കുഞ്ചാക്കോ ബോബനുമായി ഒരു പിണക്കം ഉണ്ടായിരുന്നു! പെട്ടെന്ന് സംഭവിച്ച പ്രശ്‌നം കൊണ്ടാണെന്ന് ഇടവേള ബാബു

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കേരളത്തില്‍ വലിയ തരംഗമായിരുന്നു. മോഹന്‍ലാല്‍ അടക്കം സെലിബ്രിറ്റികളെ മുന്നില്‍ നര്‍ത്തി കേരളത്തില്‍ നിന്നും ആരംഭിച്ച ക്രിക്കറ്റ് ടീമിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഏറ്റവുമൊടുവില്‍ കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങളായിരുന്നു സിസിഎല്‍ നയിച്ച് മുന്നോട്ട് പോയത്.

എന്നാല്‍ കുഞ്ചാക്കോ ബോബന്‍ അടക്കം സിസിഎല്ലുമായി ബന്ധപ്പെട്ടവരുമായി ഇടവേള ബാബുവിന് ചില അഭിപ്രായ ഭിന്നതകള്‍ ഉണ്ടായി. ഇത് പരസ്യമായി തന്നെ പറയുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നടന്‍ ഇടവേള ബാബുവിപ്പോള്‍. കാന്‍ ചാനല്‍ മീഡിയ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

 edavela-babu

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും താന്‍ മാറി നിന്നതിനെ കുറിച്ചായിരുന്നു അഭിമുഖത്തില്‍ ഇടവേള ബാബു സംസാരിച്ചത്. അത് ആ സമയത്തുണ്ടായ ചില പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടായ പ്രശ്‌നങ്ങളായിരുന്നു. അമ്മയ്ക്ക് പകരമായി മറ്റൊരു സംവിധാനം ഉണ്ടാക്കിയതിന് ശേഷമാണ് അവര്‍ നമ്മുടെ അടുത്തേക്ക് വരുന്നത്. എന്നെ സംബന്ധിച്ച് അത് ഭയങ്കര വിഷമമുള്ള കാര്യമായിരുന്നു.

സിസിഎല്‍ തുടങ്ങിയ സമയത്ത് അത്യാവശ്യം ക്രിക്കറ്റ് കളിക്കും എന്നല്ലാതെ ഇതിനെ പറ്റി എനിക്കൊന്നും അറിയില്ലായിരുന്നു. ആദ്യത്തെ സിസിഎല്‍ എന്ന് പറയുന്നത് ഞാനും നടി ലിസിയും ഷാജി എന്ന് പറയുന്ന ആളും ചേര്‍ന്നായിരുന്നു ഓര്‍ഗനൈസ് ചെയ്യുന്നത്. അയ്യായിരം പേര്‍ വന്നാല്‍ ഭാഗ്യമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. അങ്ങനെ കരുതിയിടത്ത് ഒരു ലക്ഷത്തിന് മുകളില്‍ വന്നു. ഇന്നും സിസിഎല്ലിന്റെ വീഡിയോ കാണിക്കുമ്പോള്‍ ഉദ്ഘാടനത്തിലെ ദൃശ്യങ്ങളാണ് കാണിക്കുന്നത്.

പക്ഷേ കേരളത്തിന് ഗ്രൗണ്ട് കിട്ടാതെ വന്നതാണ് തകര്‍ച്ചയ്ക്ക് കാരണമായത്. കേരളത്തിലെ കളി ഹൈദരബാദില്‍ കൊണ്ട് പോയി വെക്കും. അവിടെ പോയി ആര് കാണാനാണ്. അപ്പോള്‍ നമ്മുടെ സ്‌പോണ്‍സര്‍മാര്‍ കുറഞ്ഞു. ഇങ്ങനെ മുന്നോട്ട് പോയാല്‍ കൈ പൊള്ളുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് കേള്‍ക്കാതെ പോയതോടെ കൈപൊള്ളിയെന്ന് പറയാം. പിന്നെ ഞാന്‍ അതില്‍ നിന്നും പുറകോട്ട് മാറി.

