'ദിലീപേട്ടന്റെ മാലാഖ... പാവങ്ങളുടെ ദീപിക പദുകോൺ'; മീനാക്ഷിയുടെ ന്യുഇയർ സ്പെഷ്യൽ ഫോട്ടോയ്ക്ക് കമന്റുമായി ആരാധകർ

സോഷ്യൽമീഡിയയിൽ സജീവമായിട്ടുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. മെഡിസിന് പഠിക്കുന്ന മീനാക്ഷി വല്ലപ്പോഴുമാണ് തന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുള്ളത്.

ന്യൂഇയർ സ്പെഷ്യലായി വെളുത്ത സൽവാറിൽ സോഫയിൽ പുഞ്ചിരി തൂകി ഇരിക്കുന്ന ചിത്രങ്ങളാണ് മീനാക്ഷി പങ്കുവെച്ചത്. മൂന്ന് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുള്ള മീനാക്ഷി പുതിയ ഫോട്ടോ പങ്കുവെച്ചതോടെ വൈറലായി. വ്യത്യസ്ത പോസിലിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് മീനാക്ഷി പങ്കുവെച്ചത്.

മീനാക്ഷിയുടെ പുത്തൻ ഫോട്ടോയ്ക്ക് ഇതിനോടകം അമ്പതിനായിരത്തിന് മുകളിൽ ലൈക്കും നാനൂറിന് മുകളിൽ കമന്റും ലഭിച്ചു. ചെന്നൈയിൽ മെഡിസിന് പഠിക്കുന്ന മീനാക്ഷിയുടെ ന്യൂഇയർ സെലിബ്രേഷൻ നടി നമിത പ്രമോദിന് ഒപ്പമായിരുന്നു.

ദിലീപിനൊപ്പം സൗണ്ട് തോമയിൽ അഭിനയിച്ച ശേഷം നമിതയും മീനാക്ഷിയും അടുത്ത സു​ഹൃത്തുക്കളാണ്. ഒരു ഫ്ലൈറ്റ് യാത്രയിൽ വെച്ചാണ് ഇരുവരും സുഹൃത്തുക്കളായത്.

ദിലീപേട്ടന്റെ മാലാഖ...

നാദിർഷയുടെ രണ്ട് പെൺമക്കളാണ് മീനാക്ഷിയുടെ മറ്റ് അടുത്ത സുഹൃത്തുക്കൾ. മീനാക്ഷിയുടെ പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ കമന്റുമായി എത്തി. 'ഫോട്ടോ കൊള്ളാം ചേലായിട്ടുണ്ട്' എന്നാണ് നമിത കമന്റ് ചെയ്തത്.

'ദിലീപേട്ടന്റെ മാലാഖ, പാവങ്ങളുടെ ദീപിക പദുകോൺ, മീനാക്ഷിയെ കാണാൻ മഞ്ജുവിനെ പോലെ തന്നെയുണ്ട്' എന്നിങ്ങനെയെല്ലാമുള്ള കമന്റുകളാണ് വന്നത്. മഞ്ജു വാര്യരെപ്പോലെ തന്നെ ന‍ൃത്തത്തിൽ പ്രാവീണ്യമുണ്ട് മീനാക്ഷിക്കും.

പാവങ്ങളുടെ ദീപിക പദുകോൺ

ഇടയ്ക്കിടെ സിനിമാ ​ഗാനങ്ങൾക്ക് കൊറിയോ​ഗ്രഫി ചെയ്ത് പങ്കുവെക്കാറുണ്ട് മീനാക്ഷി. നടി നമിതയേയും ഇടയ്ക്ക് നൃത്തം പഠിപ്പിക്കുന്നത് മീനാക്ഷിയാണ്. ഇരുപത്തിമൂന്നുകാരിയായ മീനാക്ഷി വളരെ വിരളമായി മാത്രമാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. സിനിമാ താരങ്ങളുടെ പരിപാടികളിൽ അച്ഛനൊപ്പം മീനാക്ഷിയും പങ്കെടുക്കാറുണ്ട്.

