For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പലരും മോഹിച്ച നായികമാരെ വിവാഹം ചെയ്ത നിന്നെ പത്തലിന് അടിക്കണം'; സംവിധായകൻ പറഞ്ഞതിനെ കുറിച്ച് ദിലീപ്!

  |

  സിനിമയിലെത്തിയതിന്റെ മുപ്പതാം വാർഷികത്തിലാണ് നടൻ ദിലീപ്. ഗോപാല കൃഷ്ണൻ എന്ന ഒരു നാട്ടിൻ പുറത്തുകാരൻ നിർമാതാവ്, നായകൻ, തിയേറ്റർ ഉടമ, വിതരണക്കാരൻ തുടങ്ങി വിവിധ മേഖലകളിൽ ശോഭിക്കുന്ന ദിലീപായി ഈ മുപ്പത് വർഷത്തിനുള്ളിൽ മാറി.

  വളരെ സാധാരണമായ ഒരു കുടുംബത്തിൽ ജനിച്ച ഒരു സാധാരണക്കാരൻ പയ്യൻ ആദ്യം മിമിക്രിയിലൂടെയും പിന്നീട് സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ട ഒരാൾ ആയി മാറുകയായിരുന്നു.

  Also Read: 'അവൾ എന്റെ യഥാർഥ ജീവിതത്തിലേയും നായിക'; കത്രീനയുടെ പേര് കേട്ടപ്പോൾ നാണം കൊണ്ട് ചുവന്ന് സൽമാൻ ഖാൻ!

  മിമിക്രിയിലൂടെയാണ് തുടക്കം. പിന്നീട് സഹസംവിധായകനായി. ശേഷം സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് കാലുറപ്പിച്ചു. പിന്നെ പതിയെ നായകനായി. വര്‍ഷങ്ങളായുള്ള കഠിനാധ്വാനവും പ്രയത്നവുമാണ് ദിലീപിനെ മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാക്കി മാറ്റിയത്.

  മിമിക്രിയിൽ നിന്ന് വളർന്ന് വരുന്ന ഓരോ കലാകാരനും തനിക്കും ഒരുനാൾ സിനിമയിൽ എത്താം അതിന് പാരമ്പര്യം ആവശ്യമെയില്ലെന്ന് കാണിച്ച് കൊടുത്ത നായകനാണ് ദിലീപ്.

  Also Read: 'വേറെ വഴിയില്ല.... അവസാനം ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു'; വർക്കൗട്ടിനായി ജിമ്മിൽ‌ ചേർന്ന് നടി ബീന ആന്റണി!

  ഒരു സിനിമ പാരമ്പര്യവും ഒരു ബാക്ക്ഗ്രൗണ്ടും ഇല്ലാത്ത ഒരുത്തൻ മലയാള സിനിമയിൽ വന്ന് പലതിന്റേയും ചുമതലകൾ വഹിച്ച് തലപ്പത്ത് ഇരിക്കുക എന്നത് ചില്ലറ കാര്യമല്ല. അത്രത്തോളം കഠിനാധ്വാനം ചെയ്യാത്തവർക്ക് അത് അസാദ്യമാണ്.

  'ഒരു മനുഷ്യൻ മിമിക്രി വേദികളിൽ നിന്ന് വന്ന് അസിസ്റ്റന്റ് ഡയറക്ടറായി ചമ്പക്കുളം തച്ചൻ എന്ന സിനിമയിൽ രംഭ എന്ന നടി അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഓടിൻ പുറത്തിരുന്ന് ഓസ് ഉപയോ​ഗിച്ച് മഴ പെയ്യിപ്പിക്കുകയും പിന്നീട് ആ മനുഷ്യൻ അതേ രംഭയുടെ നായകനായി വന്ന് തകർത്തുവെന്നത് ചില്ലറ കളിയല്ലെന്നാണ്' ഒരിക്കൽ നടൻ ബി​ബിൻ ജോർജ് ദിലീപിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

  Also Read: മുരളി എന്ന് പേരെടുത്ത് വിളിച്ചു, മമ്മൂട്ടിയുടെ സെറ്റിൽ മുരളി പൊട്ടിത്തെറിച്ചു; തുറന്ന് പറഞ്ഞ് സംവിധായകൻ