അതിന് ശേഷമാണ് അമ്മയ്ക്ക് പാരലല്‍ ആയി വേറൊരു സംവിധാനം കൊണ്ട് വന്നത്. അത് എന്നോട് പറഞ്ഞില്ലെന്നല്ല, അമ്മയോട് പറഞ്ഞില്ല. അതിനോടുള്ള എതിര്‍പ്പാണ് ഞാന്‍ അറിയിച്ചത്. ആ കസേരയില്‍ ഞാന്‍ ഇരിക്കുന്നത് കൊണ്ടാണ് അതിനോടുള്ള എതിര്‍പ്പ് അറിയിച്ചത്. അല്ലാതെ വേറാരാണ് അത് പറയുക. അല്ലെങ്കില്‍ ഇത് അമ്മയുടെ ടീമാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും. അങ്ങനെ വരാതിരിക്കാനാണ് താന്‍ പറഞ്ഞതെന്ന് ഇടവേള ബാബു പറയുന്നു.

 edavela-babu

ചാക്കോച്ചന്‍ പറഞ്ഞിരുന്നു, കൃത്യസമയത്ത് അല്ല അറിയിച്ചത്. എന്തെങ്കിലും ബാധ്യതകള്‍ ഉണ്ടെങ്കില്‍ അതിന് പ്രസ്ഥാനം ഉത്തരവാദി അല്ലെന്നാണ് കത്ത് അയച്ച് പറഞ്ഞത്. പിന്മാറിയിട്ടും ലാലേട്ടന് ഒരു ശതമാനം ഓഹരി എന്തോ ഇട്ട് വെച്ചിട്ടുണ്ട്.പക്ഷേ അദ്ദേഹവും ഇല്ലെന്നാണ് പറഞ്ഞത്. എന്നോട് ഇക്കാര്യം പറഞ്ഞില്ലെങ്കിലും ഒരു കുഴപ്പവുമില്ല. പക്ഷേ ഒരു പ്രസ്ഥാനത്തിന്റെ ടീമായിട്ട് നില്‍ക്കുമ്പോള്‍ അവരെ അറിയിക്കേണ്ടത് ഒരു ആവശ്യമായിരുന്നു.

എല്ലാം മഞ്ഞുരുകുന്നത് പോലെ ചാക്കോച്ചന്‍ വന്ന് ഉരുക്കി കളഞ്ഞു. കഴിഞ്ഞ അമ്മയുടെ ഷോ യ്ക്ക് വന്നിട്ട് ചാക്കോച്ചന്‍ ഡാന്‍സ് കളിക്കുകയൊക്കെ ചെയ്തു. ശേഷം രാത്രിയില്‍ അദ്ദേഹത്തിന്റെ ഭാര്യ പ്രിയ എന്നെ വിളിച്ചു. ചാക്കോച്ചനും വിളിച്ചു. അങ്ങനെ പ്രശ്‌നങ്ങളൊക്കെ എവിടെയോക്കെയായി തീര്‍ന്നു. ഇപ്പോള്‍ വീണ്ടും എന്നോട് ആ ചുമതല ഏറ്റെടുക്കാന്‍ പറഞ്ഞു. ചാക്കോച്ചനുണ്ടെങ്കില്‍ ഏറ്റെടുക്കാമെന്നായിരുന്നു എന്റെ മറുപടി.

ചെറിയ ചെറിയ പിണക്കങ്ങളാണ് ഇതിനിടയില്‍ ഉണ്ടായത്. ചില തീരുമാനങ്ങള്‍ ശക്തമായിരിക്കണം. ഞാന്‍ അങ്ങനെയാണ്. തീരുമാനിച്ചാല്‍ പിന്നെ അതില്‍ ഉറച്ച് നില്‍ക്കും. എന്റെ തല പോയാലും അതില്‍ നിന്നും ഞാന്‍ പിന്മാറില്ലെന്നും ഇടവേള ബാബു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X