തമന്ന മതിയെന്ന് ആദ്യം പറഞ്ഞത് ഞാനാണെന്ന് ദിലീപ്! ഫോട്ടോ കണ്ടപ്പോഴാണ് താന്‍ വിശ്വസിച്ചതെന്ന് നടന്‍

കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനാവുന്നൊരു സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. ബാന്ദ്ര എന്ന പേരില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ഈ മാസം റിലീസ് ചെയ്യും. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തമന്ന ഭാട്ടിയ നായികയായിട്ടെത്തുന്ന സിനിമയെ കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്.

റിലീസിനോട് അനുബന്ധിച്ച് പ്രൊമോഷന്‍ തിരക്കുകളിലാണ് ദിലീപും തമന്നയുമടക്കമുള്ള താരങ്ങള്‍. തമന്ന ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയോട് കൂടിയാണ് ബാന്ദ്ര പ്രേക്ഷകരിലേക്ക് എത്തുന്നത്. അതേ സമയം തമന്നയെ നായികയാക്കിയാലോ എന്ന ചിന്ത വരുന്നത് തനിക്കാണെന്നാണ് ദിലീപ് പറയുന്നത്. സംവിധായകന്‍ അടക്കമുള്ളവര്‍ക്ക് അത് നല്ലൊരു കാര്യമായി തോന്നി.

dileep-thamannah

പക്ഷേ തമന്ന അതിന് തയ്യാറാവുമോ എന്ന സംശയമായിരുന്നു. ഒടുവില്‍ അരുണ്‍ പോയി കണ്ട് തമന്ന സമ്മതിച്ചെന്ന് പറഞ്ഞിട്ടും താന്‍ വിശ്വസിച്ചില്ലെന്ന് പറയുകയാണ് ദിലീപിപ്പോള്‍. ജാംഗോ സ്‌പേസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരങ്ങള്‍.

'ഇന്ത്യയിലെ തന്നെ വലിയൊരു നടിയാണ് തമന്ന. അങ്ങനൊരാള്‍ നമ്മുടെ കൂടെ ആദ്യമായി വര്‍ക്ക് ചെയ്യാന്‍ വരുമ്പോള്‍ എത്രയോ കാലമായി പരിചയമുള്ള പോലെയാണ് പെരുമാറിയത്. ആ കെമിസ്ട്രി സിനിമയിലും വര്‍ക്കായെന്ന്', ദിലീപ് പറയുന്നു.

സംവിധായകന്‍ അരുണും ഉദയകൃഷ്ണയും കഥ പറയുന്ന സമയത്ത് എന്റെ മനസിലൂടെ ആ കഥാപാത്രത്തിന്റേതിന് സമാനമായി തോന്നിയ മുഖം തമന്നയുടേതാണ്. എന്റെ കൂടെ മുന്‍പ് വര്‍ക്ക് ചെയ്തിട്ടില്ല, ആളുകള്‍ക്ക് എന്റെ കൂടെ ആദ്യമായി കാണുന്നതിന്റെ ഒരു പുതുമ തോന്നുന്നതായിരിക്കണം, അത് കറക്ടാണെന്ന് അരുണും സമ്മതിച്ചു.

തമന്നയെ കിട്ടുമോന്ന് നോക്കാന്‍ അരുണ്‍ പോയി. ഒടുവില്‍ തമന്നയുമായി കൂടി കാഴ്ച നടത്തി. തമന്നയെ കണ്ടുവെന്ന് പറഞ്ഞ് എന്നെ വിളിച്ചെങ്കിലും ഞാന്‍ വിശ്വസിച്ചില്ല. പിന്നെ തമന്നയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ ഇട്ട് കഴിഞ്ഞപ്പോഴാണ് വിശ്വസമായത്. ഇവന്‍ പോയി അവരെ കണ്ടു എന്ന് മനസിലായി. കഥ പറഞ്ഞ് അവര്‍ക്ക് അത് ഇഷ്ടമായോ എന്നൊന്നും തോന്നിയില്ല. പിന്നീട് സിനിമയുടെ പൂജയ്ക്ക് വന്ന തമന്നയെ നേരില്‍ കണ്ടപ്പോഴാണ് താന്‍ പൂര്‍ണമായും വിശ്വസിച്ചതെന്നാണ് ദിലീപ് പറയുന്നത്.

dileep-thamannah

അരുണ്‍ കഥ പറഞ്ഞപ്പോള്‍ തന്നെ താന്‍ സമ്മതം കൊടുത്തുവെന്നാണ് തമന്ന പറയുന്നത്. കാരണം ഈ സിനിമയെ കുറിച്ചുള്ള മുഴുവന്‍ ധാരണയും അദ്ദേഹത്തിനുണ്ടെന്ന് ആദ്യമേ മനസിലായി. എനിക്ക് ഈ കഥാപാത്രം നന്നാവുമെന്ന് തോന്നി. പിന്നെ ദിലീപിന്റെ കൂടെ അഭിനയിക്കുന്നതിന്റെ സന്തോഷവും ഉണ്ടായിരുന്നു.

പേപ്പറില്‍ സിനിമ എഴുതി വെച്ചത് പോലെ അഭിനയിക്കുകയാണെങ്കിലും ഒരു നടന്‍ ഉണ്ടാവുന്നത്, അദ്ദേഹം പെര്‍ഫോം ചെയ്യുന്നതിന് അനുസരിച്ചാണ്. അത് ഞാന്‍ ദിലീപേട്ടനില്‍ കണ്ടിരുന്നു. എന്റെ മുന്നില്‍ നിന്നും ദിലീപ് അഭിനയിക്കുന്നത് കണ്ടപ്പോഴാണ് അതിന്റെ ലൈഫ് മനസിലായത്. മാത്രമല്ല ദിലീപ് ഒരു വേള്‍ഡ് ക്ലാസ് ആക്ടറാണെന്ന് തമന്ന പറയുന്നു.

സംവിധാനം ചെയ്യണമെന്നല്ല, സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം കൊണ്ട് വന്നയാളാണ് ഞാനെന്ന് ദിലീപ് പറയുന്നു. ജയറാമേട്ടനോടാണ് ആദ്യമിത് പറയുന്നത്. അന്ന് ഞാന്‍ വളരെ മെലിഞ്ഞിട്ടാണ്. ഈ ശരീരം വെച്ച് ചെറിയ വേഷങ്ങളേ അന്ന് കിട്ടു, അതുകൊണ്ട് ജയറാമേട്ടനാണ് എന്നോട് സിനിമ പഠിക്കാന്‍ പറഞ്ഞത്.

അങ്ങനെയാണ് ഞാന്‍ കമലിന്റെ കൂടെ സഹസംവിധായകനാവുന്നത്. താനും ലാല്‍ ജോസുമൊക്കെ അദ്ദേഹത്തിനൊപ്പം ഒത്തിരി സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. പിന്നൊരു സമയം ആയപ്പോള്‍ അഭിനയം വേണ്ടെന്ന് തന്നെ തോന്നി. കാരണം വിചാരിച്ചത് പോലെ വേഷങ്ങളൊന്നും നമുക്ക് ലഭിക്കുന്നില്ല. പിന്നീടാണ് സൈന്യം എന്ന സിനിമയില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് വിളിക്കുന്നത്. പിന്നെ എങ്ങനെയൊക്കേയോ ഇവിടെ വരെ എത്തിയെന്നും ദിലീപ് പറയുന്നു.

More from Filmibeat

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X