കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസ് അനുകരിച്ച് ദുൽഖർ, ചാക്കോച്ചനെ ദുൽഖർ കുളമാക്കിയില്ലെന്ന് ആരാധകർ!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ സോഷ്യൽമീഡിയകളിൽ ട്രെന്റിങ് ആകുന്നത് നടൻ കുഞ്ചാക്കോ ബോബന്റെ ഒരു ഡാൻസ് വീഡിയോയാണ്. ചാക്കോച്ചന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലേതാണ് ​ഗാനരം​ഗം.

അതിൽ മമ്മൂട്ടിയുടെ വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ കാതോട് കാതോരം എന്ന സിനിമയിലെ ദേവദൂതർ പാടി എന്ന ​ഗാനമാണ് ഉപ​യോ​ഗിച്ചിരിക്കുന്നത്.

​ഉത്സവപറമ്പിന്റെ അന്തരീക്ഷത്തിൽ ചിത്രീകരിച്ചിരിക്കുന്ന ​ഗാനത്തിൽ തനി നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനെപ്പോലെയാണ് ചാക്കോച്ചൻ‌ പ്രത്യക്ഷപ്പെടുന്നത്.

ഒപ്പം ആരെയും ചിരിപ്പിക്കുന്ന ഡാൻസും ചാക്കോച്ചൻ കാഴ്ചവെച്ചിട്ടുണ്ട്. ഡാൻസ് കളിക്കാൻ അറിയില്ലെങ്കിലും ഏതെങ്കിലും മ്യൂസിക്ക് എവിടെയെങ്കിലും കേട്ടാൽ പരിസരം മറന്ന് ന‍ൃത്തം ചെയ്യുന്ന ചില സാധാരണക്കാരായ ചേട്ടന്മാരെയാണ് ഈ ​ഗാനത്തിൽ കുഞ്ചാക്കോ ബോബൻ ഡാൻസ് ചെയ്യുന്നത് കാണുമ്പോൾ പ്രേക്ഷകർക്ക് ഓർമവരിക.

അതിമനോഹരമായി നൃത്തം ചെയ്യുന്ന വ്യക്തി എങ്ങനയൊണ് താള തെറ്റിച്ച് പക്ക നാട്ടിൽ പുറത്തുകാരനായ ‍ഡാൻ‌സ് കളിക്കുന്നത് എന്നതാണ് എല്ലാവരേയും അതിശയിപ്പിച്ചിരിക്കുന്നത്. വീഡിയോ ​ഗാനം പുറത്തിറങ്ങിയപ്പോൾ മുതൽ ട്രെൻഡിങിൽ ഒന്നാമതാണ്.

കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസ്

വൈറൽ ​ഗാനത്തിനൊപ്പം ഇപ്പോൾ നടൻ ദുൽഖർ സൽമാനും ചാക്കോച്ചനെ അനുകരിച്ച് നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ പുതിയ തെലുങ്ക് ചിത്രം സീതാ രാമം പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പരിപാടിയിലായിരുന്നു ദുൽഖറിന്റെ നൃത്തം.

ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആരാധകരുടെ ആവശ്യപ്രകാരമാണ് ദുല്‍ഖര്‍ ഗാനത്തിന് ചുവടുവെച്ചത്.

ദുല്‍ഖറിനൊപ്പം ചിത്രത്തിലെ നായിക മൃണാള്‍ താക്കൂറും നൃത്തം ചെയ്തു. താരതമ്യപ്പെടുത്താലൊന്നും ആവശ്യം ഇല്ല.

അനുകരിച്ച് ദുൽഖർ

'ചാക്കോച്ചനും ദുൽഖറും പൊളിച്ചു.... അവരുടേതായ രീതിയിൽ... ഇതിൽ നിന്നും ഇപ്പോളത്തെ യുവ നടന്മാർക്കൊക്കെ പരസ്പരം ഉള്ള സ്നേഹവും ബഹുമാനവും മനസിലാകുന്നു, സ്വന്തം പടം പ്രൊമോഷൻ ചെയ്യാൻ വന്നിട്ട് വേറെരു നടന്റെ പടത്തിലെ പാട്ട് പാടിയ വേറെരു നടനും ഉണ്ടാവില്ല' ദുൽഖറിനോട് സ്നേഹം തുടങ്ങി നിരവധി കമന്റുകളാണ് ദുൽഖറിന്റെ വീഡിയോയ്ക്ക് വരുന്നത്.

ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ദേവദൂതർ പാടി എന്ന ​ഗാനത്തിന്റെ കുഞ്ചാക്കോ ബോബൻ വേർഷൻ യുട്യൂബിൽ മാത്രം കണ്ടത്.

ചാക്കോച്ചനും ദുൽഖറും പൊളിച്ചു

ചാക്കോച്ചൻ തന്ന ഒരു ഊഹം വെച്ച് കളിച്ചതാണ് ആ വൈറൽ ​ഗാനം. ആക്ഷൻ പറഞ്ഞപ്പോൾ കണ്ണുംപൂട്ടി ഒരു പ്രകടനം നടത്തുകയായിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബൻ വൈറൽ ഡാൻസിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്.

1985ല്‍ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഭരതന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു കാതോട് കാതോരം.

ചിത്രത്തിലെ ദേവദൂതര്‍ പാടി... എന്ന ഗാനം ഒ.എന്‍.വി കുറുപ്പ് രചിച്ച് ഔസേപ്പച്ചന്‍ ഈണം നല്‍കിയതാണ്. നിത്യഹരിത ഗാനം കുഞ്ചാക്കോ ബോബന്റെ ചുവടുകളോടെ വീണ്ടും എത്തിയപ്പോൾ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്.

Recommended Video

Dulquer salman's gift to minnal murali tovino | FilmiBeat Malayalam
സീതാരാമം റിലീസിന്

ദുൽഖർ സൽമാൻ നായകനാകുന്ന ബഹുഭാഷാ ചിത്രമാണ് സീതാരാമം. മൃണാൾ താക്കൂറും, രശ്മിക മന്ദാനയും നായികമാരായെത്തുന്ന ചിത്രത്തിൽ സുമന്താണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടിയാണ് സംവിധാനം. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി ചിത്രം ആഗസ്റ്റ് അഞ്ചിനാണ് തീയേറ്ററുകളിൽ എത്തുന്നത്.

ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രം കാശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. പ്രണയവും വിരഹവും എല്ലാ ചേർന്നുള്ള മനോഹര സിനിമയായിരിക്കും സീതാരാമം എന്നാണ് ട്രെയിലറിൽ നിന്നും മറ്റും വ്യക്തമാകുന്നത്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X