മീനാക്ഷിയെ മറന്നുപോയതാണോ...?, ഭാര്യയെ മാത്രമെ ഉൾപ്പെടുത്തിയുള്ളോ..?, ഇത്തവണ ഫോട്ടോയല്ല വീഡിയോയുമായി ദീലിപ്!

താരങ്ങളുടെ ഓണാഘോഷം എങ്ങനെയാണെന്ന് അറിയാൻ അതിയായ ആ​ഗ്രഹമാണ് ആരാധകർ‌ക്ക്. താരങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ച ഓണാശംസകളാണ് തിരുവോണ ദിനത്തിൽ സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത്. അക്കൂട്ടത്തിൽ മലയാളികൾ ഏറ്റവും കൂടുതൽ ഏറ്റെടുത്ത ഓണാശംസ നടൻ ദിലീപിന്റേതാണ്.

എല്ലാ കൊല്ലവും തിരുവോണ ദിനത്തിൽ ഒരു കുടുംബചിത്രം ഓണക്കോടിയിൽ പങ്കുവെക്കുന്ന പതിവ് ദിലീപിനുണ്ട്. ഇക്കൊല്ലവും താരം ആ പതിവ് തെറ്റിച്ചിട്ടില്ല. പക്ഷെ ചെറിയ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്.

ഇത്തവണ ഫോട്ടോയല്ല മനോഹരമായി കുടുംബസമേതം ഓണാശംസ പറയുന്ന വീ‍ഡിയോയാണ് ദിലീപ് പങ്കുവെച്ചിരിക്കുന്നത്. ഇരുപത് സെക്കന്റോളം നീളുന്ന വീഡിയോ തുടങ്ങുന്നത് ദിലീപിന്റെ ഓണാശംസയിലൂടെയാണ്. പിന്നീടാണ് ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും വീഡിയോയുടെ ഭാ​ഗമാകുന്നത്. ആ​ദ്യമായാണ് ദിലീപിനൊപ്പം ഒരു വീഡിയോയിൽ മീനാക്ഷിയും മഹാലക്ഷ്മിയും കാവ്യ മാധവനും പ്രത്യക്ഷപ്പെടുന്നത്.

Dileep, Kavya Madhavan, meenakshi

വെളുത്ത നിറത്തുള്ള ഷർട്ടും കസവുമുണ്ടുമായിരുന്നു ദിലീപിന്റെ വേഷം. പച്ച നിറത്തിലുള്ള ബ്ലൗസും കസവ് സാരിയുമായുമായിരുന്നു മീനാക്ഷിയുടെയും കാവ്യയുടെയും വേഷം. പച്ചയും സ്വർണ്ണ നിറവും കലർന്ന പട്ടുപാവാടയായിരുന്നു കുഞ്ഞ് മഹാലക്ഷ്മി അണിഞ്ഞിരുന്നത്. താരകുടുംബത്തിന്റെ വീഡിയോ അതിവേ​ഗത്തിലാണ് വൈറലായത്.

തന്റെ സിം​ഗിൾ ഫോട്ടോ മീനാക്ഷിയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് താരകുടുംബത്തിന് ആശംസകൾ നേർന്നത്. ഇൻസ്റ്റ​ഗ്രാമിൽ ഓണാശംസ നേരുന്ന വീഡിയോ ദിലീപ് പങ്കിട്ടത് ഭാര്യ കാവ്യ മാധവനെ കൂടി ടാ​ഗ് ചെയ്ത് കൊണ്ടാണ്.

എന്നാൽ‌ മീനാക്ഷിയെ ടാ​ഗ് ചെയ്തിരുന്നില്ല. വീഡിയോയ്ക്ക് കമന്റ് കുറിച്ച ഏറെപ്പേരും ചോദിച്ചതും മീനാക്ഷിയെ ടാ​ഗ് ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്... ദിലീപ് മറന്നുപോയതാണോ എന്നാണ്. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിനാണ് കാവ്യ മാധവൻ ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നത്.

