ഒരു പെണ്ണ് വിടാതെ നടക്കുന്നുണ്ടെന്ന് ദിലീപിനോട് പറഞ്ഞു, കൈ നോട്ടക്കാരനെ പറ്റിച്ചതിനെ കുറിച്ച് താരം

മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ദിലീപ്. മിമിക്രിയിലൂടെ സിനിമയിൽ എത്തുകയും പിന്നീട് മലയാള സിനിമയുടെ പ്രധാനഘടകമായി മാറുകയായിരുന്നു നടൻ. എല്ലാ വിഭാഗക്കാരായ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് ദിലീപ് ചിത്രങ്ങൾ പുറത്ത് ഇറങ്ങുന്നത്. ഇത് തന്നെയാണ് നടന്റ താരമൂല്യം വർധിപ്പിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പൾസ് അറിയാവുന്ന നടൻ കൂടിയാണ് ദിലീപ്.

മിമിക്രിയിൽ നിന്ന് സിനിമയിൽ എത്തിയ ദിലീപ് സഹസംവിധായകനായും പ്രവർത്തിച്ചിരുന്നു. ഇതിന് ശേഷമാണ് സിനിമയിൽ അഭിനേതാവായി എത്തുന്നത്. സൂപ്പർതാരമായിട്ടും ഇന്നും നടൻ വേദികളിൽ മിമിക്രി കൈവിട്ടിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദിലീപിന്റെ രസകരമായ ഒരു പഴയ അഭിമുഖമാണ്. നാദിർഷയും ദിലീപും ചേർന്ന് ഒരു കൈ നോട്ടക്കാരനെ പറ്റിച്ചതിനെ കുറിച്ചായിരുന്നു താരം വെളിപ്പെടുത്തിയത്. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നാദിർഷ.

മുഖം മറച്ച്  പോയി

എറണാകുളം ആലുവ സ്വദേശിയാണ് ദിലീപ്. ആലുവ മണപ്പുറത്ത് വെച്ചായിരുന്നു ഈ രസകരമായ സംഭവം നടന്നത്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ... സിനിമ അഭിനയം തുടങ്ങിയ സമയമായിരുന്നു. താനും നാദിർഷയും കൂടി ആലുവ മണൽപ്പുറത്ത് നടക്കാൻ പോയി. ആളുകൾ കൂട്ടമായി വരുന്ന സ്ഥലമായതിനാൽ മുഖമൊക്കെ മറച്ചായിരുന്നു അവിടെ പോയത്. ശിവരാത്രിയുടെ തലേദിവസമായിരുന്നു അന്ന്. ബലിയിടാനും മറ്റുമായി ആളുകൾ അവിടെ എത്തിയിരുന്നു.

സിനിമയിൽ വരില്ല

ഞങ്ങൾ അവിടെയൊരു കൈനോട്ടക്കാരനെ കണ്ടു. കൈനോക്കാമെന്ന് പറഞ്ഞ്, ഞങ്ങൾ അയാളുടെ അടുത്തേയ്ക്ക് പോയി. കൈയൊക്കെ കൊടുത്തു. അയാൾ കുറെ കാര്യമൊക്കെ പറഞ്ഞു. കലയുമായി വല്ല ബന്ധമുണ്ടോ, കലാകാരനാവാൻ വല്ല സാധ്യതയുമുണ്ടോ എന്നൊക്കെ ഞാൻ അയാളോട് ചോദിച്ചു. സിനിമയിൽ അഭിനയിക്കാൻ വല്ല സാധ്യതയുമുണ്ടോ എന്നും ചോദിച്ചു. ഏയ് ഇല്ല എന്നായിരുന്നു കൈനോട്ടക്കാരന്റെ മറുപടി. അങ്ങനെയൊന്നുമില്ല പണി എടുക്കുക എന്നായിരുന്നു പറഞ്ഞത്. ഓട്ടോമൊബൈൽ രംഗത്ത് ശോഭിക്കുമെന്നൊക്കെ അദ്ദേഹം പറഞ്ഞു.

പിന്നെ ചെയ്ത പ്രാങ്ക്

പിന്നീട് അയാൾ പ്രണയത്തെ കുറിച്ച് സംസാരിച്ചു. ഒരു ഒരു പെണ്ണ് വിടാതെ പിന്തുടരുന്നുണ്ട് എന്നൊക്കെ പറഞ്ഞു. വേറെ കുറെ കാര്യങ്ങളൊക്ക പറഞ്ഞിരുന്നു. ഇയാൾ പറയുന്നത് മുഴുവൻ തള്ളാണെന്ന് തങ്ങൾക്ക് അപ്പോൾ തന്നെ മനസ്സിലായി. ഇതൊക്കെ കേട്ട് കഴിഞ്ഞ് പോകാൻ നേരമാണ് തങ്ങളുടെ മുഖം അദ്ദേഹത്തിന് കാണിച്ചു കൊടുക്കുന്നത്. ഞങ്ങളെ കണ്ടപ്പോൾ അദ്ദേഹം ഞെട്ടിപ്പോയെന്നും ദിലീപ് പറഞ്ഞു. പിന്നീട് ഇത്തരത്തിൽ പ്രാങ്കുകൾ ഒന്നും ചെയ്തിട്ടില്ലെന്നും നടൻ കൂട്ടിച്ചേർത്തു. ഇപ്പോൾ അങ്ങനെ ചെയ്താൽ ആളുകൾക്ക് വിഷമം ആകും. അന്ന് ആളുകളോട് കമിറ്റ്മെന്റ് ഇല്ല. എന്നാൽ ഇന്ന് അങ്ങനെയല്ലെന്നും നടൻ അഭിമുഖത്തിൽ പറയുന്നു.

Recommended Video

ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam
ദിലീപ് ചിത്രങ്ങൾ

മികച്ച കമന്റുകളാണ് അഭിമുഖത്തിന് ലഭിക്കുന്നത്. യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഒരു ദിലീപിന്റ അഭിമുഖം കൂടിയാണിത്. 2019 ൽ മൈ സാന്റയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ദിലീപ് ചിത്രം. കേശു ഈ വീടിന്റ നാഥൻ, പ്രെഫസർ ഡിങ്കൻ, തുടങ്ങിയ ചിത്രങ്ങളാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നിരവധി ചിത്രങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട് .

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X