നിങ്ങളെക്കൊണ്ട് മാത്രം സാധിക്കുന്നത്, പൃഥ്വിയെക്കുറിച്ച് ഫഹദ് പറഞ്ഞത് ഏറ്റെടുത്ത് പ്രേക്ഷകരും

ആടുജീവിതം എന്ന സിനിമ പൃഥ്വിയുടെ കരിയറിനെ തന്നെ മാറ്റി മറിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ നടനും പൃഥ്വിയുടെ സുഹൃത്തുമായ ഫഹദ് ഫാസില്‍ ആടുജീവിതം റിലീസ് ആകുന്നതിന് മുമ്പുള്ള ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പൃഥ്വിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

ഗലാട്ട ഇന്ത്യ എന്ന യൂട്യൂബ് ചാനല്‍ നടത്തിയ അഭിമുഖം ഉള്‍പ്പെട്ട ഫാന്‍ ഫെസ്റ്റിലായിരുന്നു ഫഹദ് പൃഥ്വിരാജിനായുള്ള സന്ദേശം അറിയിച്ചത്. ഫഹദ് മാത്രമല്ല, ബ്ലെസ്സിയും ജ്യോതികയും അമല പോളുമെല്ലാം പൃഥ്വിക്ക് ആശംസകളുമായി എത്തി. തന്റെ വീട്ടില്‍ തന്റെ അച്ഛന്‍ നടത്തിയ ഓഡീഷനില്‍ പൃഥ്വിയുമുണ്ടായിരുന്നു. അന്ന് മുതല്‍ ഒരു താരത്തിന്റെ ഉദയം ഞാന്‍ കണ്‍മുന്നില്‍ കണ്ടതാണ് എന്ന് ഫഹദ് പറയുന്നു.

fahad

ഇന്ന് നജീബ് ആകാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് പൃഥ്വിക്കാണ്. ആ സമയത്ത് മാനസികമായും ശാരീരികമായും നിങ്ങള്‍ കടന്നു പോയ മാറ്റത്തെക്കുറിച്ച് എനിക്ക് അറിയാം. നമ്മള്‍ ആ സമയത്ത് കണ്ടിരുന്നു. നിങ്ങള്‍ അത് വളരെ അനായാസം ചെയ്തു. ഇതൊക്കെ എന്റെ ജോലിയുടെ ഭാഗമാണ് എന്ന നിലയ്ക്കാണ് നിങ്ങള്‍ കണ്ടത്. ഞാന്‍ നിങ്ങളോടുള്ള എന്റെ സ്‌നേഹം അറിയിക്കുന്നു എന്നും ഫഹദ് പറഞ്ഞു.

ഇതില്‍ നിങ്ങള്‍ ആയതുകൊണ്ട് തന്നെ ഈ സിനിമ എനിക്ക് എന്റേതുകൂടിയാണെന്ന തോന്നലുണ്ട്. എന്റെ ഒരു സിനിമ വരുന്നതിന് മുമ്പ് എനിക്കുണ്ടാവുന്ന അതേ ആകാംക്ഷ എനിക്ക് ഈ സിനിമ കാണുമ്പോഴും തോന്നുന്നുണ്ടെന്നുമാണ് ഫഹദ് പറഞ്ഞത്. എന്നാല്‍ ഫഹദ് പറയുന്ന വാക്കുള്‍ തന്നെയാണ് ഇന്ന് മലയാളക്കരയും പറയുന്നത്.

ഫഹദ് മാത്രമല്ല, നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും യോഗ്യനായ ആള്‍ പൃഥ്വി തന്നെയാണെന്ന് എന്ന് ഇന്ന് പ്രേക്ഷകരും ഒരേ സ്വരത്തില്‍ പറയുകയാണ്. സിനിമയ്ക്ക് ആശംസകള്‍ പങ്കുവെക്കുന്നതിനിടെ ഫഹദ് പറഞ്ഞ വാക്കുകള്‍ അതേപോലെ ഏറ്റെടുത്തിരിക്കുകയാണ് മലയാളികളും ക്ലാസിക് സിനിമ എന്നാണ് ആടുജീവിതത്തെ പ്രേക്ഷകര്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന് ഓസ്‌കാര്‍ വരെ ലഭിച്ചേക്കാമെന്ന പ്രതീക്ഷകളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്.

പാട്ടുകളും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും സംവിധാനവും എല്ലാം മികച്ചതായി വന്ന സിനിമ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയ മലയാള ചിത്രം എന്ന പ്രത്യേകതയും ആടുജീവിതം സ്വന്തമാക്കിയിരിക്കുകയാണ്. ഇതുവരെ ഈ റെക്കോര്‍ഡ് പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ലൂസിഫറിനായിരുന്നു. ആ പൃഥ്വി അഭിനയിച്ച ആടുജീവിതത്തിന് മാറിയിരിക്കുകയാണ്. ചിത്രം റിലീസ് ആയി നാല് ദിവസം കൊണ്ടാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

fahad

ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസ്സി ആടുജീവിതം സിനിമ എടുത്തത്. 16 വര്‍ഷമായി ഈ ഒരൊറ്റ സിനിമയ്ക്ക് പിന്നാലെയായിരുന്നു ബ്ലെസ്സി. ബെന്യാമിന്‍ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനാമാക്കിയാണ് ആടുജീവിതം ഒരുക്കിയത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തില്‍ നജീബ് ആടുമായി ബന്ധത്തിലേര്‍പ്പെടുന്ന സീന്‍ ഒഴിവാക്കിയത് വലിയചര്‍ച്ചയായിരുന്നു.

എന്നാല്‍ അത് നോവലില്‍ മാത്രമുള്ള സീന്‍ ആണെന്നും യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ലെന്നും ബെന്യാമിന്‍ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. നജീബിന്റെ യഥാര്‍ത്ഥ ജീവിതവുമായി അതിനെ തട്ടിച്ച് നോക്കരുതെന്നും ബെന്യാമിന്‍ പറഞ്ഞിരുന്നു. സിനിമയെയും അത്തരത്തില്‍ സ്വതന്ത്ര ആവിഷ്‌കാരമായി വേണം സമീപിക്കാന്‍ എന്നും ബെന്യാമിന്‍ പറഞ്ഞു.

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X