ആദ്യമായി മുഖം കാണിച്ചത് ദിലീപിനൊപ്പം, കാവ്യ- ദിലീപ് ചിത്രത്തിലെ അറിയാക്കഥ പറഞ്ഞ് ദിലീഷ് പോത്തൻ

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ദിലീഷ് പോത്തൻ. അസോസിയേറ്റ് ഡയറക്ടറായി തുടക്കം കുറിച്ച ദിലീഷ് വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം സൃഷ്ടിക്കുകയായിരുന്നു. ആഷിഖ് അബുവിന്റെ സഹസംവിധായകനായി കരിയർ ആരംഭിച്ച ദിലീഷ് പോത്തൻ 2011 ൽ പുറത്തു വന്ന സാൾട്ട് ആന്റ് പെപ്പർ എന്ന ചിത്രത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നിൽ എത്തിയത്, ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് അഭിനയരംഗത്ത് സജീവമായിരുന്നു. തൊട്ടതെല്ലാം പൊന്നക്കിയ സംവിധായകനായിരുന്നു ദിലീഷ് പോത്തൻ. സംവിധാനം ചെയ്ത് രണ്ട് ചിത്രങ്ങളെ തേടിയും ദേശീയ പുരസ്കാരം എത്തിയിരുന്നു.

സാൾട്ട് ആന്റ് പെപ്പറിന് മുൻപ് തന്നെ ദിലീഷ് പോത്തൻ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതും മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ ഹിറ്റ് ചിത്രത്തിലായിരുന്നു. നടനോടൊപ്പമുള്ള ഒരു രംഗത്തിലായിരുന്നു താരം ആദ്യമായി മുഖം കാണിച്ചത്. റെഡ് എഫ് എമ്മിലെ ആർജെ മൈക്കുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 ലാൽ ജോസ് ചിത്രത്തിൽ

ആദ്യത്തെ ക്യാമറ അനുഭവം ചോദിച്ചപ്പോഴാണ് അധികം ആർക്കും അറിയാത്ത ആ കഥ ദിലീഷ് പോത്തൻ പങ്കുവെച്ചത്. തനിയ്ക്ക് ആദ്യമായി ക്യാമറ ഒരുക്കിയ സംവിധായകൻ ലാൽ ജോസ് ആയിരുന്നു എന്നാണ് താരം പറഞ്ഞത്. ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. മൈസൂരിൽ പഠിക്കുന്ന സമയത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

  ഒരു തിയേറ്റർ രംഗം

ഒരു തിയേറ്റർ രംഗമായിരുന്നു അന്ന് ചിത്രീകരിച്ചത്. ഷൂട്ടിങ്ങ് കാണാൻ മലയാളികൾ മാത്രമായിരുന്നു എത്തിയത്. അതിനാൽ തന്നെ അകത്തേയ്ക്ക് കടത്തി വിട്ടു. അപ്പോഴാണ് പ്രൊഡക്ഷൻ കൺട്രോളർ വന്ന് ജൂനിയർ ആർട്ടിസ്റ്റുകളെ വേണമെന്ന കാര്യം അറിയിച്ചത്. തുടർന്ന് ഞങ്ങളോട് തിയേറ്ററിൽ കയറി ഇരിക്കാൻ പറഞ്ഞു. അതാണ് തന്റെ ആദ്യത്തെ ക്യാമറ അനുഭവം.തീയേറ്ററിൽ ദിലീപ് ഇരിക്കുന്ന സീറ്റിന് രണ്ട് മൂന്ന് പിന്നിലെ വരിയിലുള്ള സീറ്റിൽ താനുമുണ്ടെന്നും ദിലീഷ് പറഞ്ഞു.

 ലാൽ ജോസിനോട് പറഞ്ഞപ്പോൾ

ഇതിനെ കുറിച്ച് ഇതുവരെ എവിടേയും പറഞ്ഞിട്ടില്ലെന്നും ദിലീഷ് പോത്തൻ അഭിമുഖത്തിൽ പറഞ്ഞു. ആരും ചോദിച്ചിട്ടില്ലാത്തത് കൊണ്ട് എവിടേയും പറഞ്ഞിട്ടില്ല. എന്നാൽ അടുത്തിടെ ലാൽ ജോസിനെ കണ്ടപ്പോൾ സംഭവം പറഞ്ഞിരുന്നെന്നും അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞു. 1999 ൽ പുറത്തിറങ്ങിയ ലാൽ ജോസ്, ദിലീപ് കാവ്യ മാധവൻ, ബിജു മേനോൻ സംയുക്ത വർമ, ലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരന്ന ചിത്രമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ.തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

  കാവ്യ- ദീലീപ്

ആദ്യമായി ദിലീപിന്റെ നായികയായി കാവ്യ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ഇത്. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുക.യായിരുന്നു.സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ രാധ എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിച്ചത്. നടിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച കഥാപാത്രത്തിൽ ഒന്നായിരുന്നു ഇത്. അതേസമയം കാവ്യയ്ക്ക് മുൻപ് കഥാപാത്രം ചെയ്യനായി നടി കവേരിയെയായിരുന്നു പരിഗണിച്ചത്. എന്നാൽ ചിത്രം കയ്യിൽ നിന്ന് പോകുകയായിരുന്നു എന്ന് അടുത്തിടെ നടി വെളിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X