കേരള സാരിയിൽ എത്തിയ കാവ്യയുടെ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറുകയും ചെയ്തിരുന്നു. തിരുവോണദിവസമായ ചൊവ്വാഴ്ച തൃക്കാക്കരയപ്പനെ ഒരുക്കിവെച്ചതിന്റെ ഒരു ചിത്രമാണ് കാവ്യ പങ്കിട്ടത്. നിരവധി ആളുകളാണ് തങ്ങളുടെ സ്വന്തം കലാകാരിക്ക് ആശംസകൾ നേർന്നത്. ഇതുവരെയും ഒരു സോഷ്യൽമീഡിയയിലും കാവ്യ ആക്ടീവായിരുന്നില്ല.

Dileep, Kavya Madhavan, meenakshi

ദിലീപോ മീനാക്ഷിയോ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കുമ്പോൾ മാത്രമാണ് കാവ്യയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. വെറും രണ്ട് മണിക്കൂർ കൊണ്ട് നാൽപ്പതിനായിരത്തിന് മുകളിൽ ലവ് റിയാക്ഷനും തൊള്ളായിരത്തോളം കമന്റുകളും ദിലീപ് പങ്കിട്ട വീഡിയോയ്ക്ക് ലഭിച്ചു.

ചെന്നൈയിൽ സ്ഥിര താമസമാക്കിയ കാവ്യാ കുക്കിങ്ങിൽ അപാര കഴിവ് ഉള്ളവൾ ആണെന്ന് അടുത്തിടെ ദിലീപ് പറഞ്ഞിരുന്നു. എത്ര പേര് വന്നാലും പാചകം ചെയ്യാൻ മുമ്പിൽ‌ തന്നെ കാവ്യ ഉണ്ടാകും എന്നാണ് അഭിമാനത്തോടെ ദിലീപ് പറഞ്ഞത്. തുടക്കത്തിൽ കാവ്യയ്ക്ക് കുക്കിങ് അറിയില്ലായിരുന്നുവെന്നും പിന്നീട് പഠിച്ച് എടുത്തതാണെന്നും ​ദിലീപ് തന്നെ പറഞ്ഞിരുന്നു.

ഇത്തവണത്തെ ഓണം ദിലീപിനും കുടുംബത്തിനും ഏറെ സ്പെഷ്യലാണ് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിൽ റിലീസ് ചെയ്ത വോയ്സ് ഓഫ് സത്യനാഥൻ ഇപ്പോഴും തിയേറ്ററുകളിൽ കളിക്കുന്നുണ്ട്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ചെന്നൈയിൽ വെച്ചാണ് വോയ്സ് ഓഫ് സത്യനാഥൻ കണ്ടത്. അടുത്തിടെയായി സിനിമയുടെ പ്രമോഷനും ചാനൽ പരിപാടികളുമെല്ലാമായി ദിലീപ് കേരളത്തിൽ തന്നെയുണ്ട്.

കുടംബിനി എന്ന റോളിനൊപ്പം ലക്ഷ്യ എന്ന തന്റെ ബൊട്ടീക്കും കാവ്യ നടത്തികൊണ്ട് പോകുന്നുണ്ട്. ലക്ഷ്യയിലെ സാരി ധരിച്ചാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളിൽ കാവ്യ പ്രത്യക്ഷപ്പെടാറുള്ളത്. ഇരുപത്തിനാലായിരത്തിലധികം ഫോളോവേഴ്സിനെയാണ് കഴിഞ്ഞ കുറച്ച് ദിവസത്തിന് ഉള്ളിൽ കാവ്യയ്ക്ക് ലഭിച്ചത്. മീനാക്ഷിയേയും ദിലീപിനെയും ലക്ഷ്യ ബൊട്ടീക്കിന്റെ പേജും മാത്രമാണ് കാവ്യ ഫോളോ ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X