'ഞാൻ കാണിച്ചിട്ടുള്ള തോന്ന്യാസങ്ങൾ വെച്ച് എനിക്ക് മീനാക്ഷിയെ ഉപദേശിക്കാനാവില്ല, തെറ്റും ശരിയും പറയും'; ദിലീപ്
സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛന്റെയും അമ്മയുടേയുമൊക്കെ പാത പിന്തുടർന്ന് മീനൂട്ടി സിനിമയിലേക്ക് എത്തിയാൽ ആ സ്നേഹം ഇരട്ടിയാകും. പ്രേക്ഷകർ വെള്ളിത്തിരയിൽ കാണാൻ ആഗ്രഹിക്കുന്ന ചിലരുണ്ട്.
അക്കൂട്ടത്തിൽ ഒരാളാണ് മീനാക്ഷി ദിലീപ്. മീനാക്ഷി ദിലീപ് ഒരു ഡോക്ടറായി വരാൻ ഇനി അധിക കാലതാമസമില്ല. ചെന്നൈയിലാണ് മീനാക്ഷിയുടെ മെഡിസിൻ പഠനം. ഇതിനിടെ അവസരം കിട്ടുമ്പോഴെല്ലാം നാട്ടിലെത്താറുണ്ട്. കുടുംബത്തോടൊപ്പം സെലിബ്രിറ്റികളുടെ ചടങ്ങിൽ എല്ലാം മീനാക്ഷി സ്ഥിരം സാന്നിധ്യമാണ്.
ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ് മീനാക്ഷി. അഭിനയ കുടുംബത്തിലെ അംഗമായ മീനാക്ഷിക്ക് ഡാൻസിലും കമ്പമുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിൽ പിന്നെ ഇടയ്ക്കിടെ നൃത്ത വീഡിയോകൾ റീൽസായി പോസ്റ്റ് ചെയ്യാറുണ്ട് മീനാക്ഷി.

അടുത്തിടെ അൽഫോൺസ് പുത്രന്റെ ഭാര്യയ്ക്കൊപ്പം മീനാക്ഷി ചെയ്ത ഡാൻസ് വീഡിയോ മില്യൺ കണക്കിന് വ്യൂസാണ് നേടിയത്. സിനിമാ ലോകത്ത് മീനാക്ഷിയുടെ അടുത്ത കൂട്ടുകാരിയാണ് നമിത പ്രമോദ്. ഇവർ തമ്മിലെ സൗഹൃദം ഏറെ പ്രശസ്തമാണ്. നമിത കൊച്ചിയിൽ അടുത്തിടെ ആരംഭിച്ച കഫെയുടെ ഉദ്‌ഘാടന ദിവസം മീനാക്ഷി അതിഥിയായിരുന്നു.
ദിലീപ് വഴിയും നമിത വഴിയുമാണ് മീനാക്ഷിയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത്. അടുത്തിടെ കല്യാൺ ഗ്രൂപ്പിന്റെ നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ മീനാക്ഷി അച്ഛനൊപ്പം എത്തിയിരുന്നു.
ഒട്ടനവധി താരസുന്ദരിമാർ ആ ആഘോഷത്തിൽ പങ്കെടുക്കാൻ വന്നെങ്കിലും വൈറലായത് മീനാക്ഷിയുടെ ബോളിവുഡ് സ്റ്റൈൽ ലുക്കും ക്യൂട്ട്നെസുമായിരുന്നു. ഇപ്പോഴിതാ ബാന്ദ്ര സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ മീനാക്ഷിയെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. താൻ മകളെ ഉപദേശിക്കാറില്ലെന്നും അവളുടെ സുഹൃത്താണ് താനെന്നുമാണ് മീനാക്ഷിയെ കുറിച്ച് സംസാരിച്ച് ദിലീപ് പറഞ്ഞത്.
'എനിക്ക് മീനാക്ഷിക്ക് ഒരു ഉപദേശവും കൊടുക്കാനാവില്ല. ഞാൻ കാണിച്ചിട്ടുള്ള തോന്ന്യാസങ്ങൾ വെച്ച് എനിക്ക് മീനാക്ഷിയെ ഉപദേശിക്കാനാവില്ല. നമ്മുടെ കാര്യങ്ങളൊക്കെ ഇവിടുത്തെ ആൾക്കാർക്കൊക്കെ അറിയാമല്ലോ. തെറ്റാണോ ശരിയാണോ എന്നത് പറയാറുണ്ട്.'

'അങ്ങനെ ചെയ്യൂ... ഇങ്ങനെ ചെയ്യൂ... ഇയാളെ മാത്രമെ കല്യാണം കഴിക്കാവൂ എന്നൊന്നും എനിക്ക് പറയാനാവില്ല. ഞാൻ നിന്റെ ഫ്രണ്ടാണ് എന്നാണ് മീനാക്ഷിയോട് ഞാൻ പറഞ്ഞത്. നിനക്ക് എന്തും എന്നോട് പറയാമെന്നും പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ കാലത്തെ കുട്ടികളുടെ ചിന്താഗതികളൊക്കെ വേറെയാണ്. എന്റെ അച്ഛന് എന്നെ അഡ്വക്കേറ്റാക്കാനായിരുന്നു താൽപര്യം. പക്ഷെ ഞാൻ പോയത് വേറെ വഴിക്കല്ലേ. അവളിപ്പോൾ പഠിക്കുകയല്ലേ.'
'മിസ്റ്റർ ആന്റ് മിസിസ് എന്നതിന് അപ്പുറം ഒരു ഡിഗ്രി ഉണ്ടായി കഴിഞ്ഞാൽ പിന്നെ നിനക്ക് തീരുമാനിക്കാം എന്നാണ് പറഞ്ഞത്', എന്നാണ് ദിലീപ് പറഞ്ഞത്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മകളെ കുറിച്ച് ദിലീപ് സംസാരിച്ചത്. ദിലീപിന്റെ ബാന്ദ്ര എന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. തമന്നയാണ് ചിത്രത്തിൽ നായിക. അരുൺ ഗോപി രാമലീലയ്ക്ക് ശേഷം സംവിധാനം ചെയ്ത സിനിമ കൂടിയാണ് ബാന്ദ്ര.


Click it and Unblock the Notifications