»   » ഗൗരവക്കാരനായ നടന്‍ നിലവാരം കുറഞ്ഞ തമാശകളുടെ ഉടമയായി, മിമിക്രിക്കാരന്‍ ദിലീപിന്റെ വളര്‍ച്ച!!

ഗൗരവക്കാരനായ നടന്‍ നിലവാരം കുറഞ്ഞ തമാശകളുടെ ഉടമയായി, മിമിക്രിക്കാരന്‍ ദിലീപിന്റെ വളര്‍ച്ച!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ജനപ്രിയ നായകനും കുടുംബ പ്രേക്ഷകരുടെ പ്രിയ നടന്‍ ദിലീപിന്റെ ക്രൂരമായ പ്രവര്‍ത്തിയില്‍ അമ്പരന്ന് നില്‍ക്കുകയാണ് സിനിമാലോകം. എന്ത് പ്രശ്‌നമായാലും സഹപ്രവര്‍ത്തകയോടുള്ള നീചമായ നടന്റെ പ്രവര്‍ത്തിയെ കുറിച്ച് മറ്റ് താരങ്ങളും പ്രതികരിച്ച് തുടങ്ങി. മലയാള സിനിമയില്‍ ഇത്തരമൊരു സംഭവം നടക്കുന്നത് ഇത് ആദ്യമായാണ്. സിനിമയെ പോലും വെല്ലുന്ന സംഭവങ്ങളാണ് യുവനടിയെ ആക്രമിച്ചതും തുടര്‍ന്നുണ്ടായ ജനപ്രിയ നായകന്റെ അറസ്റ്റും. ഒരു സാധാരണക്കാരനായി വളര്‍ന്ന് വന്ന ദിലീപ് എന്ന നടന്റെ ജീവിതവും വളര്‍ച്ചയുമെല്ലാം കുടുംബാംഗങ്ങള്‍ക്ക് എന്ന പോലെ തന്നെ പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്.

എന്നാല്‍ പ്രേക്ഷകര്‍ അറിയാതെയുള്ള ദിലീപിന്റെ വളര്‍ച്ചയും പ്രവര്‍ത്തിയുമാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തെറ്റ് ആരുടെ ഭാഗത്ത് ആണെങ്കിലും അവര്‍ ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ് ദിലീപിന്റെ ആരാധകര്‍ പോലും പറയുന്നത്. സോഷ്യല്‍ മീഡിയയിലും നടനെതിരായ പ്രതിഷേധങ്ങളും ചീത്ത വിളിയും നടന്നുകൊണ്ടിരിക്കുന്നത്. ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ ഫാന്‍സ് ഗ്രൂപ്പുകാരും. ദിലീപ് എന്ന നടന്റെ കരിയര്‍ വളര്‍ച്ചയെ കുറിച്ച് അറിയേണ്ടത്... തുടര്‍ന്ന് വായിക്കാം....

മിമിക്രിക്കാരന്‍

മിമിക്രിക്കാരനായാണ് ദിലീപ് കലാരംഗത്തേക്ക് എത്തിയത്. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പിന്നീട് സിനിമയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് ദിലീപ് സിനിമയില്‍ എത്തിയത്.

സഹസംവിധായകനായി

സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉള്ളടക്കത്തിലൂടെയാണ് സഹസംവിധായകനായി പ്രവര്‍ത്തിച്ചത്. 1991ലാണ് ഉള്ളടക്കം ചിത്രം പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍, അമല, ശോഭന, മുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആദ്യ സിനിമ

1992ല്‍ പുറത്തിറങ്ങിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രമാണ് നടന്റെ ആദ്യ ചിത്രം. കമലാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുക്കൊണ്ടാണ് നടന്‍ സിനിമയില്‍ എത്തുന്നത്.

നായകനായി തിളങ്ങി

ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ ദിലീപ് ജോക്കര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് ദിലീപിനെ നായകനാക്കി സിനിമ ഒരുക്കാന്‍ സംവിധായകന്മാര്‍ക്കും താത്പര്യമേറി.

ആദ്യ വിവാഹം

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം. 1998ല്‍ ഒക്ടോബര്‍ 20നായിരുന്നു മഞ്ജു വാര്യരുമായുള്ള വിവാഹം.

നിര്‍മ്മാണ രംഗത്ത്

ദിലീപിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ആദ്യ ചിത്രമാണ് സിഐഡി മൂസ. ഗ്രാന്റ് പ്രൊഡക്ഷന്‍ എന്ന സിനിമാ നിര്‍മാണ കമ്പനിയുടെ സാരഥി സഹോദരന്‍ അനൂപാണ്. ട്വന്റി 20 നിര്‍മ്മാണ ചിത്രങ്ങളില്‍ വമ്പന്‍ വിജയമായിരുന്നു.

വിവാഹമോചനം

2015 ജനുവരി 31നാണ് മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്നത്. വിവാഹജീവിതത്തിലെ അഭിപ്രായ വ്യത്യാസങ്ങളാണ് ഇരുവരും വേര്‍പിരിയാന്‍ കാരണം. ഒരു മകളുണ്ട്. ദിലീപിനൊപ്പം ആലൂവായിലാണ്.

സീരിയസ് വേഷങ്ങള്‍

ഗൗരവമേറിയ മികച്ച വേഷങ്ങള്‍ ചെയ്തുവെന്ന ദിലീപ് 2010ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ചന്‍ എന്ന ചിത്രത്തോടെയാണ് കോമഡി-നായക വേഷങ്ങള്‍ അഭിനയിച്ചു തുടങ്ങുന്നത്. പിന്നീട് കുടുംബ പ്രേക്ഷകരുടെ പ്രിയനടനായി.

നിലവാരമില്ല

പുറത്തിറങ്ങുന്ന സിനിമകള്‍ ബോക്‌സോഫീസ് മികച്ച കളക്ഷന്‍ നേടാറുണ്ടെങ്കിലും സോഷ്യല്‍ മീഡിയ നടന്റെ നിലവാരം കുറഞ്ഞ കോമഡി ചിത്രങ്ങളെ കളിയാക്കാറുണ്ട്.

ജോര്‍ജേട്ടന്‍സ് പൂരം

കെ ബിജു സംവിധാനം ചെയ്ത ജോര്‍ജേട്ടന്‍സ് പൂരമാണ് ഒടുവില്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം. അതിന് ശേഷം ഒട്ടേറെ ചിത്രങ്ങള്‍ക്ക് നടന്‍ ഡേറ്റ് കൊടുത്തിട്ടുണ്ട്.

English summary
Actor Dileep unknown facts.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam