For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കഴിഞ്ഞ മാസം കഴിഞ്ഞ വർഷംപ്പോലെ'; അമാലിനൊപ്പമുള്ള യാത്രയെ കുറിച്ച് ദുൽഖർ പറയുന്നു

  |

  കുറുപ്പ് എന്ന സിനിമയിലൂടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന് നിൽക്കുകയാണ് ദുൽഖർ സൽമാൻ. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയും മാധ്യമങ്ങളും ഏറ്റവും കൂടുതൽ ആ​ഘോഷിച്ച നടന്മാരിൽ ഒരാളും ദുൽഖർ സൽമാനായിരിക്കും. താരപുത്രൻ എന്ന ലേബലിലാണ് ദുൽഖർ സിനിമയിലേക്ക് എത്തിയത്. സെക്കന്റ് ഷോ കണ്ട് മമ്മൂട്ടിയുടെ മകൻ പരാജയമാണെന്നാണ് വിമർശനം ഉയർന്നത്. പിന്നീട് അച്ഛന്റെ പേരിന്റെ പിൻബലം ഇല്ലാതെ തന്നെ ദുൽഖർ മലയാള സിനിമയിൽ തന്റേതായ സിംഹാസനം കഠിനാധ്വാനത്തിലൂടെ പണിതു. ഇപ്പോൾ മലയാളവും കടന്ന് ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ നടന്മാരിൽ ഒരാളായി ദുൽഖർ മാറി കഴിഞ്ഞു.

  Also Read: 'അത്രമേ‌ൽ സ്നേഹിക്കുന്ന വ്യക്തിയെ സ്വന്തമാക്കിയതിൽ ഇന്നും അതിയായി സന്തോഷിക്കുന്നു'; പേർളി മാണി

  തെന്നിന്ത്യയിലെ വിവിധ ഭാഷകളിലും ബോളിവുഡിലും നിറ സാന്നിധ്യമാണ് ഇപ്പോൾ ദുൽഖർ സൽമാൻ. നടൻ എന്നതിലുപരി നിർമാതാവ് കൂടിയാണ് ദുൽഖർ ഇപ്പോൾ. ദുൽഖറിനോടും മമ്മൂട്ടിയോടുമുള്ള സ്നേഹം ആ കുടുംബത്തോടും അവിടുത്തെ പുതുതലമുറക്കാരി മറിയത്തോട് വരെ മലയാളികൾക്കുണ്ട്. ദുൽഖറിനെപ്പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട വ്യക്തിയാണ് താരത്തിന്റെ ഭാര്യ അമാലും. തനിക്കൊപ്പം ഇതുവരെ അഭിനയിച്ചിട്ടുള്ള നായികമാരെക്കാൾ അതീവ സുന്ദരിയായി തനിക്കെന്നും തോന്നിയിട്ടുള്ളത് ഭാര്യ അമാലിനെയാണെന്ന് പലപ്പോഴും ദുൽഖർ തന്നെ പറഞ്ഞിട്ടുണ്ട്.

  Also Read: 'എല്ലാവരും എന്റെ ഭർത്താവ് മഹാനാണെന്ന് പറയും, എന്റെ കഠിനാധ്വാനത്തിന് വിലയില്ലേ?'; സുധ കൊങര

  അതുകൊണ്ട് തന്നെ ദുൽഖറിന്റേയും അമാലിന്റേയും കുഞ്ഞ് മറിയത്തിന്റേയും വിശേഷങ്ങൾ അതിവേ​ഗം വൈറലാകാറുണ്ട്. ചെന്നൈയിലെ സ്‌കൂളിലെ ഒരു സ്‌പോട്‌സ് ഡേയിലാണ് ആദ്യമായി ദുൽ‌ഖർ അമാലിനെ കണ്ടത്. തന്നെക്കാൾ അഞ്ച് വർഷത്തെ ജൂനിയർ ആയിരുന്നു. ആദ്യം അവളെ കാണുമ്പോൾ ഒരു കുഞ്ഞിനെ പോലെയാണ് തോന്നിയത് പലപ്പോഴും ദുൽഖർ പറഞ്ഞിട്ടുണ്ട്. സ്‌പോട്‌സ് ഡേ യ്ക്ക് വെയിലത്തൊക്കെ നിർത്തിയത് കൊണ്ട് എന്തോ വിഷമത്തിൽ നിൽക്കുകയായിരുന്നു അവളെന്നും താരം പറയുന്നു. 'എല്ലാം മനസിലാക്കാനും തിരിച്ചറിയാനും കഴിവുള്ള ആളാണ് അമാൽ. അതുകൊണ്ട് എന്നെയോ എന്റെ തൊഴിലിനെയോ സംശയമില്ല. വളരെ പോസിറ്റവാണ് അമാൽ.'

  'വീട്ടിൽ വന്നാൽ എന്റെ ശരിയായ വശം കാണുന്നത് അമാൽ മാത്രമാണ്. കുറേ ഗേൾസ് ഫാൻസുണ്ട്. നോക്ക്.... എന്നെ കുറിച്ച് അവർ എഴുതിയ കമന്റ് നോക്കൂ... എന്നൊക്കെ പറഞ്ഞാൽ അതിനും അമാലിന് മറുപടി ഉണ്ടാവും. സത്യം എന്താണെന്ന് എനിക്ക് മാത്രമല്ലേ അറിയൂ. അവരെല്ലാം നിങ്ങളെ ശരിക്കും അറിയുകയാണെങ്കിൽ ഒറ്റ ആരാധികമാരും ഉണ്ടാവില്ല. ഞാൻ മാത്രമേ ഉണ്ടാവൂന്ന്. ആര് എന്ത് പറഞ്ഞാലും ഞാനെന്താണെന്ന് അമാൽ മനസിലാക്കും. മറ്റുള്ളവർ കാണുന്നത് എന്റെ നല്ല വശങ്ങൾ മാത്രമാണ്. യഥാർത്ഥ ജീവിതത്തിൽ ഞാൻ അതിന്റെ നേരെ ഓപ്പോസിറ്റാണ് എന്നതൊക്കെ അമാലിന് മാത്രം അറിയുന്ന കാര്യമാണ്' ദുൽഖർ പറയുന്നു.

  Dulquer salman's gift to minnal murali tovino | FilmiBeat Malayalam

  വിവാഹ വാർഷികം ആഘോഷിക്കാൻ രാജസ്ഥാനിൽ പോയപ്പോൾ പകർത്തിയ ഭാര്യ അമാലിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ ഇപ്പോൾ. രാജസ്ഥാനിലെ പൈതൃക കേന്ദ്രങ്ങളിൽ അമാലിനൊപ്പം സന്ദർശിച്ച വീഡിയോ ആണ് ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'നമ്മൾ ജീവിക്കുന്ന കാലങ്ങൾ, സംസ്ഥാനങ്ങളെ രാജ്യങ്ങളെപ്പോലെയാക്കുന്നു. സുഹൃത്തുക്കൾ ശത്രുക്കളെപ്പോലെ തോന്നുന്നു. കഴിഞ്ഞ മാസം കഴിഞ്ഞ വർഷം പോലെ തോന്നുന്നു. ഏർ...വേണ്ട അവസാനവരി മായ്ക്കട്ടെ' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ദുൽഖർ കുറിച്ച‌ത്. കഴിഞ്ഞ ഡിസംബർ 21നായിരുന്നു ഇരുവരുടെയും പത്താം വിവാഹവാർഷികം. ജീവിതമെന്നത് പായ്ക്കപ്പലിലെ ഒന്നിച്ചുള്ള യാത്രപോലെയാണെന്ന് അമാലിന് വിവാഹ വാർഷികം ആശംസിച്ച് ​ദുൽഖർ കുറിച്ചത്. അമാലിനൊപ്പമുള്ള വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്. നടി നസ്രിയ അടക്കമുള്ളവർ ദുൽഖറിന്റേയും അമാലിന്റേയും വീഡിയോയ്ക്ക് കമന്റുമായി എത്തിയിരുന്നു.

  Read more about: dulquer salman
  English summary
  actor Dulquer Salman shared video of his trip to Rajasthan with wife Amaal goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X