മുന്നൂറ് കോടിക്ക് മുകളിൽ ആസ്തി എന്നിട്ടും മകളുടെ മാസവരുമാനത്തിലാണ് സന്തോഷം; മീനാക്ഷിയെ കുറിച്ച് ദിലീപ് പറഞ്ഞത്

കലാകാരന്മാരായ അച്ഛനും അമ്മയ്ക്കും പിറന്ന മക്കളും മാതാപിതാക്കളുടെ പാത പിന്തുടർന്ന് അതേ തൊഴിൽ മേഖലയിലേക്ക് വരുന്ന രീതിയാണ് പൊതുവെ കാണാറുള്ളത്. എന്നാൽ ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിക്ക് അന്നും ഇന്നും പഠനരം​ഗത്ത് ശോഭിക്കാനും നല്ലൊരു ജോലി നേടാനുമായിരുന്നു താൽപര്യം. മകളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ഒപ്പം നിൽക്കാനായിരുന്നു ദിലീപിനും ഇഷ്ടം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മീനാക്ഷി മെഡിസിൻ പഠനത്തിനായി ചേർന്നു.

കഴിഞ്ഞ വർഷമായിരുന്നു മീനൂട്ടിയുടെ ​​ഗ്രാജുവേഷൻ. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ബിരുദാദാന ചടങ്ങിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ദിലീപും കാവ്യ മാധവനും എല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുപത്തിയഞ്ചുകാരിയായ മീനാക്ഷി ഇപ്പോൾ‌ ഡോക്ടറായി സേവനം അനുഷ്ഠിച്ച് തുടങ്ങി.

Meenakshi dileep

മലയാളത്തിലെ സ്റ്റാർ കിഡ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് മീനാക്ഷിക്കാണ്. താരപുത്രിയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് ദിലീപ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ മാത്രമാണ്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ പ്രിൻസ് ആന്റ് ഫാമിലിയുടെ പ്രമോഷനെത്തിയപ്പോൾ മകളെ കുറിച്ചുള്ള ചോദ്യത്തിന് ദിലീപ് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

ഡോക്ടർ പഠനം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ എന്ത് ചെയ്യുന്നുവെന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ. മീനൂട്ടി ആസ്റ്ററിൽ ജോലിക്കായി ജോയിൻ ചെയ്തു. വീട്ടിലൊരു ഡോക്ടറുണ്ടായതിന്റെ ​ഗുണമെന്താണെന്ന് ചോദിച്ചാൽ ഇടയ്ക്കിടെ ആശുപത്രിയിൽ പോയി മോളെ കാണാമെന്ന് ദിലീപ് തമാശയായി പറഞ്ഞു. അവൾക്ക് ജോലി കിട്ടിയെന്നത് ഭയങ്കര സന്തോഷമാണ്.

പിന്നെ ഒരു അഭിമാന കാര്യമെന്താണെന്ന് വെച്ചാൽ ഞങ്ങളുടെ വീട്ടിൽ‌ മാസവരുമാനമുള്ളത് അവൾക്ക് മാത്രമാണ്. അതായത് സ്ഥിരവരുമാനം. അത് വലിയ സന്തോഷമുള്ള കാര്യമാണ്. പിന്നെ അവൾ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുകയാണ് എന്നാണ് ദിലീപ് പറഞ്ഞത്. ഡെർമറ്റോളജിയിലാണ് മീനാക്ഷി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നതെന്ന് അടുത്തിടെ ദിലീപ് പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

മുന്നൂറ് കോടിക്ക് മുകളിൽ ആസ്തിയുണ്ടായിട്ടും മകളുടെ മാസവരുമാനത്തിലാണ് അദ്ദേഹം സന്തോഷം കണ്ടെത്തുന്നത്. മക്കൾക്ക് ജോലിയും വരുമാനവും ലഭിക്കുമ്പോഴുള്ള അച്ഛന്റെ സന്തോഷം ദിലീപിന്റെ മുഖത്തും കാണാം എന്നായിരുന്നു കമന്റുകൾ. അതേസമയം ദിലീപ് മകൾക്ക് വേണ്ടി കാശെറിഞ്ഞ് വാങ്ങിയതാണ് ഡോക്ടർ സീറ്റെന്നും കമന്റുകളുണ്ട്.

Meenakshi dileep

അതിന് മറുപടി നൽകിയത് ദിലീപ് ആരാധകർ തന്നെയാണ്. ഒരുകാര്യം എല്ലാവരും മനസിലാക്കണം. പണം കൊടുത്ത് സീറ്റ് വാങ്ങിയാലും ഡോക്ടർ ആകണമെങ്കിൽ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷകൾ പാസാകണം. എംബിബിഎസ് പരീക്ഷകൾ പാസാവുക ബുദ്ധിമുട്ടേറിയ ഒന്ന് തന്നെയാണ്. ചില മെഡിക്കൽ കോളേജിൽ പേഷ്യന്റ്സ് ലോഡ് കുറവായിരിക്കും.

Take a Poll

അതുകൊണ്ട് പഠിക്കുന്നവർക്കെല്ലാം വ്യത്യസ്തമായ കേസുകൾ പഠിക്കാൻ അവസരം കിട്ടികൊള്ളണമെന്നില്ല. ഹൗസ് സർജൻസി പ്രാക്ടീസ് ടൈമിലാണ് എല്ലാം പഠിക്കാൻ അവർക്ക് അവസരം കിട്ടുന്നത്. ഒരു കുട്ടിയും ജനിക്കുമ്പോഴേ നടക്കുന്നില്ലെന്ന് മനസിലാക്കൂ എന്നാണ് വിമർശിച്ചവർക്കുള്ള മറുപടിയായി ഒരാൾ കുറിച്ചത്. സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലെങ്കിലും മോഡലിങ്ങിൽ സജീവമാണ് മീനാക്ഷി.

കൂടാതെ നൃത്തത്തിലും കമ്പമുണ്ട്. അൽഫോൺസ് പുത്രന്റെ ഭാര്യയ്ക്കൊപ്പം നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ വീഡിയോ വൈറലായിരുന്നു. മഞ്ജു അടുത്തുണ്ടായിരുന്ന കാലത്ത് മീനാക്ഷിയും ക്ലാസിക്കൽ ‍ഡാൻസ് പഠിച്ചിരുന്നു.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X