കാവ്യയെ പറ്റിക്കാന്‍ എളുപ്പം, നാട്ടിന്‍പുറത്തുകാരി; പഴയ ഓര്‍മകളില്‍ ദിലീപ്

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കാവ്യ. ഓര്‍ക്കാന്‍ നിരവധി സിനിമകളും കഥാപാത്രങ്ങളും നമുക്ക് സമ്മാനിച്ച ഒരു നടി കൂടിയാണ് കാവ്യ മാധവന്‍. പൂക്കാലം വരവായി എന്ന ചിത്രത്തില്‍ ബാലതാരമായാണ് കാവ്യ ആദ്യം എത്തുന്നത്. ഇരട്ടക്കുട്ടികളുടെ അച്ഛന്‍, അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങൡും ബാലതാരമായി അഭിനയിച്ച കാവ്യ ആദ്യമായി നായികയായി എത്തുന്നത് ദിലീപിന്റെ കൂടെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ്.

തുടര്‍ന്ന് പെട്ടെന്ന് തന്നെ കാവ്യയും ദിലീപും മലയാള സിനിമയിലെ താരജോഡികളായി മാറുകയായിരുന്നു. തെങ്കാശിപട്ടണം, മീശമാധവന്‍, സദാനന്ദന്റെ സമയം, ദോസ്ത്, മിഴി രണ്ടിലും തിളക്കം, റണ്‍വേ, പാപ്പി അപ്പച്ച, കൊച്ചി രാജാവ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ചക്കരമുത്ത്, പിന്നെയും, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, ലയണ്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

kavya

ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലത്തിലെയും ഗദ്ദാമയിലെയും അഭിനയത്തിന് കാവ്യയ്ക്ക് രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ഗദ്ദാമയിലെ അശ്വതി എന്ന കഥാപാത്രം കാവ്യയ്ക്ക് വലിയ അംഗീകാരങ്ങള്‍ നേടിക്കൊടുക്കുന്നതിനൊപ്പം ഏറെ ശ്രദ്ധിക്കപ്പെടുക കൂടി ചെയ്ത സിനിമയായിരുന്നു.

2009ല്‍ നിഷാല്‍ ചന്ദ്രയെയായിരുന്നു കാവ്യ വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ അതേവര്‍ഷം തന്നെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് 2011ല്‍ ഇരുവരും മ്യൂച്വലി ഡിവോഴ്‌സ് ആയി. 2016ല്‍ കാവ്യ മാധവനും ദിലീപും തമ്മിലുള്ള വിവാഹം നടന്നു. ഇരുവര്‍ക്കും മഹാലക്ഷ്മി എന്ന പേരില്‍ ഒരു മകളുണ്ട്.

ദിലീപ് 1998ലാണ് മഞ്ജുവാര്യരെ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് 2015ല്‍ ഇരുവരും നീണ്ടകാലത്തെ വിവാഹ ബന്ധം അവസാനിപ്പിച്ചു ഡിവോഴ്‌സ് വാങ്ങുകയായിരുന്നു. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും മീനാക്ഷി എന്ന ഒരു മകളുണ്ട്. ദിലീപിനൊപ്പമാണ് മീനാക്ഷി. കാവ്യയും അവരുടെ മകള്‍ മഹാലക്ഷ്മിയും തമ്മിലുള്ള എല്ലാ നിമിഷങ്ങളും സോഷ്യല്‍ മീഡിയിയലൂടെ പ്രേക്ഷകര്‍ അറിയാറുണ്ട്.

ദിലീപ് നല്‍കുന്ന അഭിമുഖങ്ങളിലും തന്റെ രണ്ട് മക്കളെയും കുറിച്ച് പറയാറുമുണ്ട്. ഇപ്പോഴിതാ കാവ്യയെക്കുറിച്ച് അടുത്തിടെ ദിലീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. എല്ലാവര്‍ക്കും എളുപ്പത്തില്‍ പറ്റിക്കാന്‍ കഴിയുന്ന ഒരാളായിരുന്നു കാവ്യ എന്നാണ് ദിലീപ് പറയുന്നത്.

kavya

'എല്ലാവരും ആദ്യം കളിയാക്കുന്നത് കാവ്യയെ ആയിരിക്കും. കാരണം നട്ടിന്‍പുറത്ത് നിന്ന് വന്ന കുട്ടിയായിരുന്നത് കൊണ്ട് എല്ലാവര്‍ക്കും പെട്ടെന്ന് പറഞ്ഞ് പറ്റിക്കാമായിരുന്നു. ആദ്യമൊക്കെ കാസര്‍ഗോഡ് ഭാഷ വരുമ്പോള്‍ ചിരി വരുമായിരുന്നു. ബസ് കുത്താന്‍ വന്നു. ഇന്ന് പക്ഷെ ഭാഷ അത്രയും ഹിറ്റാണ്. ഇന്ന് അത് നല്ല രസമാണ് കേള്‍ക്കാന്‍. എല്ലാവരും അത് കേള്‍ക്കാന്‍ കൂടി ആണല്ലോ തിയേറ്ററില്‍ ആ സ്ലാങ്ങില്‍ ഒരു സിനിമ വരുമ്പോള്‍ പോവുന്നത്,' ദിലീപ് പറയുന്നു.

നീലേശ്വരത്തെ ആള്‍ക്കാര്‍ പരസ്പരം സംസാരിക്കുന്നത് കേള്‍ക്കണം. അത് മാറിനിന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ചിരിവരും. അവരുടെ ഭാഷയ്ക്ക് ഒരു ലാളിത്യവും നര്‍മവുമുണ്ട്. തമാശ തന്നെ വേറെ ലെവല്‍ ആണെന്നും അതിനൊപ്പം ദിലീപ് പറയുന്നുണ്ട്. വിവാഹ ശേഷം സിനിമകളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന കാവ്യ ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. പ്രത്യേകിച്ചും മകളുടെ കാര്യങ്ങള്‍ നോക്കിയാണ് കാവ്യ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X