For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബിലാൽ കരയുന്നത് കണ്ടപ്പോഴാണ് അഭിനയത്തിൽ വരുത്തേണ്ട വ്യത്യസ്തത മനസ്സിലായത്'; ബി​ഗ് ബിയെക്കുറിച്ച് ഫഹദ്

  |

  അഭിനയ മികവ് കൊണ്ട് ഏറെ പ്രശംസകൾ പിടിച്ചു പറ്റുന്ന നടനാണ് ഫഹദ് ഫാസിൽ. മലയാള സിനിമയിൽ നടനിതുവരെ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കിയ ഫഹദിന്റെ അഭിനയ മുഹൂർത്തങ്ങൾ സിനിമാ പ്രേമികൾക്കിടയിലെ സ്ഥിര ചർച്ചാ വിഷയമാണ്.

  കണ്ണുകളിലൂടെ അഭിനയിച്ച് ഫലിപ്പിക്കുന്ന നടനെന്നാണ് പലരും ഫഹദിനെ വിശേഷിപ്പിക്കുന്നത്. എങ്ങനെയാണ് ഓരോ കഥാപാത്രത്തെയും സൂക്ഷ്മ തലത്തിൽ മനസ്സിലാക്കി ആ കഥാപാത്രത്തിന് ജീവൻ നൽകുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഫഹദിപ്പോൾ.

  2007 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബി​ഗ് ബി അഭിനയത്തിൽ തന്നെ വളരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഫഹദ് പറയുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രം കരയുന്നത് കണ്ടപ്പോഴാണ് ഓരോ കഥാപാത്രങ്ങൾ കരയുന്നതിലും വ്യത്യാസമുണ്ടെന്ന് മനസ്സിലായതെന്നും ഫഹദ് ഫാസിൽ പറയുന്നു.

  സൽമാൻ ഖാൻ ഇതുവരെ വിവാഹം കഴിക്കാത്തതിൻ്റെ രഹസ്യം വെളിപ്പെടുത്തി സുസ്മിത സെൻ

  'ബി​ഗ് ബി കാണുമ്പോഴാണ് ഓരോ കഥാപാത്രവും ഓരോ രീതിയിലാണ് കരയുന്നത് എന്നെനിക്ക് മനസ്സിലായത്. പടം തുടങ്ങിയപ്പോൾ മുതൽ മേരി ടീച്ചറും ബിലാലും തമ്മിലുള്ള ബന്ധം പറയുന്നുണ്ട്. ബിലാലിന് കരയാൻ പറ്റുമോ എന്നത് എനിക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യമായിരുന്നു. നാലാമത്തെ അനിയനെ കാെന്ന് കഴിയുമ്പോൾ പുള്ളി മൃതദേഹത്തിന് അടുത്ത് ഇരുന്നിട്ട് ബാലയുടെ ​ദേഹത്ത് അടിച്ചിട്ടാണ് കരയുന്നത്'

  'ഓരോ കഥാപാത്രവും വ്യത്യസ്തമായാണ് കരയുന്നതെന്ന് അന്നാണ് എനിക്ക് മനസ്സിലായത്. ഓരോ കഥാപാത്രത്തെയും വിശദമായി എടുക്കുമ്പോൾ ഇങ്ങനെയുള്ള സാധനങ്ങൾ വരും. എഴുതിയ സാധനം ഷൂട്ട് ചെയ്യുമ്പോൾ നാച്വറലായി ഇവോൾവ് ആവും. ടില സമയത്ത് കരയാനേ തോന്നില്ല. സ്ക്രിപ്റ്റിൽ ചിലപ്പോൾ ക്ലെെമാക്സിൽ കരയുന്ന സീൻ ആയിരിക്കും. പക്ഷെ പടം ഷൂട്ട് ചെയ്യുമ്പോൾ അവിടെ കരയേണ്ടതായി വരില്ലായിരിക്കാം,' ഫഹദ് ഫാസിൽ പറയുന്നു.

  ആരും മോഹിക്കുന്ന ജോലി വിട്ടിട്ടാണ് നിവിന്‍ പോളി വന്നത്; പഴയ ലുക്കിലുള്ള നിവിന്‍ തിരിച്ച് വരും, കുറിപ്പ് വൈറല്‍

  ന​വഗാ​ഗതനായ സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രം മലയൻ കുഞ്ഞാണ് ഫഹദിന്റെ പുറത്തിറങ്ങാനുള്ള സിനിമ. ജൂലൈ 22 ന് തിയറ്റർ റിലീസായാണ് സിനിമ പുറത്തിറങ്ങുക. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാ​ഗ്രഹണവും നിർവിഹിച്ചിരിക്കുന്നത്.

  30 വർഷങ്ങൾ‌ക്ക് ശേഷം എഎർ റഹ്മാൻ സം​ഗീത സംവിധാനം ചെയ്യുന്ന മലയാള സിനിമയെന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ട്. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലാണ് ചിത്രത്തിന്റെ നിർമാണം.

  'മെസേജുകൾ കൂടിയപ്പോൾ പ്രിയയോട് പറഞ്ഞു, എന്നെ ശ്രദ്ധിച്ചില്ലേൽ ഞാൻ വഴി തെറ്റി പോയേക്കുമെന്ന്'; ചാക്കോച്ചൻ

  Recommended Video

  ബിലാൽ ഒന്ന് തുടങ്ങുവ്വോ മമ്മൂക്ക,ജെറിയെ വടികൊണ്ടടിച്ച് ബാല | Actor Bala Interview | *Interview


  ഇതുവരെ ചെയ്തതിൽ നിന്ന് വളരെ വ്യത്യസ്തമായ സിനിമയാണ് മലയൻകുഞ്ഞെന്നാണ് ഫഹദ് ഫാസിൽ പറയുന്നത്. സിനിമയുടെ ആദ്യ പകുതി സാധാരണ പോലെയാണ്. രണ്ടാം പകുതിയിൽ ഭൂമിക്ക് 40 അടി താഴെയാണ് സിനിമ നടക്കുന്നത്. രണ്ട് ദുരന്തങ്ങളുടെ ഇടയിൽ നിന്നാണ് ഈ സിനിമയുടെ കഥ ഉണ്ടായത്. കോഴിക്കോട് വിമാനാപകടവും പെട്ടിമുടിയിലെ മണ്ണിടിച്ചിൽ ദുരന്തവും.

  ഒടിടിയിൽ ഇറക്കാൻ തീരുമാനിച്ച സിനിമയായിരുന്നു മലയൻകുഞ്ഞ്. എന്നാൽ എല്ലാം പൂർത്തിയായി സിനിമ കണ്ടപ്പോൾ ഇത് തിയറ്ററിൽ ജനം കാണേണ്ട പടമാണെന്ന് മനസ്സിലാക്കി തിയറ്റർ റിലീസിന് തീരുമാനിക്കുകയായിരുന്നെന്നാണ് ഫഹദ് നേരത്തെ പറഞ്ഞത്. സിനിമയിൽ പ്രവർത്തിച്ച പ്രതിഭകളെ ചെറിയ സ്ക്രീനിൽ ഒതുക്കിയാൽ പോരെന്ന് പിതാവ് ഫാസിലും പറഞ്ഞെന്നും ഫഹദ് വ്യക്തമാക്കി.

  Read more about: fahad fasil
  English summary
  Malayankunju Actor Fahadh Faasil About Mammootty's Big B Character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X