മീനാക്ഷി ഇപ്പോൾ സിനിമാ പ്രേവശനത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും താൻ ഇതുവരെ അത്തരം കാര്യങ്ങൾ മീനാക്ഷിയോട് ചോദിച്ചിട്ടില്ലെന്നും എല്ലാം അവളുടെ താൽപര്യങ്ങൾക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നുമാണ് മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കൽ ദിലീപ് പറഞ്ഞത്.

മീനാക്ഷിയുടെ ന്യുഇയർ സ്പെഷ്യൽ ഫോട്ടോ

മീനാക്ഷി കുഞ്ഞായിരുന്നപ്പോൾ മുതൽ അച്ഛൻ കുട്ടിയാണ്. അതുകൊണ്ട് തന്നെ ദിലീപും മഞ്ജു വാര്യരും ബന്ധം വേർപ്പെടുത്തിയപ്പോൾ മീനാക്ഷി അച്ഛനൊപ്പം പോകാനാണ് ആ​ഗ്രഹം പ്രകടിപ്പിച്ചത്.

ഇപ്പോൾ അമ്മ മഞ്ജുവുമായി മീനാക്ഷിക്ക് യാതൊരു വിധ ബന്ധവുമില്ല. കാവ്യയെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ കട്ട സപ്പോർട്ട് നൽ‌കി ദിലീപിനൊപ്പം നിന്നതും മീനാക്ഷിയായിരുന്നു. ഇപ്പോൾ കാവ്യയിൽ മൂന്ന് വയസുകാരി മകളും ദിലീപിനുണ്ട്.

മഹാലക്ഷ്മിയും മീനാക്ഷിയും

മഹാലക്ഷ്മിയും മീനാക്ഷിയും ഒരമ്മ പ്രസവിച്ച മക്കളെപ്പോലെ അത്രത്തോളം ആത്മബന്ധത്തിലാണ് കഴിയുന്നത്. തന്റെ ഇൻസ്റ്റ​ഗ്രാം പ്രൊഫൈൽ ഫോട്ടോയിൽ വരെ മഹാലക്ഷ്മിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് മീനാക്ഷി വെച്ചിരിക്കുന്നത്.

അടുത്തിടെ ഈശോ എന്ന ചിത്രത്തിന്റെ പ്രചരണ സമയത്ത് നമിതയോട് മീനാക്ഷി സിനിമയിലേയ്‌ക്കെത്തുമോയെന്ന് അവതാരക ചോദിച്ചിരുന്നു. മീനാക്ഷിയ്ക്ക് ഇത്തരത്തിലുളള വാര്‍ത്തകള്‍ കാണുമ്പോള്‍ പുച്ഛമാണ് എന്നാണ് നമിത മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ ഞാന്‍ അവള്‍ക്ക് അയച്ച് കൊടുക്കാറുണ്ട്.

പലതും അവള്‍ ശ്രദ്ധിക്കുക പോലുമില്ല

'പലതും അവള്‍ ശ്രദ്ധിക്കുക പോലുമില്ല. അധികം ആരോടും സംസാരിക്കാത്ത വളരെ നിഷ്‌കളങ്കയായ കുട്ടിയാണ്' മീനാക്ഷി നമിത ഉറ്റ സുഹൃത്തിനെ കുറിച്ച് മുമ്പൊരിക്ക‌ൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. ദിലീപിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ കേശു ഈ വീടിന്റെ നാഥനാണ്.

ഇനി റിലീസിന് തയ്യാറെടുക്കുന്ന സിനിമ വോയ്സ് ഓഫ് സത്യനാഥനും ബാന്ദ്രയുമാണ്. കഴിഞ്ഞ ദിവസം ബാന്ദ്ര സിനിമയുടെ പുതുവത്സര പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.

രാമ ലീല എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ അരുൺ ​ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമന്നയാണ് ചിത്രത്തിൽ നായിക. തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ബാന്ദ്ര.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X