'മാമാട്ടിക്കുട്ടി ഇത്രയും വലുതായോ?, അമ്മയുടെ തനി പകർപ്പാണ് മകൾ'; ദീലിപിനും കാവ്യയ്ക്കുമൊപ്പം മഹാലക്ഷ്മി!

വളരെ വിരളമായി മാത്രം മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്ന താരപുത്രിയാണ് ദീലിപിന്റേയും കാവ്യ മാധവന്റേയും മകൾ മ​ഹാലക്ഷ്മി. അഞ്ച് വയസുകാരി ഇപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം പൊതുപരിപാടികളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി.

ഇപ്പോഴിതാ മഹാലക്ഷ്മിയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ദിലീപിനും കാവ്യയ്ക്കുമൊപ്പം കൈയ്യിൽ തൂങ്ങി നടന്ന് വരുന്ന മഹാലക്ഷ്മിയാണ് വീഡിയോയുടെ പ്രധാന ആകർഷണം.

താര കുടുംബത്തെ കണ്ട് ഒപ്പം നിന്ന് ഫോട്ടോ പകർത്താൻ എത്തിയവർക്ക് ഒപ്പം മഹാലക്ഷ്മിയും ചിരിച്ച് പോസ് ചെയ്യുന്നത് വീഡിയോയിൽ കാണാം. വീഡിയോ കണ്ട് എല്ലാവരും ചോദിക്കുന്നത് മഹാലക്ഷ്മി വളരെ പെട്ടന്നാണല്ലോ വലുതാകുന്നതെന്നാണ്.

അടുത്തിടെ ഒരു കല്യാണ വീഡിയോയിൽ കാവ്യയുടെ ഒക്കത്തിരുന്ന് കളി ചിരികൾ കാണിച്ചിരുന്ന മഹാലക്ഷ്മി പുതിയ വീഡിയോയിൽ മുതിർന്ന കുട്ടികളെപോലെ ബാ​ഗ് ധരിച്ച് നടന്ന് വരുന്നതാണ് കാണാൻ സാധിക്കുന്നത്.

Dileep, Kavya Madhavan

മാമാട്ടി എന്നാണ് മകളെ കാവ്യ മാധവൻ ഓമനിച്ച് വിളിക്കുന്നത്. വളരെ വിരളമായി മാത്രമാണ് കാവ്യ മകളെ ഒപ്പം കൂട്ടി ക്യാമറയ്ക്ക് മുമ്പിൽ‌ പ്രത്യക്ഷപ്പെടാറുള്ളത്. 2018ലാണ് കാവ്യയ്ക്കും ദിലീപിനും മകൾ പിറന്നത്. 2016ലായിരുന്നു ഇരുവരുടേയും വിവാ​ഹം. മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഏറ്റവും കൂടുതൽ പങ്കുവെക്കാറുള്ളത് ചേച്ചി മീനാക്ഷിയാണ്. മീനാക്ഷിയുടെ സോഷ്യൽമീ‍ഡിയ പേജ് നിറയെ മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളാണ്.

ചേച്ചിയും അനിയത്തിയും തമ്മിലുള്ള സ്നേഹം എത്രത്തോളമാണെന്ന് ആ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ദിലീപും ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

dileep, kavya madhavan

പഠന തിരക്കുകളിൽ ആയതുകൊണ്ടാവാം ദിലീപിനും കാവ്യയ്ക്കുമൊപ്പം ഇത്തവണ മീനാക്ഷിയുണ്ടായിരുന്നില്ല. മെഡിസിന് പഠിക്കുകയാണ് മീനാക്ഷി. മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചതിന്റെ ചിത്രങ്ങളും ദിലീപ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. കുടുംബിനിയായതോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽ‌ക്കുകയാണ് കാവ്യ മാധവൻ. മകളാണ് കാവ്യയുടെ ലോകം.

ആരെയും സഹായത്തിന് വെക്കാതെ മകളുടെ എല്ലാ കാര്യങ്ങളും താൻ തന്നെ നോക്കുമെന്ന് കാവ്യ പറയുമായിരുന്നുവെന്നും അതാണ് കാവ്യ ഇപ്പോൾ ചെയ്യുന്നതെന്നും ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു. കാവ്യയും സോഷ്യൽമീഡിയയിൽ ആക്ടീവല്ല. നടിയുടെ ഫാൻസ് പേജ് വഴിയാണ് എല്ലാ വിശേഷങ്ങളും പ്രേക്ഷകർ അറിയുന്നത്.

ഒരു കാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന നടിയാണ് കാവ്യ മാധവൻ. മഹാലക്ഷ്മിയെ കാണുമ്പോൾ കാവ്യയെയാണ് ഓർമ വരുന്നതെന്നും അമ്മയുടെ തനി പകർപ്പാണ് മകളെന്നുമാണ് കമന്റുകൾ ഏറെയും വന്നിരിക്കുന്നത്. മേക്കപ്പില്ലാതെയും സുന്ദരിയാണ് കാവ്യയെന്നും പുതിയ വീഡിയോയിലെ നടിയുടെ ലുക്ക് കണ്ട് ആരാധകർ കുറിച്ചിട്ടുണ്ട്.

ദിലീപ് തന്റെ പുതിയ സിനിമകൾ റിലീസിനെത്തിക്കാനുള്ള തിരക്കിലാണ്. വോയ്സ് ഓഫ് സത്യനാഥനാണ് റിലീസിന് തയ്യാറെടുക്കുന്ന ദിലീപിന്റെ ഏറ്റവും പുതിയ സിനിമ. വീണയാണ് ചിത്രത്തിൽ നായിക. ജോജു ജോർജ് അടക്കമുള്ളവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വളരെ നാളുകൾക്ക് ശേഷം തിയേറ്റർ റിലീസിനെത്തുന്ന ദിലീപ് ചിത്രം കൂടിയാണിത്. ബാന്ദ്രയാണ് അണിയറയിൽ ഒരുങ്ങുന്ന ദിലീപിന്റെ മറ്റൊരു സിനിമ. തമന്നയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read more about: dileep kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X