»   » സഹസംവിധായകന് അപകടം സംഭവിച്ചതും, ദിലീപിന്റെ അന്ധവിശ്വാസവും, മീശ മാധവനെ ഹിറ്റാക്കിയത് ഇതൊക്കെയൊ?

സഹസംവിധായകന് അപകടം സംഭവിച്ചതും, ദിലീപിന്റെ അന്ധവിശ്വാസവും, മീശ മാധവനെ ഹിറ്റാക്കിയത് ഇതൊക്കെയൊ?

Posted By: Sanviya
Subscribe to Filmibeat Malayalam

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് മീശ മാധവന്‍. ദിലീപും കാവ്യ മാധവനും കേന്ദ്ര കഥാപാത്രത്തെ അവതിപ്പിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ ചിത്രം നേടിയ വിജയം സംവിധായകന്‍ ലാല്‍ ജോസും സംഘവും പ്രതീക്ഷിച്ചിരുന്നതല്ല. അതിന് കാരണവുമുണ്ട്.

ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചത് മുതല്‍ ഓരോരോ തടസങ്ങളായിരുന്നു. നിര്‍മ്മാണം ഏറ്റെടുക്കാന്‍ പോലും ആരും തയ്യാറായിരുന്നില്ല. ലാല്‍ ജോസ് എന്ന സംവിധായകന്റെ സിനിമയെ തേടി വന്നെങ്കിലും തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദില്‍ വിശ്വാസമില്ലാത്തതിനാലായിരുന്നു പലരും സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതും. എന്നാല്‍ തടസങ്ങളെല്ലാം മറിക്കടന്ന് ചിത്രം വന്‍ വിജയമായി. ദിലീപ് പറഞ്ഞത് പോലെ സംഭവിച്ചു. തുടര്‍ന്ന് വായിക്കൂ...

സഹസംവിധായകന് അപകടം സംഭവിച്ചതും, ദിലീപിന്റെ അന്ധവിശ്വാസവും, മീശ മാധവനെ ഹിറ്റാക്കിയത് ഇതൊക്കെയൊ?

സുരേഷ് ഗോപിയെയും പൂര്‍ണിമയെയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു രണ്ടാം ഭാവം. ചിത്രം വിജയമായാല്‍ ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കാന്‍ സംവിധായകന്‍ ലാല്‍ ജോസും തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദും ചേര്‍ന്ന് തീരുമാനിച്ചു.

സഹസംവിധായകന് അപകടം സംഭവിച്ചതും, ദിലീപിന്റെ അന്ധവിശ്വാസവും, മീശ മാധവനെ ഹിറ്റാക്കിയത് ഇതൊക്കെയൊ?

രണ്ടാം ഭാവം പുറത്തിറങ്ങിയ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം നേരിട്ടു. ചിത്രം പരാജയപ്പെട്ടത് ലാല്‍ ജോസിനും രഞ്ജന്‍ പ്രമോദിനും തിരിച്ചടിയായിരുന്നു.

സഹസംവിധായകന് അപകടം സംഭവിച്ചതും, ദിലീപിന്റെ അന്ധവിശ്വാസവും, മീശ മാധവനെ ഹിറ്റാക്കിയത് ഇതൊക്കെയൊ?

ചിത്രം പരാജയമായെങ്കിലും ഇരുവരും ചേര്‍ന്ന് പുതിയ ചിത്രം ഒരുക്കാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ നിര്‍മ്മാണം ഏറ്റെടുക്കാന്‍ ആരും ഉണ്ടായിരുന്നില്ല. കാള്‍ട്ടണ്‍ ഫിലിംസ് ചിത്രം നിര്‍മ്മിക്കാന്‍ ആദ്യം സമ്മതിച്ചുവെങ്കിലും രണ്ടാം ഭാവത്തിന്റെ പരാജയം അവരും പിന്മാറുകയായിരുന്നു.

സഹസംവിധായകന് അപകടം സംഭവിച്ചതും, ദിലീപിന്റെ അന്ധവിശ്വാസവും, മീശ മാധവനെ ഹിറ്റാക്കിയത് ഇതൊക്കെയൊ?

പലരും ലാല്‍ ജോസ് ചിത്രമായതിനാല്‍ നിര്‍മ്മാണം ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നെങ്കിലും തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദില്‍ ആര്‍ക്കും വിശ്വാസമുണ്ടായിരുന്നില്ല. പിന്നീട് ലാല്‍ ജോസിന്റെ സുഹൃത്തുക്കളായ സുബൈറും സുധീഷും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാന്‍ സമ്മതിക്കുകയായിരുന്നു.

സഹസംവിധായകന് അപകടം സംഭവിച്ചതും, ദിലീപിന്റെ അന്ധവിശ്വാസവും, മീശ മാധവനെ ഹിറ്റാക്കിയത് ഇതൊക്കെയൊ?

ജഗതി അവതരിപ്പിച്ച ഭഗീരഥന്‍ പിള്ള എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചിരുന്നത് നെടുമുടി വേണുവിനെയും ഇന്ദ്രന്‍സ് ഇന്ദ്രജിത്ത് അവതരിപ്പിച്ച ഈപ്പച്ചന്‍ പാപ്പച്ചിയെ അവതരിപ്പിക്കാന്‍ ഭരത്‌ഗോപിയെയുമാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മറവത്തൂര്‍ കനവിലെ നെടുമുടിമുടിയുടെ വേഷവുമായി സാമ്യമുള്ളതും ഭരത്‌ഗോപിയുടെ പ്രായാധിക്യവും ഇവരെ ചിത്രത്തില്‍ നിന്ന് പിന്തള്ളി.

സഹസംവിധായകന് അപകടം സംഭവിച്ചതും, ദിലീപിന്റെ അന്ധവിശ്വാസവും, മീശ മാധവനെ ഹിറ്റാക്കിയത് ഇതൊക്കെയൊ?

തൊടുപുഴയില്‍ വച്ചായിരുന്നു ഷൂട്ടിങ്. അതിനിടെ സഹസംവിധായകന്‍ നീതീഷ് വെള്ളത്തില്‍ വീണു. തുടര്‍ന്ന് യൂണിറ്റിലുള്ളവരാണ് രക്ഷപ്പെടുത്തിയത്.

സഹസംവിധായകന് അപകടം സംഭവിച്ചതും, ദിലീപിന്റെ അന്ധവിശ്വാസവും, മീശ മാധവനെ ഹിറ്റാക്കിയത് ഇതൊക്കെയൊ?

നിതീഷ് വെള്ളത്തില്‍ വീണതറിഞ്ഞപ്പോള്‍ ദിലീപ് പറഞ്ഞുവത്രേ. ഷൂട്ടിങിനിടെ അപകടം സംഭവിച്ചാല്‍ സിനിമ വിജയ്ക്കും.

സഹസംവിധായകന് അപകടം സംഭവിച്ചതും, ദിലീപിന്റെ അന്ധവിശ്വാസവും, മീശ മാധവനെ ഹിറ്റാക്കിയത് ഇതൊക്കെയൊ?

ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായപ്പോള്‍ വിതരണക്കാരും പിന്മാറിയിരുന്നു. പിന്നീട് ദിലീപിന്റെ പറക്കും തളികയുടെ വിതരണക്കാരാണ് കലാ സംഗമം ഹംസയാണ് ചുമതല ഏറ്റെടുത്ത് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. തിയേറ്ററില്‍ എത്തിയപ്പോള്‍ വന്‍ വിജയവും നേടി.

English summary
Actor Dileep about Meesa Madhavan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam