'ചെറുപ്പത്തിലും കുട്ടികളെ പോലെ ഡ്രെസ്സ് ചെയ്യാനായിരുന്നില്ല, വാപ്പിച്ചിയെ പോലെ നടക്കാനായിരുന്നു ഇഷ്ടം'; ദുൽഖർ
സ്റ്റൈൽ, ഫാഷൻ ഇക്കാര്യങ്ങളിലൊക്കെ എന്നും അപ്ഡേറ്റഡാണ് മമ്മൂട്ടി. സാമൂഹ്യമാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള മമ്മൂട്ടിയുടെ കിടിലൻ ചിത്രങ്ങൾ തന്നെയാണ് അതിനുദാഹരണം. മെഗസ്റ്റാറിന്റെ ഒരു സ്റ്റൈലൻ ചിത്രം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടാൽ പിന്നെ ലൈക്കും ഷെയറും കമന്റുകളും നിറയും.
വീട്ടിൽ നിന്ന് ഇറങ്ങിയാൽ വൈറലാകുന്ന മനുഷ്യൻ എന്നാണ് മമ്മൂട്ടിയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഫാഷന്‍ സെന്‍സ് ഉള്ള നടന്മാരില്‍ ഒരാൾ കൂടിയാണ് മമ്മൂട്ടി.
ഹെയർ സ്റ്റൈൽ, വാച്ച്, വസ്ത്രങ്ങൾ, കണ്ണട, ചെരുപ്പ് തുടങ്ങി എല്ലാ കാര്യത്തിലും മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെതായ ഒരു ട്രെന്റുണ്ട്. അലസമായി നിന്നാലും ഷർട്ടിന്റെ രണ്ട് ബട്ടൺ അഴിച്ച് നിന്നാലും അതും ട്രെൻഡാണ്. അടുത്തിടെ ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിൽ പോലും ട്രെന്റായത് ദുൽഖറല്ല പകരം അദ്ദേഹത്തിന്റെ വാപ്പിച്ചി മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയും ദുൽഖറും ഒരുമിച്ച് വന്നാലും ആദ്യം മമ്മൂക്കയുടെ സ്റ്റൈലൻ ലുക്കിലേക്കെ കണ്ണ് പോകൂവെന്നാണ് ആരാധകർ പറയാറുള്ളത്.

1993ൽ നിന്നുള്ള മമ്മൂട്ടിയുടെ ഒരു ചിത്രവും അതിൽ മമ്മൂട്ടി ധരിച്ചിരിക്കുന്ന ഡ്രെസ്സും ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് വൈറലായിരുന്നു. ഗൂച്ചിയുടെ ഷർട്ടാണ് ചിത്രത്തിൽ മമ്മൂട്ടി ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് രസകരമായ കമന്റുകളുമായി എത്തിയത്.
വാപ്പിച്ചിയുടെ ഫാഷൻ സെൻസിനോട് ചേരുന്ന തരത്തിൽ മുട്ടി നിൽക്കുക എന്നതാണ് ദുൽഖറിന്റെ വലിയൊരു വെല്ലുവിളി എന്നാണ് ആരാധകർ തമാശയായി പറയാറുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഡ്രസിങ് സ്‌റ്റൈലിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ചെറുപ്പത്തിലും കുട്ടികളെ പോലെ ഡ്രെസ്സ് ചെയ്യാനായിരുന്നില്ല വാപ്പിച്ചിയെ പോലെ നടക്കാനായിരുന്നു ഇഷ്ടമെന്നാണ് ദുൽഖർ പറയുന്നത്. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലാവുമ്പോള്‍ തനിക്കുണ്ടാകുന്ന റിയാക്ഷന്‍ എന്താണെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തി. 'ചെറുപ്പം മുതലേ ഇത് കണ്ടിട്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ സ്റ്റൈല്‍ ഇന്‍ഫ്ലൂവന്‍സ് വാപ്പച്ചി ആയിരുന്നു.'
'ഓര്‍മ വെച്ച നാള്‍ മുതലേ ഉടുപ്പുകള്‍ ശ്രദ്ധിക്കും. വാപ്പച്ചിയെ പോലെ ഡ്രസ് ചെയ്യണമെന്ന് വിചാരിക്കും. ചെറുപ്പത്തിലും കുട്ടികളെ പോലെ ഡ്രസ് ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. വാപ്പച്ചിയെ പോലെ ഡ്രസ് ചെയ്യാനായിരുന്നു ആഗ്രഹം.'

'ഒരു വലിയ ആളെ പോലെ... അങ്ങനെയായിരുന്നു എന്റെ ചിന്ത. ഇന്നും വാപ്പച്ചിയുടെ ഒരു ചിത്രം വൈറലാവുമ്പോള്‍ പുറത്തുള്ള ആളുകളുടെ റിയാക്ഷന്‍ തന്നെയാവും എനിക്കുമെന്നാണ്', ദുൽഖർ അടുത്തിടെ കിങ് ഓഫ് കൊത്തയുടെ പ്രമോഷന് എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു.
ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകർത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം, ഇതൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാറിന് പറയാനുള്ളത്.


Click it and Unblock the Notifications











