ദിലീപിന് പിറന്നാള്‍, ജനപ്രിയ നായകന്റെ ജന്മദിന സര്‍പ്രൈസ് എന്തായിരിക്കും? ആശംസകളുമായി ആരാധകര്‍
മലയാള സിനിമയുടെ ജനപ്രിയ നായകന്‍ ദിലീപ് സകുടുംബം സന്തോഷത്തോടെ കഴിയുകയാണ്. അടുത്തിടെയാണ് മകള്‍ മഹാലക്ഷ്മിയുടെ പിറന്നാള്‍ വിപുലമായി ആഘോഷിച്ചത്. സിനിമാലോകത്തെ നിരവധി താരങ്ങള്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇപ്പോഴിതാ ദിലീപും പിറന്നാള്‍ നിറവിലാണ്. 1967 ല്‍ ജനിച്ച ദിലീപിന്ന് അമ്പത്തിരണ്ടാം ജന്മദിനമാണ് ആഘോഷിക്കുന്നത്.
ദിലീപ് ഫാന്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രീബൂട്ട് വീഡിയോസും പോസ്റ്ററുകളുമടക്കം സോഷ്യല്‍ മീഡിയ നിറയെ ദിലീപിനുള്ള ആശംസാ പ്രവഹാമാണ്. സിനിമാ ലോകത്ത് നിന്നും ദിലീപിന്റെ സഹപ്രവര്‍ത്തകരും ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരുന്നു.

വാക്കുകള്‍ക്കപ്പുറമാണ് ചില ബന്ധങ്ങള്‍... പ്രിയപ്പെട്ട ദിലീപേട്ടാ ഒരായിരം ജന്മദിനാശംസകള്‍. എന്നുമാണ് രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി ഫേസ്ബുക്കിലൂടെ എഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. പിറന്നാളിനോട് അനുബന്ധിച്ച് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വന്ന ദിലീപിന്റെ കിടിലന്‍ ചിത്രവും അരുണ്‍ ഗോപി പങ്കുവെച്ചിരുന്നു. നമിത പ്രമോദ്, അടക്കമുള്ള നടിമാരും ദിലീപിന് ആശംസ അറിയിച്ചിരിക്കുകയാണ്.
ജാക്ക് ആന്‍ഡ് ഡാനിയേല്‍ ആണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം. എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന സിനിമയില്‍ ദിലീപ് ഒരു കള്ളനായിട്ടാണ ്അഭിനയിക്കുന്നത്. തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജയാണ് ചിത്രത്തിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications