For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാര്‍ക്കിന്‍സണ്‍സ് രോഗമായിരുന്നു, കിടപ്പിലായിട്ട് ഒന്നര വര്‍ഷം, ജഗദീഷിന്റെ ഭാര്യയെ കുറിച്ച് ഇടവേള ബാബു

  |

  നടന്‍ ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമയുടെ വിയോഗം ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. അടുത്തിടെ ഭാര്യയെ കുറിച്ച് വാചാലനായി ജഗദീഷ് എത്തിയിരുന്നു. ഡോക്ടര്‍ തന്നോടൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണവും കുടുംബജീവിതത്തെ കുറിച്ചൊക്കെയായിരുന്നു നടന്‍ പറഞ്ഞത്. ജഗദീഷിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഭാര്യയെ കുറിച്ച് പറയാന്‍ 100 എപ്പിസോഡുകള്‍ മതിയാവില്ലെന്നാണ്നടന്‍ അന്ന് പറഞ്ഞത്.

  ഡെയ്‌സി പറഞ്ഞത് നുണ; വീട്ടുകാരെ തെറി വിളിക്കുന്നതല്ല പുരോഗമനം, ബ്ലെസ്ലിയോട് പറഞ്ഞത് തെറ്റ്...

  ജഗദീഷും കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് നടന്‍ ഇടവേള ബാബുവിനുള്ളത്. സഹോദരിയെ പോലെയായിരുന്നു രമ . മനോരമ ഓണ്‍ലൈനോടാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ രമയുടെ അസുഖത്തെ കുറിച്ചും പറയുന്നുണ്ട്. ഒന്നര വര്‍ഷമായി കിടപ്പിലായിരുന്നു താരപത്‌നി.

  തന്നോടൊപ്പം വരുന്നത് ഇഷ്ടമല്ല, അടുത്തിടെ ഭാര്യയെ കുറിച്ച് ജഗദീഷ് പറഞ്ഞത്, വാക്കുകള്‍ വേദനയാവുന്നു

  നടന്റെ വാക്കുകള്‍ ചുവടെ... ''ഡോ. രമ തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരിയണ്. തന്റെ അമ്മാവന്റെ വിദ്യാര്‍ഥിയായിരുന്ന രമച്ചേച്ചി അദ്ദേഹത്തോടുള്ള സ്‌നേഹവും ബഹുമാനവും തനിക്കും തന്നിരുന്നു. തനിക്കും സഹപ്രവര്‍ത്തകര്‍ക്കും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്' ഇടവേള ബാബു പറയുന്നു.

  ''ഡോ. രമ ഫൊറന്‍സിക് ഡിപ്പാര്‍ട്‌മെന്റില്‍ ഉന്നതസ്ഥാനത്തു പ്രവര്‍ത്തിച്ച ഒരു ഡോക്ടര്‍ ആണ്. ജഗദീഷേട്ടന്റെ ഭാര്യ എന്നതിലുപരി ഞാന്‍ രമചേച്ചി എന്ന് വിളിക്കുന്ന ഡോ.രമയുമായി എനിക്ക് വ്യക്തിപരമായ അടുപ്പമുണ്ട്. എന്റെ അമ്മാവന്‍ ഫൊറന്‍സിക് ഡോക്ടര്‍ ആയിരുന്നു. അമ്മാവന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാര്‍ഥിനി ആയിരുന്നു രമ ചേച്ചി. ഞാന്‍ എന്ത് അത്യാവശ്യം വന്നാലും ചേച്ചിയെ വിളിക്കും. ചേച്ചിയുടെ അധ്യാപകന്റെ മരുമകന്‍ എന്ന നിലയില്‍ എന്നോട് വളരെ അടുപ്പമുണ്ടായിരുന്നു. വളരെ പ്രഗത്ഭയായ ഡോക്ടറും വളരെ നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ചേച്ചി.

  ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് എന്ത് അത്യാവശ്യം വന്നാലും ചേച്ചി സഹായിക്കാറുണ്ടായിരുന്നു. കലാഭവന്‍ മണി അന്തരിച്ചപ്പോള്‍ ആലപ്പുഴയോ തൃശൂരോ മെഡിക്കല്‍ കോളജില്‍ വച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തണം എന്ന അവസ്ഥ വന്നപ്പോള്‍ ഞാന്‍ രമചേച്ചിയെ വിളിച്ചു. ചേച്ചിയാണ് തൃശൂരില്‍വച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സഹായം ചെയ്തു തന്നത്. ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു. ഒന്നരവര്‍ഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു. നല്ല ഉറച്ച മനസ്സിനുടമയായ ചേച്ചി മനക്കരുത്തുകൊണ്ടാണ് ഇത്രയും നാള്‍ പിടിച്ചു നിന്നത്. ജഗദീഷേട്ടനുകൂടി ധൈര്യം കൊടുത്തിരുന്നത് ചേച്ചിയാണ്. ചേച്ചിയുടെ വേര്‍പാടില്‍ ഞങ്ങള്‍ക്കെല്ലാം അതികഠിനമായ ദുഃഖമുണ്ട്. ചേച്ചിയുടെ വേര്‍പാട് താങ്ങാനുള്ള ശക്തി ജഗദീഷേട്ടനും മക്കള്‍ക്കും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു''; ഇടവേള ബാബു പറഞ്ഞു.

  ഇന്ന് രാവിലെയാണ് ഡോ. രമയുടെ മരണ വാര്‍ത്ത എത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവിയായിരുന്നു ഡോക്ടര്‍ രമ. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫൊറന്‍സിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു. ര
  മ്യ,സൗമ്യ എന്നിവരാണ് മക്കള്‍. ഇരുവരും ഡോക്ടര്‍മാരാണ്. ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐ.പി.എസ്, ഡോ. പ്രവീണ്‍ പണിക്കര്‍ എന്നിവരാണ് മരുമക്കള്‍, ഇന്ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തില്‍ വെച്ചാണ് സംസ്‌കാരം.

  Recommended Video

  Dhanya Mary Varghese talks about Bigg Boss Malayalam Season 4

  ഡോക്ടര്‍ രമയെ അനുസ്മരിച്ച് ഹൈക്കോടതി അഭിഭാഷകന്‍ അജിത് കുമാര്‍ എത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഡോ. രമയെ കുറിച്ച് വാചാലയായത്. പ്രോസിക്യൂഷന് എന്നും കരുത്തായിരുന്നു ഫൊറന്‍സിക് വിദഗ്ദ എന്ന നിലയില്‍ ഡോ.രമയുടെ റിപ്പോര്‍ട്ടുകളെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അഭിഭാഷകന്‍ പറഞ്ഞത്. അഡ്വ അജിത് കുമാറിന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്.
  കുറച്ചു നാളുകളായി രോഗാവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പങ്കുവെച്ച് കുറിപ്പില്‍ പറയുന്നുണ്ട്.

  Read more about: jagadish ജഗദീഷ്
  English summary
  Actor Edavela Babu Emotional Words About Dr Rema, she has Parkinson's disease
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X