'എല്ലാവരേയും വഷളാക്കുന്നതിൽ പ്രധാന പങ്ക് ഉമ്മയ്ക്കാണ്'; ഉമ്മച്ചിയുടെ പിറന്നാൾ ദിനത്തിൽ ദുൽഖറിന്റെ കുറിപ്പ്!

മമ്മൂട്ടിയുടെ കുടുംബത്തിലെ ഏത് വിശേഷവും അറിയാൻ ആ​കാംഷയോടെ കാത്തിരിക്കുന്നവരാണ് മലയാളികൾ. മമ്മൂട്ടിയുടെ സിനിമ കരിയറിലും വ്യക്തിജീവിതത്തിലും എന്നും താങ്ങും തണലുമായി ഒപ്പമുള്ളത് ഭാര്യ സുല്‍ഫത്താണ്.

സുലു എന്നാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിളിക്കുന്നത്. ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്. ദാമ്പത്യ ജീവിതത്തിന്റെ നാൽപ്പത്തിമൂന്ന് വർഷങ്ങൾ വളരെ മനോഹരമായി താണ്ടി മുന്നോട്ട് പോവുകയാണ് ഇരുവരും.

മലയാള സിനിമയിലെ ഏറ്റവും ഫാമിലിമാനായ വ്യക്തിയാണ് മമ്മൂട്ടി. എവിടെ ഷൂട്ടിന് പോയതാണെങ്കിലും കഴിവതും വീട്ടിലേക്ക് രാത്രി മടങ്ങിയെത്താനും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനു മമ്മൂട്ടി നടത്തുന്ന പ്രയത്നങ്ങളെ കുറിച്ച് അദ്ദേഹ​ത്തിന്റെ സുഹൃത്തുക്കൾ പലപ്പോഴും പറയാറുണ്ട്.

വളരെ വിരളമായി മാത്രമാണ് പൊതു വേദികളിൽ മമ്മൂട്ടിക്കൊപ്പം സുൽഫത്ത് പ്രത്യക്ഷപ്പെടുന്നത്. പരിപാടികളിൽ പങ്കെടുക്കാൻ വന്നാൽ തന്നേയും വേദിയിലേക്ക് വരാനോ സംസാരിക്കാനോ ഒന്നും തയ്യാറാകാറില്ല.

Dulquer Salmaan

സുൽഫത്തിന്റെ ചിത്രങ്ങൾ ആരാധകർ കാണുന്നത് മകൻ ദുൽഖർ സൽമാൻ വല്ലപ്പോഴും പിറന്നാൾ ആശംസകൾ നേരാനായി സോഷ്യൽമീഡിയയിൽ പങ്കുവെക്കുമ്പോഴാണ്. മമ്മൂട്ടി സ്വന്തം മകന് പോലും പിറന്നാൾ ആശംസിക്കാറില്ലാത്ത വ്യക്തിയാണ്. ഇപ്പോഴിത ഉമ്മയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പതിവ് തെറ്റിക്കാതെ ദുൽഖർ സൽമാൻ.

ഒപ്പം ഉമ്മയുടോപ്പമിരിക്കുന്ന മനോഹര ചിത്രവും ദുൽഖർ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരേയും വഷളാക്കുന്നതിൽ പ്രധാന പങ്ക് ഉമ്മയ്ക്കാണെന്നാണ് ദുൽ‌ഖർ പറയുന്നത്. 'പിറന്നാൾ ആശംസകൾ മാ... ഉമ്മിച്ചിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നാണ് നമ്മുടെ വീട്ടിലെ കേക്ക് മുറികളുടെ ആഴ്ച്ച ആരംഭിക്കുന്നത്.'

'വീട്ടിൽ എല്ലാവരും ഒരുമിച്ചുണ്ടെന്ന് ഉറപ്പ് വരുത്തുന്ന ഒരു സമയം കൂടിയാണിത്. മക്കളും പേരക്കുട്ടികളും ഒപ്പമുള്ളതുകൊണ്ട് വർഷത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഉമ്മക്കിതെന്ന് എനിക്കുറപ്പാണ്. ഞങ്ങൾക്കായി ഉമ്മ വീട് ഒരുക്കും. ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കി എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്.'

'ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷെ ഉമ്മ ഈ ഒരു ദിവസം മാത്രമെ സമ്മതിക്കാറുള്ളൂ എന്നതാണ് സത്യം. ഉമ്മക്കിതൊന്നും ഇഷ്ടമല്ലെങ്കിലും ഇത് നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിറന്നാൾ ആശംസകൾ ഉമ്മ' എന്നാണ് ദുൽഖർ കുറിച്ചത്.

Dulquer Salmaan

ദുൽഖറിന്റെ പ്രിയപ്പെട്ട ഉമ്മച്ചിക്ക് ആരാധകരും ആശംസകൾ നേർന്നു. താൻ വീട്ടിൽ പോയാൽ നിരവധി ഭക്ഷണം കഴിക്കുമെന്നും അതിന് കാരണക്കാരി ഉമ്മയാണെന്നും ദുൽഖർ മുമ്പ് പറഞ്ഞിട്ടുണ്ട്. ഞാൻ വരുന്നുവെന്ന് അറിയുമ്പോൾ എല്ലാം ഫേവറേറ്റ് ഫുഡും ഉമ്മ ഉണ്ടാക്കി വെയ്ക്കും.

ഉമ്മ ഉണ്ടാക്കുന്ന ഭക്ഷണം ഞാൻ കഴിച്ചാൽ തടി വെക്കില്ലെന്നാണ് ഉമ്മയുടെ വിചാരം എന്നാണ് ദുൽഖർ മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞത്. ഉമ്മ ഭക്ഷണം ഉണ്ടാക്കി വെച്ചിരിക്കുന്നത് കാണുമ്പോൾ താൻ കഴിച്ചുപോകുമെന്നും ഇത്രയൊക്കെ പ്രലോഭനം വന്നാലും വാപ്പിച്ചി കൺട്രോൾ ചെയ്തെ ഭക്ഷണം കഴിക്കുവെന്നും ദുൽഖർ പറഞ്ഞിട്ടുണ്ട്.

തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാൾ ഉമ്മ സുൽഫത്താണെന്നും ദുൽഖർ സല്‍മാന്‍ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിലും സിനിമാ തിരക്കുകളിലും പെട്ടുപോവുമ്പോൾ കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മക്കളെ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കുന്ന, നന്മയുള്ള മനുഷ്യരായി വളർത്തിയത് സുൽഫത്താണ്.

സിനിമയില്‍ സജീവമാകുന്നതിന് മുമ്പാണ് മമ്മൂട്ടിയുടെ വിവാഹം നടന്നത്. അന്ന് അഭിഭാഷകനായി ജോലി ചെയ്യുകയായിരുന്നു മമ്മൂട്ടി. നാട്ടുനടപ്പ് പ്രകാരമായിരുന്നു മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹം. സുലുവിനെ താന്‍ ആദ്യമായി കാണുന്നത് പെണ്ണുകാണാന്‍ പോയപ്പോഴാണെന്ന് പഴയൊരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X