'കാവ്യേ മോളെ... ഒത്തിരി ഇഷ്ടമാണ്...'; മീനാക്ഷിയെ ചേർത്ത് പിടിച്ച് കാവ്യ, സകുടുംബം യുവതാരങ്ങൾക്കൊപ്പം ദിലീപ്!

ദിലീപിന്റെ മകൾ മീനാക്ഷിയെ ചേർത്ത് പിടിച്ചാണ് കാവ്യ മാധവൻ ഫോട്ടോയിൽ നിൽക്കുന്നത്. മെഡിക്കൽ വിദ്യാർഥിനിയായ മീനാക്ഷി ദിലീപ് വളരെ വിരളമായാണ് മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്

ദിലീപിന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും താൽപര്യമാണ്. വളരെ കുറച്ച് നാളുകളെയായിട്ടുള്ളൂ ദിലീപ് പൊതുപരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങിയിട്ട്.

ഇപ്പോൾ മിക്ക താര വിവാങ്ങളിലും സിനിമ പ്രമേഷൻ പരിപാടികളിലും ഉദ്ഘാടനങ്ങളിലുമെല്ലാം ​​ദിലീപ് സജീവമാണ്. അടുത്തിടെ ഒരു സ്കൂൾ പരിപാടിയിൽ പങ്കെടുക്കാൻ ഭാര്യ കാവ്യ മാധവനൊപ്പമാണ് ദിലീപ് എത്തിയത്.

വളരെ വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത്. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ കാവ്യ പൊതുവേദികളിൽ പ്രസം​ഗിക്കാറുമില്ല.

Kavya Madhavan,  Kavya Madhavan news,  Kavya Madhavan Meenakshi, Meenakshi dileep, ദിലീപ് കാവ്യ മാധവൻ, കാവ്യ മാധവൻ ഭർത്താവ്, മീനാ​ക്ഷി ദിലീപ്

അടുത്തിടെ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ദിലീപ് നിർബന്ധിച്ചതിനാൽ കാവ്യ മാധവൻ സംസാരിക്കുകയും ചെയ്തിരുന്നു. ആ പരിപാടിയിലെ ഇരുവരുടേയും പ്രസം​ഗവും ഫോട്ടോയും വീഡിയോയുമെല്ലാം വൈറലായിരുന്നു.

കഴിഞ്ഞ ദിവസം ആശാ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹത്തിന് എത്തിയവരുടെയെല്ലാം കണ്ണ് ആ‌ദ്യം ഉടക്കിയത് കാവ്യയിലാണ്. ഭർത്താവ് ദിലീപിനൊപ്പം അതി സുന്ദരിയായിട്ടാണ് കാവ്യ മാധവൻ എത്തിയത്.

ദിലീപിന്റെ കൈ ചേര്‍ത്ത് പിടിച്ച് കാവ്യ വരുന്നത് കാണുമ്പോൾ ചന്ദ്രനുദിയ്ക്കുന്ന ദിക്ക് മുതല്‍ മീശാമാധവനും കൊച്ചിരാജാവും തുടങ്ങി പിന്നെയും വരെയുള്ള സിനിമകള്‍ റീവൈന്റായി മനസിലൂടെ പോയിയെന്നാണ് ആരാധകർ കുറിച്ചത്.

നീല നിറത്തിലുള്ള സാരിയുടുത്ത് തലയില്‍ മുല്ലപ്പൂവ് ഒക്കെ ചൂടിയാണ് കാവ്യ എത്തിയത്. മുഖത്ത് അപ്പോഴും ആ നിറഞ്ഞ ചിരിയുണ്ടായിരുന്നു. ദിലീപ് കുർത്തയും കസവ് മുണ്ടും ധരിച്ചാണ് എത്തിയത്.

ഒരു കാലത്ത് മലയാള സിനിമയിൽ ദിലീപ്-കാവ്യ ജോഡിയെ കടത്തിവെട്ടാൻ മറ്റൊരു ജോഡിയുണ്ടായിരുന്നില്ല. മലയാള സിനിമയിലെ നായികാ സങ്കല്‍പങ്ങള്‍ എല്ലാം ഒത്തുവന്ന നടിയാണ് കാവ്യ മാധവന്‍.

