Don't Miss!
- News
'ഇത് രാഹുലിന്റെ രണ്ടാം ജൻമം, ഇന്ത്യ പുതിയൊരു രാഹുൽ ഗാന്ധിയെ കണ്ടെത്തി'; എകെ ആന്റണി
- Automobiles
കിടിലൻ മൈലേജുമായി കുതിക്കാം, ഹൈറൈഡർ സിഎൻജി മോഡലും അവതരിപ്പിച്ച് ടൊയോട്ട
- Technology
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
- Sports
IND vs NZ: ടി20യില്‍ സൂര്യയോളമെത്തില്ല ആരും! കോലിക്ക് മൂന്നാംസ്ഥാനം മാത്രം, അറിയാം
- Lifestyle
മുടിക്ക് ആരോഗ്യവും കരുത്തും നിശ്ചയം; ചുരുങ്ങിയ കാലത്തെ ഉപയോഗം നല്‍കും ഫലം
- Finance
സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്കുന്ന ബാങ്കുകള്‍; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണം
'മലയാളത്തിലെ പല വലിയ താരങ്ങളും ചാരിറ്റി ചെയ്യാറില്ല, ചേട്ടൻ കുട്ടികളെ റസ്ട്രിക്ട് ചെയ്തിട്ടുണ്ട്'; ധ്യാൻ
ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂകൾക്കാണ് അദ്ദേഹത്തിന്റെ സിനിമകളെക്കാൾ ആരാധകർ. കാരണം അത്രത്തോളം സരസമായും തന്റെ അനുഭവങ്ങൾ പങ്കുവെച്ചുമാണ് ധ്യാൻ സംസാരിക്കുക. ഇന്നത്തെ കാലത്ത് ഡിപ്ലോമാറ്റിക്കായി അനാവശ്യ ഇംഗ്ലീഷും തിരികി കയറ്റി താരങ്ങൾ കാച്ചി കുറുക്കിയ മറുപടി പറയുമ്പോഴാണ് ധ്യാനിന്റെ അഭിമുഖങ്ങൾ വ്യത്യസ്തമാകുന്നത്.
താരത്തിന്റെ ഓരോ അഭിമുഖവും യുട്യബിൽ ട്രെന്റിങിൽ വാരാറുണ്ട്. ധ്യാൻ അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോൾ തന്നെ ചാകര വന്ന പ്രതീതിയാണ് മാധ്യമങ്ങൾക്ക്.
വീകമാണ് ധ്യാനിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ധ്യാൻ റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. 'കൊറോണ സമയത്ത് ഇനി സിനിമകളുണ്ടാവില്ലേയെന്ന് ആലോചിച്ച് ടെൻഷൻ അടിച്ചിരുന്നു. സ്ട്രസ് ഈറ്റിങ് കാരണം നന്നായി വണ്ണം വെക്കുകയും ചെയ്തിരുന്നു.'
'ഇനി സംവിധാനവും നിർമാണവുമൊക്കെയായി കൂടാം എന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു സിനിമ ലഭിക്കുന്നത്. അതിന് പിന്നാലെ പത്ത്, പതിനഞ്ച് സിനിമകൾ എനിക്ക് ലഭിച്ചു. കൊറോണ സമയത്ത് നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞിരുന്നു.'

'പിന്നീടാണ് ഇന്റർവ്യൂകളിൽ ഞാൻ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. വീകം ഏഴ് മാസം മുമ്പ് ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമയാണ്. വളരെ ചെറിയ സബ്ജക്ടാണ്. ഞാൻ അതിൽ ഡോക്ടറായിട്ടാണ് അഭിനയിക്കുന്നത്. വിനീതേട്ടൻ വളരെ ചൂസിയാണ്. അദ്ദേഹം സ്വന്തം കംഫർട്ട് സോണിൽ നിന്ന് വർക്ക് ചെയ്യുന്ന ആളാണ്.'
'ഞാൻ പക്ഷെ അങ്ങനെയല്ല. പുതിയ ആൾക്കാരടക്കം എല്ലാവരുടേയും കഥ ഒരിക്കൽ കേൾക്കുകയെങ്കിലും ചെയ്യും. കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ കാരണം പറയും പിന്നെ നല്ല സിനിമ ചെയ്യാൻ ഉപദേശിക്കും. ഇപ്പോൾ എല്ലാവർക്കും അറിയാം ഞാൻ എങ്ങനെയാണെന്ന്. വേദനിപ്പിച്ച് ആരോടും സംസാരിക്കാറില്ല.'

