'പരിക്ക് കാണിച്ചപ്പോൾ ഞാന്‍ ഒടിക്കാന്‍ വെച്ചിരുന്ന കൈയ്യാണെന്ന് അയാൾ പറഞ്ഞു'; ധ്യാനിന്റെ കൈയ്ക്ക് സംഭവിച്ചത്!

കലാകാരന്മാരാൽ സമ്പന്നമാണ് ശ്രീനിവാസന്റെ കുടുംബം. അസുഖങ്ങളും അതുമായി ബന്ധപ്പെട്ട ചികിത്സയുമെല്ലാമായി ശ്രീനിവാസൻ കഴിഞ്ഞ കുറച്ച് കാലമായി വിശ്രമം ജീവിതം നയിക്കുകയാണ്. അഭിനയത്തിൽ സജീവമല്ലെന്നേയുള്ളു. ഇടയ്ക്കിടെ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. മലയാള സിനിമാ മേഖലയിലെ ലെജന്റ്സിന്റെ ലിസ്റ്റെടുത്താൻ ശ്രീനിവാസന്റെ പേര് മുന്നിൽ തന്നെയുണ്ടാകും. എഴുത്ത്, സംവിധാനം, അഭിനയം എന്നിവയിലെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ടെങ്കിലും തന്നേപ്പോലെ മക്കളും സിനിമയിൽ വരണമെന്ന വാശിയൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.

വരുന്നതും വരാതിരിക്കുന്നതുമെല്ലാം മക്കളുടെ ഇഷ്ടത്തിന് വിടുന്നു... പക്ഷെ ഒന്നിനും തന്റെ സഹായം ഉണ്ടാവില്ലെന്ന് ശ്രീനിവാസൻ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. വിനീത് പാടുമെന്ന് അറിഞ്ഞ് പിന്നണി പാടിക്കാമോയെന്ന് സുഹൃത്തുക്കൾ ചോദിച്ചപ്പോൾ പോലും പ്രതികരിക്കാൻ നിൽക്കാതെ ഒഴിഞ്ഞുപോയി.

Dhyan Sreenivasan

പിന്നീട് വിനീത് തന്നെയാണ് സ്വന്തം കഴിവിലൂടെ സിനിമയിലേക്ക് എത്തിയത്. തുടക്കം ​ഗായകനായിട്ടായിരുന്നുവെങ്കിലും ഇപ്പോൾ നടനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാമായി മലയാള സിനിമയിലെ ഓൾറൗണ്ടറായി മാറി കഴിഞ്ഞു വിനീത്. പിന്നാലെ ശ്രീനിവാസന്റെ രണ്ടാമത്തെ മകൻ ധ്യാനും സിനിമയിലേക്ക് എത്തി.

കുട്ടിക്കാലം മുതൽ‌ സിനിമയായിരുന്നു ധ്യാനിന്റെ ലക്ഷ്യം. പഴയൊരു അഭിമുഖത്തിൽ ധ്യാൻ അത് അച്ഛനോട് സരസമായി പറഞ്ഞിട്ടുമുണ്ട്. മലയാള സിനിമയിൽ കരിയറുണ്ടാക്കാൻ അച്ഛൻ സഹായിച്ചില്ലെങ്കിലും ചേട്ടന്റെ പിന്തുണ ധ്യാനിനുണ്ടായിരുന്നു. മുപ്പത്തിയഞ്ചുകാരനായ ധ്യാൻ ഇതുവരെ ഒരു സിനിമ സംവിധാനം ചെയ്യുകയും നിരവധി സിനിമകളുടെ തിരക്കഥയിൽ പ്രവർത്തിക്കുകയും ചെയ്തു. ഇപ്പോൾ അഭിനയത്തിലാണ് ധ്യാൻ സജീവം.

അഭിനയത്തിന് പുറെമ ഇന്റർവ്യു സ്റ്റാറായും തിളങ്ങുന്നുണ്ട്. ശ്രീനിവാസൻ കുടുംബത്തിന്റെ പുത്തൻ വിശേഷങ്ങളെല്ലാം ആരാധകർ അറിയുന്നത് ധ്യാനിന്റെ അഭിമുഖങ്ങളിലൂടെയാണ്. നടനായിട്ടോ സംവിധായകനായോ അല്ല തങ്ങളുടെ വീട്ടിലെ ഒരു അം​ഗം എന്ന നിലയിലാണ് ധ്യാനിന് മലയാളികൾക്കിടയിലുള്ള സ്വീകാര്യത.

