For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നല്ല വീഞ്ഞ് പോലെ, പ്രായം കൂടുന്തോറും മെച്ചപ്പെടുന്നു'; ഫഫയുടെ ആഘോഷം നസ്രിയയ്ക്കൊപ്പം, സ്നേഹം പകർന്ന് ദുൽഖറും

  |

  അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിച്ച് കൊടുക്കുന്ന തോൽവിയെ പോലും അമ്പരിപ്പിച്ചിട്ടുള്ള പ്രതിഭയാണ് മലയാള സിനിമയുടെ അഭിമാനമായ ഫഹദ് ഫാസിൽ. കൈയ്യെത്തും ദൂരത്ത് സിനിമയുടെ പരാജയത്തിന് ശേഷമുള്ള രണ്ടാം വരവിൽ ഫഹദ് സിനിമാപ്രേമികൾക്ക് ഒരു വിസ്മയമായി മാറുകയായിരുന്നു.

  തോറ്റടത്ത് നിന്ന് ജയിച്ച് കയറി വരുന്നവനാണ് യഥാര്‍ഥ ഹീറോ എന്ന വിശേഷണം എന്തുക്കൊണ്ടും ചേരുന്ന നടനാണ് ഫഹദ് ഫാസില്‍. അഭിനയിക്കാന്‍ അറിയില്ലെന്നും നായകനാവാനുളള കഴിവില്ലെന്നും എഴുതി തള്ളിയവരെക്കൊണ്ട് തന്നെ ഫഹദ് കൈയ്യടിപ്പിച്ചു.

  55 വയസ്സുള്ള ആളുമായി പ്രണയവും ചതിയും; ആ സിനിമ എന്റെ ജീവിതത്തെ ബാധിച്ചു, ജോലി നഷ്ടപ്പെടുത്തി - മനസുതുറന്ന് കൃപ

  ഇന്ന് മലയാളവും കടന്ന് ഫഹദിന്റെ കഴിവിന് പ്രശംസയും അം​ഗീകാരവും വരുന്നുണ്ട്. എല്ലാതരം സിനിമകളും കഥാപാത്രങ്ങളും മാറി മാറി ചെയ്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിലിന്ന്.

  തിരിച്ചുവരവില്‍ ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് വില്ലനായും നായകനടനായുമുളള ഫഹദിന്റെ മാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. മലയാളത്തിലേയും മലയാളത്തിന് പുറത്തേയും മുന്‍നിര സംവിധായകരെല്ലാം ഫഹദിനായി കാത്തിരുന്ന സാഹചര്യമാണ്.

  അനായാസമായ അഭിനയശൈലിയും മറ്റുളളവരില്‍ നിന്നും വ്യത്യസ്തമായുളള പെരുമാറ്റവുമാണ് ഫഹദിനെ എല്ലാവരുടെയും പ്രിയങ്കരനാക്കി മാറ്റിയിരുന്നത്.

  ബിപാഷ അറിയാതെ കൂട്ടുകാരിയെ പ്രണയിച്ച ജോണ്‍ എബ്രഹാം; കല്യാണ വാര്‍ത്ത കേട്ട് ഞെട്ടി നടി; ആ പ്രണയകഥ!

  വിജയവും പരാജയവും മാറിമറിഞ്ഞുക്കൊണ്ടുളള കരിയറായതുകൊണ്ട് അദ്ദേഹം ചെയ്യുന്ന സിനിമകളിലെല്ലാം താരത്തിന്റെ ​ഗംഭീര പ്രകടനങ്ങളിൽ കുറഞ്ഞതൊന്നും ഉണ്ടാവില്ല.

  നാൽപത്തിലെത്തി നിൽക്കുന്ന ഫഹദിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് സിനിമാപ്രേമികളെല്ലാം. നിരവധി പേർ സോഷ്യൽമീഡിയ വഴി ഫഹദിന് പിറന്നാൾ ആശംസകൾ നേർന്നു. ഇപ്രാവശ്യത്തെ ഫഹദിന്റെ ആഘോഷം ഭാര്യ നസ്രിയയ്ക്കൊപ്പമായിരുന്നു.

