അസിസ്റ്റന്റ് ഡയറക്ടറായിരുന്നപ്പോൾ മുതലുള്ള സൗഹൃദം, ഷൈൻ വിളിച്ചപ്പോൾ സഹോദരിയുടെ മനസമ്മതത്തിന് ഓടിയെത്തി ദിലീപ്
ഷൈൻ ടോം ചാക്കോ സോഷ്യൽമീഡിയയിൽ എപ്പോഴും നിറഞ്ഞ് നിൽക്കുന്ന മുഖമാണ്. ഷൈൻ എവിടെ ചെന്നാലും വൈറലാകാനുള്ള കണ്ടന്റ് നൽകുമെന്നത് കൊണ്ടുതന്നെ ഷൈനിനെ ഓൺലൈൻ മാധ്യമങ്ങൾ എപ്പോഴും പിന്തുടരും. ഷൈനിന്റെ അഭിമുഖങ്ങൾക്ക് പോലും വലിയ റീച്ചാണ് ലഭിക്കാറുള്ളത്.
മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ അസാധാരണമായി അഭിമുഖങ്ങളിൽ പെരുമാറുകയും സംസാരിക്കുകയും ചെയ്യാറുണ്ട് ഷൈൻ. അത്തരത്തിൽ ഷൈൻ നടത്തിയ ചില പ്രസ്താവനകൾ വൈറലാവുകയും വിവാദമാവുകയുമെല്ലാം ചെയ്തിട്ടുണ്ട്. ഇന്റർവ്യൂ കൊടുത്ത് ഫാൻസിനെ കൂട്ടിയിട്ടുള്ള രണ്ട് താരങ്ങളെയുള്ളു.
അതിൽ ഒന്ന് ഷൈനും മറ്റൊന്ന് ധ്യാൻ ശ്രീനിവാസനുമാണ്. കഴിഞ്ഞ ദിവസമായിരുന്നു ഷൈനിന്റെ പെങ്ങളുടെ മനസമ്മതം. പെങ്ങളുടെ മനസമ്മത ചടങ്ങിന് വല്യേട്ടന്റെ ഉത്തരവാദിത്തവുമായി ഷൈൻ ടോം ചാക്കോ നിറഞ്ഞ് നിൽക്കുകയായിരുന്നു. പള്ളിയിൽ നടന്ന ചടങ്ങിൽ വരനെ സ്വീകരിക്കുകയും പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം ചെയ്ത് തീർക്കുകയും ചെയ്തത് ഷൈനാണ്.

ചടങ്ങുകൾ പകർത്താൻ എത്തിയ മാധ്യമങ്ങൾ തന്നെ മാത്രം ഫോക്കസ് ചെയ്ത് വീഡിയോ പകർത്തുന്നത് കണ്ട് ചെറിയ രീതിയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു ഷൈൻ. എന്നെ മാത്രം തുടരെ തുടരെ ഷൂട്ട് ചെയ്യുന്നത് ശരിയായ രീതിയല്ലെന്നാണ് ഷൈൻ മാധ്യമങ്ങളോട് പറഞ്ഞത്. നിരവധി സിനിമാ താരങ്ങൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു.
അക്കൂട്ടത്തിൽ വിശിഷ്ടാതിഥി നടൻ ദിലീപായിരുന്നു. ചടങ്ങിൽ വധൂവരന്മാരെ ആശിർവദിക്കാൻ ദിലീപും എത്തിച്ചേർന്നിരുന്നു. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. പൊതുവെ വലുപ്പചെറുപ്പമില്ലാതെ തന്റെ സഹപ്രവർത്തകർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണിക്കുമ്പോൾ മടികൂടാതെ പോയി പങ്കെടുക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ദിലീപ്.
അസിസ്റ്റന്റ് ഡയറക്ടറായിരുന്നപ്പോൾ മുതലുള്ള സൗഹൃദം ദിലീപുമായി ഉണ്ടെന്നാണ് ഷൈൻ വേദിയിൽ വെച്ച് ദിലീപിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. വർഷങ്ങളോളം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ശേഷമാണ് ഷൈൻ ഗദ്ദാമയിലൂടെ അഭിനയത്തിലേക്ക് കടന്നത്.

ഇന്ന് മുൻനിരയിലുള്ള പല മലയാള താരങ്ങളുടേയും സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഷൈൻ. ഭാവന അടക്കമുള്ള താരങ്ങൾ ഷൈനിന്റെ വളർച്ചയെ കുറിച്ച് വളരെ സന്തോഷത്തോടെ സംസാരിക്കാറുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ ദിലീപ് എത്തിയപ്പോൾ നിരവധി പേരാണ് ഒപ്പം നിന്ന് സെൽഫി പകർത്താനും കുശലം ചോദിക്കാനുമെല്ലാമായി എത്തിയത്.
മാത്രമല്ല കുറച്ച് നാളുകളായി മുഖത്തുണ്ടായിരുന്ന കട്ട താടിയൊക്കെ ഷേവ് ചെയ്ത് കിടിലൻ ലുക്കിലാണ് ദിലീപ് എത്തിയത്. വീഡിയോ വൈറലായതോടെ നടന്റെ പുതിയ ലുക്കിനേയും ആരാധകർ പ്രശംസിച്ചു. ദിലീപേട്ടന്റെ ആ താടി പോയപ്പോൾ തന്നെ പഴയപോലെ ചുള്ളനായി എന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്. അമ്പത്തിയഞ്ച് വയസായെങ്കിലും ഇപ്പോഴും ചുള്ളനാണെന്നാണ് മറ്റൊരാൾ കുറിച്ചത്.
ഷൈനും ദിലീപേട്ടനും തമ്മിൽ ഉള്ള ബന്ധം അത്രയും വലുതാണ്. പച്ച കുതിര മുതൽ ഉള്ള പരിചയമല്ലേ എന്നാണ് ദിലീപ്-ഷൈൻ സൗഹൃദത്തെ പുകഴത്തി മറ്റൊരു ആരാധകൻ കുറിച്ചത്. ഷൈൻ ടോമിന്റെ കുഞ്ഞിപ്പെങ്ങളുടെ മനസമ്മതമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. താൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അനുജത്തിയുടെ ജനനമെന്നും പെങ്ങന്മാരിൽ ഒരാൾകൂടിയുണ്ടെന്നും ഷൈൻ പറഞ്ഞിട്ടുണ്ട്. ഷൈനിന്റെ ഒരു സഹോദരനും സിനിമയിലേക്ക് എത്തിയിരുന്നു.
അടുത്തിടെ തന്റെ മുൻ ഭാര്യയെ കുറിച്ചും കുഞ്ഞിനെ കുറിച്ചും ഷൈൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. താൻ ഡിവോഴ്സാണെന്നും കുഞ്ഞിന്റെ പേര് സിയാൻ എന്നാണെന്നും അവർ രണ്ടുപേരും ഇന്ന് ഈ ഭൂഖണ്ഡത്തിൽ ഇല്ലെന്നുമാണ് ഷൈൻ പറഞ്ഞത്. അടിയാണ് ഷൈനിന്റെ ഏറ്റവും പുതിയ റിലീസ്. അഹാന കൃഷ്ണയാണ് ചിത്രത്തിൽ നായിക.


Click it and Unblock the Notifications