'എന്തൊക്കെ പറഞ്ഞാലും ഞാൻ നെപ്പോട്ടിസം കിഡാണ്. ഞാൻ പത്ത് വർഷത്തോളമായി സിനിമയിലുണ്ടെന്നത് തന്നെ അനുഗ്രഹമാണ്. എനിക്ക് മാറ്റം വന്നത് കഴിഞ്ഞ നാല് വർഷം കൊണ്ട്. അതിന് മുമ്പ് അലക്കി തേച്ച് മാച്ചിങ് നോക്കി ഡ്രസ് ധരിച്ചിരുന്ന ആളാണ് ഞാൻ.'
'അത്തരം ഒരു ചിന്ത മനസിലില്ല ഇപ്പോൾ. ഞാൻ ദിവസവും രണ്ട് നേരവും കുളിക്കുന്ന ആളാണ്. അലക്കി തേച്ച ഡ്രസ്സിട്ട് നടന്നിരുന്ന കാലത്താണ് ഞാൻ കുളിക്കാതിരുന്നിരുന്നത്. ഇപ്പോൾ ഞാൻ കുളിക്കാറുണ്ട്. നേരത്തെ ഞാൻ വളരെ ധാരാളിത്തമായിരുന്നു. അച്ഛനും ചേട്ടനുമായിരുന്നു അന്ന് പൈസ തന്നിരുന്നത്. പക്ഷെ ഇപ്പോൾ ചെറിയ പിശുക്കുണ്ട്.'

'അത് ആവശ്യമുള്ള സാധനങ്ങളിലല്ല. വില കൂടിയ വാച്ചുകൾ, വില കൂടിയ ചെരുപ്പുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് കാശ് മുടക്കാറില്ല. ഞാൻ കാശ് മുടക്കുന്നത് ബൈക്കുകൾക്ക് വേണ്ടി. പഠിക്കുന്ന കാലത്ത് ബൈക്ക് വാങ്ങി തരുമോയെന്ന് അച്ഛനോട് ചോദിച്ചപ്പോൾ അച്ഛൻ വാങ്ങി തന്നിരുന്നില്ല.'
'അതിനാൽ അന്ന് ചിന്തിച്ചിരുന്നു സ്വന്തമായി കാശുണ്ടാക്കുന്ന കാലത്ത് കിട്ടുന്ന കാശിന് ബൈക്ക് വാങ്ങി മുറ്റത്ത് നിരത്തിയിട്ട് അച്ഛനെ വെറുപ്പിക്കണമെന്ന്. അന്ന് കൂട്ടുകാരുടെ ബൈക്കാണ് ഉപയോഗിച്ചിരുന്നത്. പക്ഷെ എനിക്ക് അറിയാവുന്നവർ ബൈക്ക് അപകടത്തിൽ മരിക്കുന്നത് കണ്ടതോടെ ബൈക്ക് ഓടിക്കാൻ പേടിയാണ്.'

'കാശ് വന്നപ്പോൾ ബൈക്ക് ഓടിക്കാൻ മനസ് വരുന്നില്ല. പക്ഷെ ഏഴോളം ബൈക്കുകൾ വാങ്ങി സൂക്ഷിക്കുന്നുണ്ട്. സൂപ്പർ ബൈക്കുകളുമുണ്ട് അതിൽ. സിനിമാക്കാരെ സംബന്ധിച്ചിടത്തോളം സക്സസ് എന്നത് സിനിമയുെട വിജയമാണ്. പേഴ്സണൽ ലൈഫിൽ ഞാൻ സക്സസ് ഫുള്ളാണ്. പ്രണയിച്ച് വിവാഹം കഴിക്കാൻ സാധിച്ചു.'
'ആ സ്നേഹം ഇപ്പോഴുമുണ്ട്. അച്ഛനും അമ്മയും കൂടെയുണ്ട്. ഞാനൊരു ഫാമിലി മാനാണ്. നല്ല മനുഷ്യനായിരുന്നാൽ തന്നെ ജീവിതം വിജയിക്കും. ഇന്റർവ്യൂകളിൽ വന്നിരുന്ന് വായിൽ തോന്നിയത് വിളിച്ച് പറയുന്ന ആളല്ല ഞാൻ.'
'എന്ത് പറഞ്ഞാൽ കൃത്യമായി അടിക്കുമെന്ന് ആലോചിച്ച് ചിന്തിച്ച് തന്നെയാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ ജീവിതത്തിലും പൊട്ടനാണെന്നാണ് എന്റെ ബന്ധുക്കൾ വരെ കുഞ്ഞിരാമായണം കണ്ട ശേഷം ധരിച്ചത്.'

'പൊട്ടൻ ഇമേജ് ഞാൻ കൊണ്ടുനടക്കുന്നുമുണ്ട്. അത് നല്ലതാണ്. എന്തും പറയാം. സിനിമ കണ്ടിട്ട് കൊള്ളില്ലെന്ന് പറയുന്നതിൽ തെറ്റില്ല. അത് ഓരോരുത്തരുടെ അഭിപ്രായമാണ്. ചേട്ടൻ കുട്ടികളെ റസ്ട്രിക്ട് ചെയ്തിട്ടുണ്ട്. കാർട്ടൂണൊക്കയെ കാണിക്കൂ. ഞാൻ എന്റെ മകളെ നിയന്ത്രിക്കാറില്ല.'
'അവൾ എല്ലാത്തരം സിനിമയും കാണും. അവഞ്ചേഴ്സ് കണ്ട് വിഹാൻ അടിയുണ്ടാക്കുമ്പോൾ എന്റെ മകൾ അവനെ ഉപദേശിക്കും. മലയാളത്തിലെ പല നടന്മാരും ചാരിറ്റി ചെയ്യാറില്ല. ഇത്രയേറെ പണം സാമ്പാദിച്ച് വെച്ചിട്ട് എന്തിനാണ് ഈ താരങ്ങൾക്കൊക്കെ പാവങ്ങളെ സഹായിച്ചുകൂടെയെന്ന് ഞാൻ ചിന്തിക്കാറുണ്ട്.'
'ചാരിറ്റി ചെയ്യണമെന്നത് എനിക്ക് ആഗ്രഹമുള്ള ഒന്നാണ്. പല നടന്മാരും പറയാറുണ്ട് ആരേയും അറിയിക്കാതെ ചാരിറ്റി ചെയ്യുന്നുണ്ട്. ഇന്നത്തെ കാലത്ത് അറിയിക്കാതെ ചാരിറ്റി ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല' ധ്യാൻ പറഞ്ഞു.
-
112 കിലോ ആയിരുന്നു ഭാരം; രണ്ട് മാസം കൊണ്ട് 14 കിലോ കുറച്ചു; പഴയ അബ്ബാസിലേക്കോ എന്ന് ആരാധകർ
-
അങ്ങനൊരാളുമായി മകളുടെ വിവാഹമില്ല; താരപുത്രിയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തയില്‍ പ്രതികരിച്ച് മേനക സുരേഷ്
-
'ഞാൻ പറഞ്ഞാല്‍ അനുസരിക്കുന്ന മകനാണ് വിജയ് എന്ന ചിന്ത തെറ്റായിപ്പോയി, സംഗീതയുടേതാണ് തീരുമാനം'; ചന്ദ്രശേഖര്‍