസ്സേജ് വന്നത്. അത് ഞാനപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു. എന്നിട്ട് എന്റെ കൂട്ടുകാരന്‍ വഴി ആ വേറൊരു മെസ്സേജ് എനിക്ക് 10-ാം റാങ്ക് കിട്ടിയെന്ന് പറഞ്ഞ് അയയ്ക്കാന്‍ പറഞ്ഞു. അവന്‍ അത് പറഞ്ഞപോലെ ചെയ്തു.

  ശരിക്കും ഞാന്‍ പരീക്ഷയില്‍ തോറ്റിരുന്നു. 1,30,000 പേര്‍ എഴുതിയ പരീക്ഷയില്‍ എനിക്കേറ്റവും അവസാനത്തെ റാങ്ക് ആയിരുന്നു. അമ്മയും അച്ഛനും ഏതായാലും രണ്ട് ദിവസം കഴിഞ്ഞ് സത്യാവസ്ഥ മനസ്സിലാക്കും എന്നറിയാമായിരുന്നു. എങ്കിലും ആ അവസരം മുതലാക്കാന്‍ ഞാന്‍ ശ്രമിച്ചു.

  Also Read:ക്യാമറയില്‍ നോക്കി പ്രണയിച്ചത് ഒരു നടിയെ മാത്രം, മനസ് കീഴടക്കിയ താരത്തെ കുറിച്ച് സന്തോഷ് ശിവന്‍

  അമ്മ എന്റെ 10-ാം റാങ്ക് കണ്ട് കുറേ സന്തോഷിച്ചു. ഞാന്‍ ആ തക്കത്തിന് അമ്മയുടെ കൈയില്‍ നിന്ന് 25,000 രൂപയും വാങ്ങി ടൂര്‍ പോയി. തിരിച്ചുവന്നപ്പോള്‍ എല്ലാവരും എല്ലാം മനസ്സിലാക്കിയിരുന്നു. അന്ന് അമ്മയുടേയും അച്ഛന്റേയും കൈയില്‍ നിന്നും കിട്ടിയ തെറിയ്ക്ക് കൈയും കണക്കുമില്ല. ഞാന്‍ ലോക ഉടായിപ്പാണെന്ന് അച്ഛന് നന്നായിട്ടറിയാം.' ധ്യാന്‍ പറയുന്നു.

  Read more about: dhyan sreenivasan sreenivasan
  English summary
  Actor Dhyan Sreenivasan opens up about his school-college days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X