'കുഞ്ഞിക്കയേയും മമ്മൂക്കയേയും കടത്തിവെട്ടും'; ദുൽഖറിനേക്കാൾ സ്റ്റൈലിഷായി സുറുമി, ഇത്തയ്ക്ക് ആശംസയുമായി താരം!

മഹാനടൻ മമ്മൂട്ടിയുടെ മകളും ദുൽഖറിന്റെ സഹോദരിയുമായിരുന്നിട്ടും ലൈം ലൈറ്റിൽ നിന്നും മാറി സ്വസ്ഥമായ ജീവിതം നയിക്കുകയാണ് സുറുമി. തിരശീലയിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും വാപ്പിച്ചിയുടെ പ്രിയ പുത്രിയാണ് സുറുമി. സുറുമിയുടെ ജീവിതം അറിയേണ്ടത് തന്നെയാണ്.... അച്ഛനേയും സഹോദരനേയും പോലെ സിനിമയുടെ രംഗത്തേക്ക് എത്താതെ ചിത്ര രചനയാണ് സുറുമി തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രണവും ദുൽഖരും സിനിമയിൽ എത്തിയെങ്കലും മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പെൺ മക്കൾ സിനിമ രംഗത്തേക്ക് എത്തിയിട്ടില്ല. സോഷ്യൽമീഡിയിൽ അധികം ആക്ടീവല്ല സുറുമി എന്നതുകൊണ്ട് തന്നെ മമ്മൂക്കയുടെ പ്രിയ പുത്രിയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് ദുൽഖർ പങ്കുവെക്കുമ്പോഴാണ്.

 Dulquer Salmaan

ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന സുറുമിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രിയ സ​ഹോദരൻ ദുൽഖർ സൽമാൻ. ഇത്തയോടുള്ള മുഴുവൻ സ്നേഹവും നിറച്ചാണ് ദുൽഖൽ സുറുമിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. 'എന്റെ ഇത്തക്ക് ജന്മദിനാശംസകള്‍ നേരുന്നു. ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായ മറ്റൊന്നുമില്ല.'

'നമ്മള്‍ ഒരുമിച്ച് പങ്കുവെച്ച സമയമാണ് ഏറ്റവും ലളിതം. എനിക്കറിയാം... വ്യത്യസ്തമായ നഗരങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. ഈ വർഷമെങ്കിലും ഒരുപാട് സമയം നമുക്ക് ഒരുമിച്ച് ചിലവിടാനും യാത്രപോകാനുമൊക്കെ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.'

'അങ്ങനെ നമ്മൾ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാൾ സന്തോഷം മറ്റൊന്നുമില്ല' എന്നാണ് ദുൽഖർ കുറിച്ചത്. ഒപ്പം കുഞ്ഞിക്കയെക്കാൾ സ്റ്റൈലിഷായി പ്രിയ സഹോദരനൊപ്പം നിന്ന് പകർത്തിയ സുറുമിയുടെ സെൽഫിയും ദുൽഖർ സൽമാൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. വാപ്പിച്ചിയേയും അനുജനേയും പോലെ സുറുമിയും ഫിറ്റ്നസിൽ കിടിലമാണെന്ന് പുതിയ ഫോട്ടോയിൽ നിന്ന് വ്യക്തമാണെന്നാണ് ആരാധകർ പിറന്നാൾ ആശംസിച്ച് കുറിച്ചത്.

രണ്ട് വർഷം മുമ്പാണ് സഹോദരി സുറുമിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ ആദ്യമായി ഒരു കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നത്. ഇത്തയ്ക്കൊപ്പമുള്ള ചിത്രങ്ങൾ വളരെ വിരളമായി മാത്രമാണ് ദുൽഖർ പങ്കുവെക്കാറുള്ളത്. സഹോദരിയുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നത് കൊണ്ടാണത്.

 Dulquer Salmaan

സുറുമി മാത്രം എന്താണ് സിനിമയിലേക്ക് വരാത്തതെന്ന സംശയത്തിന് മറുപടി നൽകിയിരുന്നു സുറുമി മുമ്പൊരിക്കൽ. സിനിമ ഇഷ്ടമാണെന്നും എന്നാൽ വാപ്പയെപോലെയോ സഹോദരനെപോലെയോ ക്യാമറയ്ക്ക് മുന്നില്‍ വരാൻ താൽപര്യം ഇല്ലെന്നാണ് സുറുമി പറഞ്ഞത്. താത്പര്യമുണ്ട് പക്ഷെ ഭയമാണ്. ചെറുപ്പം മുതലെ വരയ്ക്കാൻ ഇഷ്ടമാണ്.

വരയ്ക്കുകയും ചെയ്യും. എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ല. എന്ത് ചെയ്യാനും എന്ത്‌ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വാപ്പ തന്നിരുന്നുവെന്നും സുറുമി പറഞ്ഞിട്ടുണ്ട്. സിനിമയുടെ പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കാമോ എന്ന ചോദ്യത്തിന് ഫോട്ടോഗ്രാഫി തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ മികച്ച രീതിയില്‍ ഫോട്ടോ എടുക്കാന്‍ തനിക്ക് സാധിക്കുമോയെന്ന് അറിയില്ലെന്നും സുറുമി പറഞ്ഞിരുന്നു.

വിദേശത്തും മറ്റും പോയി വരുമ്പോള്‍ ചിത്ര രചനയ്ക്കുവേണ്ട ഉപകരണങ്ങളും വര്‍ണങ്ങളും കുഞ്ഞുസുറുമിക്ക് സമ്മാനമായി വാങ്ങുമായിരുന്നു മമ്മൂട്ടി. ഈ സമ്മാനങ്ങള്‍ സുറുമിയിലെ ചിത്രകാരിയെ വളര്‍ത്തി. സ്‌കൂള്‍ തലത്തില്‍ ചിത്രരചനയ്ക്ക് ധാരാളം സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ചിത്ര രചനയോടുള്ള അഭിനിവേശം കൊണ്ടാണ് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ നടത്തിയത്.

ചെന്നൈ സ്റ്റെല്ലാ മേരീസില്‍നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ സുറുമി ലണ്ടന്‍ ചെല്‍സി കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. സുറുമി വരച്ച ഏതാനും ചിത്രങ്ങള്‍ മുമ്പ് വില്‍പനയ്‌ക്ക് വെച്ചിരുന്നു. മമ്മൂട്ടി, സുറുമി, ഭര്‍ത്താവ് ഡോ.റെയ്ഹാന്‍ സയ്യദ് എന്നിവര്‍ ട്രസ്റ്റിമാരായുള്ള വാസ് എന്ന സന്നദ്ധ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ചിത്രങ്ങള്‍ വില്‍ക്കാൻ വെച്ചത്.

More from Filmibeat

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X