'മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസകൊണ്ടാണ് വന്നത്, നിത്യയേയും ജോണിയേയും കാണാൻ കിട്ടാറില്ല'; ദിലീപ്

എല്ലാവർക്കും പ്രിയങ്കരനായ നടനാണ് ദിലീപ്. സഹ സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച ദിലീപ് ഇന്ന് നടനായും ജനപ്രിയ നായകനായുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി വളർന്ന് കഴിഞ്ഞു. കരിയറിന്റെ ഇരുപതാം വർഷത്തിൽ എത്തി നിൽക്കുന്ന ദിലീപ് ഇതിനോടകം ഒട്ടനവധി സിനിമകൾ ചെയ്ത് കഴിഞ്ഞു.

1992ൽ പുറത്തിറങ്ങിയ എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലൂടെയാണ് ​ദിലീപ് അഭിനയിച്ച് തുടങ്ങിയത്. വളരെ ചെറിയ വേഷമായിരുന്നു ദിലീപ് ചെയ്തത്. പിന്നീട് സൈന്യത്തിലൂടെ സഹ നടനായി ദിലീപ് അറിയപ്പെടാൻ തുടങ്ങി.

മിമിക്രിയാണ് ദിലീപിന് സിനിമയിലേക്കുള്ള വഴി തെളിച്ചത്. സൈന്യത്തിന് ശേഷം കുടുംബക്കോടതി, പിടക്കോഴി കൂവുന്ന നൂറ്റാണ്ടുപോലുള്ള മൾട്ടിസ്റ്റാർ സിനിമകളിൽ ദിലീപ് അഭിനയിച്ചു. കല്യാണ സൗ​ഗന്ധികം മുതലാണ് ദിലീപ് നായകനെന്ന ടൈറ്റിലിൽ അറിയപ്പെടാൻ തുടങ്ങിയത്. സല്ലാപം റിലീസ് ചെയ്തതോടെ കുടുംബപ്രേക്ഷകരുടെ നായകനായി ദിലീപ്.

പിന്നീട് ഈ പുഴയും കടന്ന്, മന്ത്രമോതിരം, മായപ്പൊന്മാൻ, മീനത്തിൽ താലികെട്ട്, പഞ്ചാബി ഹൗസ് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളിലെ നായകനായി തന്റെ താരമൂല്യം ദിലീപ് ഉയർത്തി.

മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസകൊണ്ടാണ് വന്നത്

ദിലീപ് സിനിമകൾക്ക് കൊച്ചുകുട്ടികൾ മുതൽ ആരാധകരാണ്. ഇപ്പോഴും സിഐഡി മൂസ, ഈ പറക്കും തളിക, കുഞ്ഞിക്കൂനൻ, പച്ചക്കുതിര, മായാ മോഹിനി, പഞ്ചാബി ഹൗസ് തുടങ്ങിയ ദിലീപ് സിനിമകൾ ടിവിയിൽ വന്നാൽ അറിയാതെ ഇരുന്ന് കണ്ടുപോകുന്നവരാണ് നമ്മളെല്ലാവരും.

വിവാദങ്ങളും മറ്റും വന്നശേഷം വളരെ വിരളമായി മാത്രമാണ് ദിലീപ് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ സീ കേരളത്തിൽ പുതിയതായി ആരംഭിക്കുന്ന ഷോയിൽ അതിഥിയായി എത്തിയ ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

നിത്യയേയും ജോണിയേയും കാണാൻ കിട്ടാറില്ല

ദമ്പതികൾ പങ്കെടുക്കുന്ന ഞാനും എന്റെ ആളും എന്ന പരിപാടിയിലാണ് ദിലീപ് അതിഥിയായി പങ്കെടുത്തത്. ഒപ്പം സംവിധായകനും നടനുമായ ജോണി ആന്റണിയും നടി നിത്യാ ദാസുമുണ്ടായിരുന്നു. 'വലിയ സന്തോഷമുണ്ട് ഈ ഷോയിൽ പങ്കെടുക്കാൻ സാധിച്ചതിൽ.'

'ഷോയെ കുറിച്ച് പറയാൻ അണിയറപ്രവർത്തകർ വിളിച്ചപ്പോൾ ഞാൻ ഇതിന്റെ ടൈറ്റിൽ ചോദിച്ചപ്പോൾ ഞാനും എന്റാളും എന്നാണ് അവർ മറുപടി നൽകിയത്. കുടുംബത്തെ കുറിച്ചും ഭർത്താവ്-ഭാര്യ ബന്ധത്തെ കുറിച്ചുമുള്ളതാണ് ഷോയെന്ന് അവർ പറഞ്ഞപ്പോൾ എനിക്ക് മനസിലായി.'

സിഐഡി മൂസ രണ്ടാം ഭാ​ഗം ചെയ്യണമെന്നത് വലിയ ആ​ഗ്രഹമാണ്

'ദമ്പതിമാരുടെ ദാമ്പത്യ ജീവിതത്തിലേക്ക് എത്തിനോക്കാനും കയറി ചെല്ലാനും എല്ലാവർക്കും താൽപര്യമാണല്ലോ. അതുകൊണ്ടാണ് ഞാൻ ഷോയ്ക്ക് പെട്ടന്ന് തന്നെ ഓക്കെ പറഞ്ഞത്. മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസ എനിക്കുമുണ്ട്. പിന്നെ എന്നെ ആകർഷിച്ചത് ഈ പരിപാടിയിൽ നിത്യയും ജോണി ആന്റണിയും ഭാ​ഗമാകുന്നുവെന്നതാണ്.'

'ഇവരെയൊന്നും നേരിട്ട് അങ്ങനെ കാണാൻ കിട്ടില്ല. ഇവരെ കിട്ടണമെങ്കിൽ തന്നെ നല്ല കാശും കൊടുക്കണം. സിഐഡി മൂസ രണ്ടാം ഭാ​ഗം ചെയ്യണമെന്നത് വലിയ ആ​ഗ്രഹമാണ്. അതിന് വേണ്ടി കുറെ നാളുകളായി ജോണിയുള്ള സ്ഥലം ഞാൻ അന്വേഷിച്ച് നടക്കുകയാണ്.'

അണിയറയിൽ ഒരുങ്ങുന്ന വോയ്സ് ഓഫ് സത്യനാഥൻ

'നിത്യയെ ആദ്യം കണ്ടപ്പോൾ ഞാൻ നിത്യയുടെ മകളാണ് വന്നിരിക്കുന്നത് എന്നാണ് കരുതിയത്. കാരണം നിത്യയും മകളും തമ്മിൽ ഒരു മത്സരം നടക്കുന്നുണ്ട് ആരാ മോള്... ആരാ അമ്മ എന്നതിൽ', ദിലീപ് പറഞ്ഞു. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥനാണ്.

മുംബൈ, ഡൽഹി, രാജസ്ഥാൻ, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. റാഫിയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ദിലീപ്-റാഫി കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിത്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X