ഒരു ദശകത്തിലേറെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിട്ടുമുണ്ട് കാവ്യ. ഇപ്പോഴിത ദിലീപിന്റേയും കുടുംബത്തിന്റേയും മറ്റൊരു ചിത്രമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. യുവസിനിമാ താരങ്ങളേയും ദിലീപിനും കുടുംബത്തിനുമൊപ്പം ഫോട്ടോയിൽ കാണാം.

ദിലീപിന്റെ മകൾ മീനാക്ഷിയെ ചേർത്ത് പിടിച്ചാണ് കാവ്യ മാധവൻ ഫോട്ടോയിൽ നിൽക്കുന്നത്. മെഡിക്കൽ വിദ്യാർഥിനിയായ മീനാക്ഷി ദിലീപ് വളരെ വിരളമായാണ് മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്.

വെള്ളയും ബിസ്കറ്റ് കളറും കലർന്ന ഷോർട്ട് ഡ്രസ്സായിരുന്നു മീനാക്ഷി ധരിച്ചിരുന്നത്. പച്ച നിറത്തിലുള്ള ടോപ്പാണ് കാവ്യ മാധവൻ ധരിച്ചിരുന്നത്. കാവ്യയുമായി മീനാക്ഷി വളരെ നല്ല അടുപ്പമാണ്.

കാവ്യയുടെ പിറന്നാൾ ദിനം വരുമ്പോൾ ആരാധകർ കാത്തിരിക്കുന്നത് മീനാക്ഷി പങ്കുവെക്കുന്ന സ്പെഷ്യൽ ആശംസ കാണാനാണ്. ചെന്നൈയിലാണ് മീനാക്ഷി പഠിക്കുന്നത്.

Kavya Madhavan,  Kavya Madhavan news,  Kavya Madhavan Meenakshi, Meenakshi dileep, ദിലീപ് കാവ്യ മാധവൻ, കാവ്യ മാധവൻ ഭർത്താവ്, മീനാ​ക്ഷി ദിലീപ്

ദിലീപിന്റേയും കാവ്യയുടേയും മകൾ മഹാലക്ഷ്മിയെ ഇത്തരം പൊതുചടങ്ങുകളിൽ കാവ്യ വിരളമായി മാത്രമെ കൊണ്ടുവരാറുള്ളു. അവധിക്ക് നാട്ടിലെത്തുമ്പോഴാണ് മീനാക്ഷിയും സിനിമാക്കാരുടെ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നത്.

യുവനടി നിരഞ്ജന അനൂപ് അടക്കമുള്ള താരങ്ങൾക്കൊപ്പം നിന്നാണ് ദിലീപും കുടുംബവും ​ഗ്രൂപ്പ് സെൽഫി പകർത്തിയത്. കാവ്യയുടെ ചിത്രങ്ങൾ പുറത്ത് വരുമ്പോൾ തന്നെ ആരാധകർ അത് ആഘോഷമാക്കാറുണ്ട്.

'കാവ്യേ മോളെ... ഒത്തിരി ഇഷ്ടമാണ്...' എന്നാണ് ദിലീപിന്റെ കുടുംബ ചിത്രം പുറത്ത് വന്നപ്പോൾ വന്ന കമന്റുകളിൽ ഏറെയും. വോയ്സ് ഓഫ് സത്യനാഥൻ, ബാന്ദ്ര തുടങ്ങിയ സിനിമകളാണ് ദിലീപിന്റേതായി അണിയറയിൽ‌ ഒരുങ്ങുന്നത്.

കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ദിലീപ് ചിത്രം. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ബാന്ദ്ര എന്ന ചിത്രം 2023 മെയ് 5 ന് തീയേറ്ററുകളിൽ എത്തും.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബാന്ദ്ര. അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. മാസ് ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ദിലീപ് പ്രത്യക്ഷപ്പെട്ടത്.

ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം വിനായക അജിത്താണ്. രാമലീല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X