For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്ത് രൂപയുടെ ബോളിന് വേണ്ടി പതിനാറായിരം രൂപ കളഞ്ഞു, ആദ്യമേ അത് ചെയ്താൽ മതിയായിരുന്നുവെന്ന് ധ്യാൻ

  |

  മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീതിൻ്റെയും പാത പിന്തുടർന്ന് സിനിമയിൽ എത്തിയ താരം ഇന്ന് നടനായും സംവിധായകനുമായി തിളങ്ങി നിൽക്കുകയാണ്. ധ്യാൻ നൽകുന്ന അഭിമുഖങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. എന്തുകാര്യവും തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിൻ്റേത്. താര പുത്രനാണെങ്കിലും താര ജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് ധ്യാനിന് ആരാധക പ്രശംസ നേടിക്കൊടുക്കുന്നത്.

  ധ്യാനിൻ്റെ അഭിമുഖങ്ങളിലെല്ലാം ശ്രദ്ധിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് എന്ത് കാര്യത്തിനും കുടുംബ കഥകൾ ഉദാഹരണമായി പറയാറുണ്ട് എന്നുള്ളതാണ്. ചിലപ്പോൾ ചിലതൊക്കെ ചേട്ടനും അച്ഛനുമുള്ള ​ത​ഗ്​ ഡയലോ​ഗുകളുമായിരിക്കും. അച്ഛൻ ശ്രീനിവാസൻ്റെയും വിനീതിൻ്റെയും വീട്ടിലെ കഥകൾ പ്രേക്ഷകരോട് പങ്കുവെക്കാറുമുണ്ട്. ഇതെല്ലാം വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

  ഓണഘോഷവുമായി ബന്ധപ്പെട്ട് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ മകളുമൊത്തുള്ള രസകരമായി നിമിഷമാണ് പങ്കുവെച്ചിരിക്കുന്നത്. മകളുമായി ടോയി ഷോപ്പിൽ പോയ കഥയാണ് ധ്യാൻ പറഞ്ഞത്. മോളുമായി സാധരണ ഷോപ്പിങ്ങിന് പോകാറുണ്ട്. ടോയ് ഷോപ്പിലൊക്കെ പോയിക്കഴിഞ്ഞാൽ അവൾക്കിഷ്ടപ്പെട്ട ടോയിസിലൊക്കെ കൈ ചൂണ്ടി അത് വേണമെന്ന് പറയും. ടേക് ദിസ് പപ്പാ, ദാറ്റ് എന്നൊക്കെ പറയും. അവൾ പറയുമ്പോൾ ഞാൻ അത് ഓരോന്ന് എടുത്ത് ട്രോളിയിൽ ഇടണം.

  Also Read: പ്രസവശേഷം ബോഡി ഷെമിങ്ങിന് വിധേയയായ ഐശ്വര്യ; അന്ന് വിമർശകരുടെ വായടപ്പിച്ചത് ഇങ്ങനെ

  ഞാൻ ടോയിസൊക്കെ എടുത്ത് ഇട്ടതിന് ശേഷം അവൾ ഒന്നുകൂടി തിരിഞ്ഞ് നോക്കി ഉറപ്പ് വരുത്തും. അവൾ പറഞ്ഞ ടോയിസ് ഒക്കെ എടുത്തിട്ടുണ്ടോ എന്ന്. എന്നിട്ട് വീണ്ടും അതേ സ്ഥലത്ത് എത്തുമ്പോൾ അവൾ ഒന്നുകൂടെ അവിടെ തന്നെ നോക്കും.

  ഒരു ദിവസം അവളെയും കൂട്ടി ടോയി ഷോപ്പിൽ പോയപ്പോൾ അവൾ പറഞ്ഞ എല്ലാ ടോയിസ് കൂടി എടുത്തപ്പോൾ പതിനാറായിരം രൂപ ആയി. ഷോപ്പിൽ വെച്ച് ഒന്നും പറയാൻ പറ്റില്ലല്ലോ. വാങ്ങിയ സാധനങ്ങളളൊക്കെ കാറിനകത്ത് വെച്ച് ബില്ല് പേ ചെയ്യാൻ നിൽക്കുന്ന സമയം അവളെ ഞാൻ എടുത്തിരിക്കുകയായിരുന്നു.

  Also Read: 10 കോടി പ്രതിഫലം, 15 കോടിയുടെ അപാര്‍ട്ട്‌മെന്റ് അടക്കം നയന്‍താരയുടെ ആസ്തി കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്

  ബില്ലിംഗ് സെക്ഷന്റെ അവിടെ പത്ത് രൂപയുടെ ഒരു ബോള് കണ്ടു. പിന്നാട് അത് വേണമെന്ന് പറഞ്ഞ് വാശി പിടിച്ചു. ബൗൺസിംഗ് ബോൾ ആണ്. ഞാൻ ബില്ല് ചെയ്ത് കഴിഞ്ഞിരുന്നു അപ്പോഴേക്കും. പിന്നെ അത് ഹാർഡ് ബോൾ ആണ്. എറിയുമ്പോ‌ൾ ദേഹത്ത് കൊള്ളും എന്നത് കൊണ്ട് അത് വാങ്ങുന്നില്ല വേണ്ടാ എന്ന് അവളോട് പറഞ്ഞു.

  ആ സമയത്ത് അവൾ ഒന്നും മിണ്ടിയില്ല. പക്ഷെ കാറിൽ കയറി ഭയങ്കര കരച്ചിലായിരുന്നു. പതിനാറായിരം രൂപക്ക് ടോയിസ് വാങ്ങികൊടുത്തിട്ട് പത്ത് രൂപയുടെ ബോളിന് വേണ്ടിയാണ് അവൾ കരഞ്ഞത്. വീട്ടിലെത്തി എല്ലാം എടുത്ത് വെച്ച് ഞാൻ കുളിക്കാൻ പോയിട്ട് തിരിച്ച് വരുമ്പോൾ ഈ കളിപ്പാട്ടങ്ങൾ എല്ലാം പറമ്പിലേക്ക് വലിച്ചെറിയുന്ന രം​ഗമാണ് കണ്ടത്.

  Also Read: അഭിനയിക്കാനെന്ന് പറഞ്ഞ് അച്ഛന്‍ കൊണ്ട് പോയത് അനിയത്തിയെ നോക്കാന്‍; പഴയ ഓര്‍മ്മ പങ്കുവെച്ച് ഷമ്മി തിലകന്‍

  എന്നിട്ട് എന്നെ കണ്ടപ്പോൾ ഒരു ചോദ്യം വെയർ ഈസ് മൈ ബോൾ എന്ന്. ആദ്യമെ ആ പത്ത് രൂപയുടെ ബോൾ വാങ്ങി നൽകിയിരുന്നെങ്കിൽ പതിനായിരം രൂപെ ലാഭിക്കാമായിരുന്നു എന്ന് തമാശയിൽ പറഞ്ഞു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഏറ്റവും പുതിയ സിനിമ ഐഡിയാണ്.

  നവാഗതനായ അരുൺ ശിവവിലാസമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ദിവ്യ പിള്ള, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

  Read more about: dhyan sreenivasan
  English summary
  Actor Dhyan Sreenivasan Shared a funny moments with her daughter at onam interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X