  ഇപ്പോഴിത സിനിമയിൽ എത്തിയതിന്റെ മുപ്പതാം വാർഷികം ദിലീപ് ആഘോഷിക്കുമ്പോൾ താരം മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ മുൻ ഭാര്യ മഞ്ജു വാര്യരെ കുറിച്ചും ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

  'മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള നിരവധി നടന്മാർ മലയാള സിനിമയിലുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ദിലീപിന് നേർക്ക് എല്ലാം വരുന്നത്?' എന്നാണ് അവതാരകൻ താരത്തോട് ചോദിച്ചത്. അതിന് ദിലീപ് പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

  'ഞാൻ ഇതേ ചോദ്യം ഈ അടുത്ത കാലത്ത് സത്യേട്ടനോട് ചോദിച്ചു. സത്യേട്ടാ.. എന്തുകൊണ്ടാണ് എല്ലാവർക്കും എന്നോട് ശത്രുത?. ഞാൻ ആരെ ദ്രോഹിച്ചിട്ടാണെന്ന്. എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ?. അതോ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന്.'

  'അതിന് സത്യേട്ടൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഭയങ്കര കുഴപ്പമുണ്ട്. ഒരു മിമിക്രി ആർട്ടിസ്റ്റായിരുന്ന ദിലീപ് സംവിധായ സഹായിയായി വന്ന ശേഷം കാമറയുടെ മുന്നിൽ വന്ന് കൊച്ചുകൊച്ചു വേഷങ്ങൾ ചെയ്തു.'

  'തുമ്മിയാൽ‌ തെറിക്കുന്ന വളരെ ചെറിയ കഥാപാത്രങ്ങളായിട്ടും അവിടെ നിന്ന് ഹീറോയായി. അതുകഴിഞ്ഞ് സിനിമ നിർമിച്ചു. വിതരണം ചെയ്തു. തിയേറ്റർ ഉടമയായി. ഇതിനിടയിൽ നിങ്ങൾ മലയാളത്തിലെ ഏറ്റവും പ്രമുഖയായ ഒരു നായികയെ വിവാഹം ചെയ്തു.'

  'വീണ്ടും ഒരു കല്യാണം കഴിച്ചു. അതും മറ്റൊരു പ്രമുഖ നായികയെ. പലരും മോഹിക്കുകയും കല്യാണം കഴിക്കണമെന്ന് ആ​ഗ്രഹിക്കുകയും ചെയ്ത നായികമാരെ വിവാഹം ചെയ്ത നിന്നെ പത്തലിന് അടിക്കണം.'

  'കൂടാതെ ഏറ്റവും വലിയൊരു സംഘടനയുടെ നേതൃസ്ഥാനത്ത് വന്നു. മലയാള സിനിമയിലെ മുഴുവൻ താരങ്ങളേയും വെച്ച് താൻ സിനിമ നിർമ്മിച്ചു. ഇത്രയും വർഷം കൊണ്ട് താൻ ഇത്രയും കാര്യങ്ങൾ ഒപ്പിച്ചിട്ടുണ്ടെങ്കിൽ ഇനി അങ്ങോട്ട് തന്നെ വിട്ടാൽ എന്തൊക്കെ ചെയ്യുമെന്നുള്ള ടെൻഷനായിരിക്കും എല്ലാവർക്കും.'

  'സത്യേട്ടൻ‌ ഇത്രയും പറഞ്ഞ ശേഷം ഞാൻ ചോദിച്ചു. സത്യമായിട്ടും ഇത് തന്നെയാണല്ലേ. ആലുവയിൽ വളർന്ന സാധരണക്കാരനായ ഞാൻ ഒരു സംഭവമാണല്ലേ സത്യേട്ടാ... എന്നും ഞാൻ ചോദിച്ചു... സത്യേട്ടനും നീട്ടി ഒരു 'പിന്നെ...' പറഞ്ഞു', ദിലീപ് വിവരിച്ചു.

  Read more about: dileep
  English summary
  Actor Dileep Open Up About His Life Struggles After Came To Acting, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X