'മലയാളം ചാനൽ ഷോകളിൽ പ്രത്യക്ഷപ്പെടാത്ത താരപുത്രൻ തമിഴിൽ കസറുന്നു'; വൈറലായി ദുൽഖറിന്റെ വീഡിയോ!

ചിലർ ഡിക്യു എന്നും മറ്റ് ചിലർ‌ കുഞ്ഞിക്കയെന്നും സ്നേഹത്തോടെ വിളിക്കുന്ന മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ ദുൽഖർ സൽമാൻ. സിനിമയിലെത്തി 10 വർഷങ്ങൾ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ഡിക്യു ഇതിനകം ഒരുപിടി നല്ല ചിത്രങ്ങളാൽ തെന്നിന്ത്യയിലൊട്ടാകെ യുവജനതയെ കൈയ്യിലെടുത്തിട്ടുണ്ട്. താര പുത്രനായിട്ട് കൂടി അതിൻറയൊരു പ്രിവിലേജും എടുക്കാതെ സ്വന്തം കഴിവും അധ്വാനവും കൈമുതലാക്കി വളർന്ന് വന്ന താരമായാണ് ദുൽഖറിനെ എല്ലാവരും വാഴ്ത്തുക.

ഇതിനകം തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും തൻറേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഡിക്യുവിന് കഴിഞ്ഞിട്ടുണ്ട്. സിനിമകൾ തെര‍ഞ്ഞെടുക്കുന്നതിലും അത് പ്രേക്ഷകർ‌ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാനും അച്ഛനോളം പോന്ന കഴിവ് ദുൽഖറിനും ഉണ്ട്. ഏത് കഥാപാത്രവും ധൈര്യത്തോടെ എടുത്ത് ഫലപ്രാപ്തിയിൽ എത്തിക്കാനും കഴിവുള്ള നടനാണ് ദുൽഖർ ​സൽമാൻ. സെക്കന്റ് ഷോയിലൂടെയാണ് ദുൽഖർ സിനിമയിലേക്ക് എത്തിയത്. വലിയ വിജയമാകാതിരുന്ന ചിത്രത്തേയും ദുൽഖറിനേയും പഴിച്ചവർ‌ നിരവധിയാണ്.

ഏറ്റവും ജനപ്രിയനായ താരപുത്രൻ

സിനിമയിലേക്കുള്ള വഴി മാത്രമാണ് അച്ഛനിലൂടെ ദുൽഖർ സാധിച്ചെടുത്ത്. പിന്നീട് സിനിമിലുള്ള നിലനിൽപ്പും ഇന്ന് കിട്ടുന്ന സ്റ്റാർ‌ഡവും ദുൽഖർ ഒറ്റക്ക് സമ്പാദിച്ച് എടുത്തതാണ്. അമേരിക്കയിലെ പർഡ്യൂ സർവ്വകശാലയിൽ നിന്ന് ബിബിഎ ബിരുദം കരസ്ഥമാക്കിയ ശേഷമാണ് 2012ൽ അമാൽ സൂഫിയയെ ദുൽഖർ വിഹാഹം ചെയ്യുന്നത്. 2017 മെയ് അഞ്ചിനാണ് താരം അച്ഛനായത്. മറിയം അമീറ സൽമാനാണ് മകൾ. മലയാളവും കടന്ന് തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം അഭിനയിച്ച താരത്തിൻറേതായി നിരവധി പുതിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. ഉസ്താദ് ഹോട്ടൽ, എബിസിഡി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാംഗ്ലൂർ ഡെയ്സ്, വിക്രമാദിത്യൻ, ചാർളി, കലി, കമ്മട്ടിപ്പാടം, സിഐഎ, പറവ, മഹാനടി, വരനെ ആവശ്യമുണ്ട്, കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, മഹാനടി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി ഇതുവരെയുള്ള കരിയറിനിടയിൽ ദുൽഖർ സൽ‌മാൻ.

പുതിയ സിനിമ ഹേയ് സിനാമിക

ഹേയ് സിനാമികയാണ് ദുൽ‌ഖറിന്റേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ. നിരവധി സിനിമകളിൽ നൃത്ത സംവിധായികയായി പ്രവർത്തിച്ചിട്ടുള്ള ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ഹേയ് സിനാമിക. അതിഥി റാവു ഹൈദരി, കാജൾ എന്നിവരാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികമാരായത്. സിനിമ സമ്മിശ്ര പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി തമിഴിലെ ഏറ്റവും കാഴ്ചക്കാരുള്ള ഷോയായ കുക്ക് വിത്ത് കോമാളിയിൽ അതിഥിയായി പങ്കെടുത്ത ദുൽഖറിന്റെ വീഡിയോയാണ് വൈറലാകുന്നത്. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അഭിമുഖങ്ങൾ നൽകുമെന്നല്ലാതെ ഇത്രയേറെ മലയാളം ചാനലുകളും പരിപാടികളും ഉണ്ടായിട്ടും ദുൽഖർ ഒന്നിലും പങ്കെടുത്തിട്ടില്ല. എന്നാൽ എല്ലാ മറന്ന് കുക്ക് വിത്ത് കോമാളി ടീമിനൊപ്പം ആർത്തുല്ലസിച്ച് ആ​ഘോഷിക്കുന്ന ദുൽഖറിന്റെ വീ‍ഡിയോ ശ്രദ്ധനേടിയിട്ടുണ്ട്.

Recommended Video

Dulquer Salmaan to make his OTT debut with Raj & DK's Netflix series
ആദ്യമായി ടെലിവിഷൻ ഷോയിൽ

കുക്ക് വിത്ത് കോമാളി ഷോയിലെ‌ ശിവാങ്കിയ്‌ക്കൊപ്പമുള്ള ദുൽഖറിന്റെ രസകരമായ ഗെയിം വീഡിയോയും സോഷ്യ‌ൽമീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. പ്രമോ വീഡിയോയിൽ ഓ കാതൽ കണ്മണി എന്ന ചിത്രത്തിലെ രംഗം ദുൽഖറും ശിവാങ്കിയും റീ ക്രിയേറ്റ് ചെയ്യുന്നതും കാണാം. 'എന്റെ ഏറ്റവും വലിയ ഫാൻ ഗേൾ മൂമെന്റ് ആണ്' എന്ന് പറഞ്ഞുകൊണ്ട് ശിവാങ്കി തന്റെ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഷോ നന്നായി ആസ്വദിയ്ക്കുകയും അതിൽ പങ്കാളിയാകുകയും ചെയ്യുന്ന ദുൽഖറിനെയാണ് വീഡിയോയിൽ കാണുന്നത്. വിജയ് ടിവിയിലെ ഹിറ്റ് ഷോയായ കുക്ക് വിത്ത് കോമാളിയുടെ മൂന്നാമത്തെ സീസണാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്.

Read more about: dulquer salman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X