നിനക്കെല്ലാം തമാശയാണെന്ന് പറഞ്ഞ് മമ്മൂക്ക എന്നെ തല്ലി! ഫ്‌ളൈറ്റില്‍ വച്ചുണ്ടായ സംഭവത്തെ പറ്റി ദിലീപ്
സിനിമയിലും യഥാര്‍ഥ ജീവിതത്തിലുമൊക്കെ നര്‍മ്മം കൈകാര്യം ചെയ്യുന്ന നടനാണ് ദിലീപ്. ജനപ്രിയ നായകന്‍ എന്ന പേര് പോലെ ദിലീപിന്റെ തമാശകളെ ഇഷ്ടപ്പെടുന്നവരാണ് കുടുംബപ്രേക്ഷകര്‍. എന്നാല്‍ അല്‍പം ഗൗരവ്വം കാത്തുസൂക്ഷിക്കുന്ന നടനാണ മെഗാസ്റ്റാര്‍ മമ്മൂട്ടി. സിനിമയ്ക്ക് പുറത്ത് പൊതുവേ കാര്‍ക്കശ്യത്തോടെ പെരുമാറുന്ന നടനെന്നാണ് മമ്മൂട്ടി അറിയപ്പെടാറുള്ളത്.
എന്നാല്‍ അദ്ദേഹത്തെ പറ്റിച്ചൊരു സാഹചര്യത്തെ കുറിച്ച് പറയുകയാണ് ദിലീപിപ്പോള്‍. മമ്മൂട്ടിയുമായി അടുത്ത സൗഹൃദമുള്ള ആളാണ് ദിലീപ്. അങ്ങനെയാണെങ്കിലും ഒരിക്കല്‍ മമ്മൂക്കയുടെ കൈയ്യില്‍ നിന്നും തല്ല് കിട്ടേണ്ടി വന്നൊരു സാഹചര്യം തനിക്കുണ്ടെന്ന് പറയുകയാണ് നടന്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു ഫ്‌ളൈറ്റ് യാത്ര നടത്തിയപ്പോള്‍ ഉണ്ടായ രസകരമായ സംഭവമാണ് ദിലീപ് പങ്കുവെച്ചത്. അന്ന് ഫ്‌ളൈറ്റില്‍ മമ്മൂക്ക എന്റെയടുത്തുള്ള സീറ്റിലാണ് ഇരിക്കുന്നത്. ഇയര്‍ ബാലന്‍സ് ശരിയാക്കാനായി ഞാന്‍ ചെവിയിലൊരു കോട്ടണ്‍ വച്ചിരുന്നു. ഇടയ്ക്ക് വിന്‍ഡോയിലൂടെ താഴേക്ക് നോക്കിയപ്പോള്‍ കൊച്ചിന്‍ എയര്‍പോര്‍ട്ട് കണ്ടു. കുറേനേരമായിട്ട് അത് തന്നെ ഇങ്ങനെ കാണുന്നുണ്ട്.
കുറച്ചു കഴിഞ്ഞപ്പോള്‍ മമ്മൂക്ക, 'എടാ ഇത് ഇറങ്ങേണ്ട സമയമായല്ലോ, എന്താ ഇറങ്ങാത്തതെന്ന്' ചോദിച്ചു. പുള്ളി വിന്‍ഡോയിലൂടെ എത്തി നോക്കിയപ്പോള്‍ എയര്‍പോര്‍ട്ടും കണ്ടു. 'ആ എയര്‍പോര്‍ട്ടായല്ലോ, ഇതെന്താ മോളില്‍ തന്നെ നില്‍ക്കുന്നത്? ഇറങ്ങുന്നില്ലല്ലോ' എന്ന് മമ്മൂക്ക പറഞ്ഞു.
ആ... ഞാനിത് മൂന്നു തവണയായി കാണുന്നെന്ന് ഞാനും പറഞ്ഞു. ഇതിനിടയില്‍ പൈലറ്റിന്റെ അനൗണ്‍സ്‌മെന്റ് വന്നു. ഞാനും മമ്മൂക്കയും അത് ക്ലിയറായി കേട്ടതുമില്ല. ഇതോടെ പുള്ളി എന്നോട് 'അതെന്താ പറഞ്ഞതെന്ന് ചോദിച്ചു.

'ആ... ഞാന്‍ കേട്ടില്ല. അദ്ദേഹത്തിന്റെ കയ്യില്‍ നിന്നു പോയി എന്നാണെന്നു തോന്നുന്നു എന്ന് തമാശരൂപേണ ഞാന്‍ പറഞ്ഞു. അതുകേട്ട് പുള്ളി 'മിണ്ടാതിരിയെടാ' എന്ന് പറഞ്ഞ് എന്നോട് ചൂടായി. ഞാന്‍ പറഞ്ഞുന്നേയുള്ളൂ, എനിക്ക് അങ്ങനെയാണ് തോന്നിയതെന്നായി ഞാന്‍.
ഇതൂടി കേട്ടതോടെ മമ്മൂക്ക ആകെ അസ്വസ്ഥനായി തുടങ്ങി. എന്തൊരു കഷ്ടമാണിത്. എത്ര നേരമായി. വീട്ടില്‍ അന്വേഷിക്കുമല്ലോ എന്നൊക്കെ പറഞ്ഞ് അദ്ദേഹം ടെന്‍ഷനടിച്ചു കൊണ്ടിരിക്കുകയാണ്. ഫ്‌ളൈറ്റാണെങ്കില്‍ മുകളില്‍ തന്നെ നിന്ന് കറങ്ങി കൊണ്ടിരിക്കുകയാണ്. താഴെ ഇറങ്ങുന്നുമില്ല.
ഇതിനിടെ മമ്മൂക്ക നോക്കുമ്പോള്‍ ഞാന്‍ ചെവിയില്‍ വെച്ച പഞ്ഞിയെടുത്ത് മൂക്കില്‍ വച്ചിരിക്കുന്നു. ഇത് കണ്ടതോടെ ഡാ... അവനെല്ലാം കോമഡിയാണെന്നും പറഞ്ഞ് എന്നെയൊരു തല്ല്. മനുഷ്യന് ഭ്രാന്തു പിടിച്ചിരിക്കുമ്പോഴാണ് അവന്റെയൊരു തമാശ എന്നൊക്കെ പറഞ്ഞ് എന്നെ കുറേ ചീത്തയും വിളിച്ചു. എല്ലാവരും ഇതൊക്കെ കണ്ട് ചിരിക്കുകയാണ് ചെയ്തത്. ഇപ്പോഴും ഞങ്ങളിത് പറഞ്ഞും ചിരിക്കാറുണ്ടെന്നും ദിലീപ് പറയുന്നു.


Click it and Unblock the Notifications