  അർധരാത്രി തന്നെ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. നസ്രിയ തന്നെയാണ് പിറന്നാൾ ആഘോഷങ്ങൾ ഒരുക്കിയത്.

  നാൽപത് എന്നെഴുതിയ സ്റ്റിക്കർ ഡ്രെസ്സിൽ പതിപ്പിച്ചാണ് ഫഹദ് കേക്ക് മുറിക്കാനെത്തിയത്. ഫഫ എന്നെഴുതിയ ചുവന്ന നിറത്തിലുള്ള തൊപ്പി നസ്രിയയും ധരിച്ചിരുന്നു. 'ജന്മദിനാശംസകൾ മിസ്റ്റർ.ഭർത്താവേ.... നല്ല വീഞ്ഞുപോലെ... പ്രായം കൂടുന്തോറും മെച്ചപ്പെടുന്നു. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ' എന്നാണ് ഫഹദിന് പിറന്നാൾ ആശംസിച്ച് നസ്രിയ കുറിച്ചത്.

  പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും നസ്രിയ പങ്കുവെച്ചു. ഫഹദിന്റെ കുടുംബ സുഹൃത്തും നടനുമായ ദുൽഖർ സൽമാനും പിറന്നാൾ ആശംസകളുമായി എത്തി. 'ഷാനുവിന് ജന്മദിനാശംസകൾ നേരുന്നു... നിങ്ങൾക്ക് കൂടുതൽ ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ... നച്ചുവിനൊപ്പം കൂടുതൽ യാത്രകളും ഓർമ്മകളും ഒപ്പം നിങ്ങൾ സ്വപ്നം കാണുന്നതെല്ലാം നടക്കട്ടെയെന്നും ആശംസിക്കുന്നു'വെന്നാണ് ദുൽഖർ സൽമാൻ കുറിച്ചത്.

  ഫഹദിന്റേതായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ വിക്രവും മലയൻ കുഞ്ഞുമാണ്. വിക്രത്തിൽ കമൽഹാസനൊപ്പമുള്ള ഫഹദിന്റെ പ്രകടനത്തിന് ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

  ബോക്സ് ഓഫീസുകളിൽ അടുത്തിടെ ഏറ്റവും കൂടുതൽ തരം​ഗം സൃഷ്ടിച്ച സിനിമയായിരുന്നു വിക്രം. ഫഹദിന്റെ മലയൻ‌കുഞ്ഞ് ഈ വരുന്ന 11 മുതൽ‌ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്ത് തുടങ്ങും.

  ആദ്യ സിനിമയുടെ പരാജയത്തോടെയാണ് ഷാനു എന്ന വിളിപ്പേര് മാറ്റി ഫഹദ് ഫാസിലെന്ന ഔദ്യോഗിക നാമം താരം തെരഞ്ഞെടുത്തത്.

  Recommended Video

  Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

  പഠനത്തിനായി വിദേശത്തേക്ക് പോയ ഫഹദ് തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ എന്ന സിനിമയിലൂടെയാണ്. ഇതിലെ മൃത്യഞ്ജയം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു.

  നായകനായും വില്ലനായും മനോരോഗിയായും അങ്ങനെ ഒട്ടനവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ ഫഹദിന്റെ കൈകളിൽ ഭദ്രമായി.

  സ്വാഭാവികമായ നടനവും ഡബ്ബിംഗുമാണ് ഫഹദിൻ്റെ കഥാപാത്രങ്ങളെ ശക്തമാക്കുന്നതെന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്നു. 2014ലായിരുന്നു നടി നസ്രിയയുമായുള്ള ഫഹദിന്റെ വിവാഹം.

  Read more about: fahadh faasil
  English summary
  actor Fahadh Faasil celebreted his 40th birthday with dearest wife nazriya, pictures goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X