അടുത്തിടെ ധ്യാനിന്റെ കൈക്ക് പരിക്കേറ്റിരുന്നു. പ്ലാസ്റ്ററിട്ട കയ്യുമായാണ് അടുത്തിടെയായി വീഡിയോകളിൽ താരം പ്രത്യക്ഷപ്പെടുന്നത്. ‌അടുത്തിടെ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയപ്പോൾ കയ്യുടെ പരിക്കിന് പിന്നിലെ കാരണവും ഒടിഞ്ഞ കൈ കണ്ടപ്പോഴുള്ള വീട്ടുകാരുടെ പ്രതികരണവും ധ്യാൻ തുറന്ന് പറഞ്ഞിരുന്നു. വീട്ടിലെ ഒരു അം​ഗത്തിൽ നിന്നും വന്ന രസകരമായ കമന്റും ധ്യാൻ വെളിപ്പെടുത്തി.

Dhyan Sreenivasan

ഷൂട്ടിനിടയിലായിരുന്നു കൈക്ക് പരിക്ക് പറ്റിയത്. നടൻ ലുക്ക്മാനൊപ്പം ഒരു ഫൈറ്റ് സീന്‍ എടുക്കുകയായിരുന്നു. അതിനിടയിൽ നെഞ്ചത്തൊരു ചവിട്ട് കിട്ടി. തെറിച്ച് പുറകിലേക്ക് പോയപ്പോള്‍ കൈ ഇടിച്ചു. അങ്ങനെ ഒടിഞ്ഞതാണ്. കമ്പി ഇട്ടിരുന്നു കൈയ്യില്‍ ധ്യാൻ പറയുന്നു. ഒടിഞ്ഞ കൈ കാണിക്കാനായി വീഡിയോ കോള്‍ ചെയ്തപ്പോള്‍ എന്റെ വീട്ടിലെ അം​ഗമായ ഒരാളിൽ നിന്നും ഒരു കമന്റ് വന്നു. ഞാന്‍ ഒടിക്കാന്‍ വെച്ചിരുന്ന കൈയ്യാണ് എന്നാണ് അയാൾ പറഞ്ഞത്.

ആ ഒരാൾ അച്ഛനാണോയെന്ന് ചോദിച്ചപ്പോൾ അതാരാണെന്ന് ഗസ് ചെയ്‌തോളൂ... ഞാന്‍ പറയുന്നില്ല. ഒരാള്‍ അത്രയേ ഞാന്‍ പറയുള്ളൂ എന്നായിരുന്നു ധ്യാനിന്റെ മറുപടി. തന്നെ കാണുമ്പോൾ ജനങ്ങൾ കാണിക്കുന്ന സ്നേഹത്തെ കുറിച്ചും നടൻ സംസാരിച്ചു. ഇപ്പോള്‍ എല്ലാവരുടെയും ആറ്റിറ്റിയൂഡ് കുറച്ചൊക്കെ മാറിയിട്ടുണ്ട്. എയര്‍പോര്‍ട്ടിലൊക്കെ പോവുമ്പോള്‍ എന്താ പറ്റിയത്?, ശ്രദ്ധിക്കണ്ടേയെന്നൊക്കെ പറഞ്ഞ് വരും എല്ലാവരും.

പുറമെ നിന്നൊക്കെ വലിയ സ്‌നേഹം കിട്ടുന്നുണ്ട്. കാണുമ്പോള്‍ തന്നെ കൈയ്യിലെ പരിക്കിനെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്. ബ്ലഡ് സര്‍ക്കുലേഷന്‍ കൂട്ടാനായി കൈ മൂവ് ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.

നാട മുറിക്കുന്നതും എക്‌സര്‍സൈസാണല്ലോ അങ്ങനെ ചെയ്യുമ്പോഴും രക്തയോട്ടം കൃത്യമായി നടക്കുമല്ലോ. അതുകൊണ്ടാണ് കൈ ഒടിഞ്ഞിട്ടും വിശ്രമിക്കാതെ ഉദ്ഘാടനങ്ങള്‍ക്ക് പോയതെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X