കോടികൾ ആസ്തിയുള്ള നടൻ, ആ​ഗ്രഹിക്കുന്നത് എന്തും കയ്യിലെത്തും, എന്നിട്ടും ഫ​ഹദിന്റെ ഒരു ആ​ഗ്രഹം സഫലമായില്ല!

By Desk

തുടക്കം ഒന്ന് പാളിയെങ്കിലും അഭിനയം പഠിച്ചിട്ടും സിനിമ എന്താണെന്ന് കൃത്യമായി മനസിലാക്കിയുമാണ് ഫഹദ് ഫാസിൽ രണ്ടാം വരവ് നടത്തിയത്. കയ്യെത്തും ​ദൂരത്തിലെ അതേ താരം തന്നെയാണോ ചാപ്പ കുരിശിൽ അഭിനയിച്ചതെന്ന് സംശയിച്ച് പോകുന്ന തരത്തിലുള്ള ട്രാൻസ്ഫോർമേഷനായിരുന്നു പിന്നീട് നടനിൽ കണ്ടത്. ഇന്ന് മലയാളവും തമിഴും കടന്ന് ഫഫയുടെ ഖ്യാതി അങ്ങ് ബോളിവുഡിൽ വരെ എത്തി നിൽക്കുന്നു.

ന്യു ജനറേഷനിൽ ഇഷ്ടപ്പെട്ട അഭിനേതാവ് ആരാണെന്ന് ഏത് താരത്തോട് ചോദിച്ചാലും ഭൂരിഭാ​ഗം പേരും ആദ്യം പറയുക ഫഹദിന്റെ പേരാകും. പുഷ്പ സീരിസും ആവേശവുമെല്ലാമാണ് നോർത്ത് ഇന്ത്യക്കാർക്കും ഫഹദ് പ്രിയങ്കരനാകാൻ കാരണമായത്. കോടികളാണ് ഓരോ സിനിമകൾക്കും പ്രതിഫലമായി കൈപറ്റുന്നത്.

Fahadh Faasil
Photo Credit: Nazriya Nazim / Instagram

സിനിമാ തിരക്കുകൾ കഴിയുമ്പോൾ ബക്കറ്റ് ലിസ്റ്റിലെ ആ​ഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി യാത്രകൾ പതിവാണ് നടന്. പക്ഷെ വർഷങ്ങളായി ബക്കറ്റ് ലിസ്റ്റിലുള്ള ഒരു ആ​ഗ്രഹം ഇതുവരേയും ഫഹദിന് സഫലമാക്കിയെടുക്കാൻ സാധിച്ചിട്ടില്ല. തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി പേളി മാണി ഷോയിൽ അതിഥിയായി എത്തിയപ്പോൾ വർഷങ്ങളായി ബക്കറ്റ് ലിസ്റ്റിലുള്ള ആ​ഗ്രഹത്തെ കുറിച്ച് നടൻ മനസ് തുറന്നു. ബക്കറ്റ് ലിസ്റ്റിലുള്ള ആ​ഗ്രഹങ്ങൾ കുറേയുണ്ട്.

അതിൽ ഒന്ന് ബാഴ്സിലോണയിൽ പോയിയുള്ള ഊബർ ഡ്രൈവിങ്ങാണ്. അങ്ങനൊരു ആ​ഗ്രഹം വരാനുള്ള കാരണത്തെ കുറിച്ച് ചോ​ദിച്ചപ്പോൾ മറുപടി ഇങ്ങനെ... നല്ലതല്ലേ... ആളുകളെ ഒരു ഡസ്റ്റിനേഷനിൽ നിന്നും മറ്റൊരു ഡെസ്റ്റിനഷനിൽ എത്തിക്കാം. കൊച്ചിയിൽ ഊബർ ഡ്രൈവിങ് താൽപര്യമില്ല. ട്രാഫിക്ക് കൂടുതലാണ്.

ഇവിടെയും ഡ്രൈവ് ചെയ്യാറുണ്ട്. പക്ഷെ ബാഴ്സിലോണയിലെ റോഡുകൾ കുറച്ച് കൂടി ബെറ്ററാണ് എന്നാണ് ഫഹദ് പറഞ്ഞത്. മറ്റുള്ള സൂപ്പർ താരങ്ങളെ അപേക്ഷിച്ച് ഫഹദ് വളരെ വ്യത്യസ്തനാണ്. ടെക്നോളജി ഇത്രയേറെ വളർന്ന കാലത്ത് വാട്സ്ആപ്പ് പോലുള്ള ആപ്പുകളൊന്നും ഫഹദ് ഉപയോ​ഗിക്കാറില്ല. ഫോൺ കോളും ഇമെയിലുമാണ് ഫഹദുമായി ബന്ധപ്പെടാനുള്ള മാർ​ഗം. പുസ്തക വായനയാണ് പ്രധാന വിനോദം.

സെൽഫി ചോ​ദിക്കാത്ത ആരാധകരോട് അങ്ങോട്ട് പോയി സംസാരിക്കാൻ താൽപര്യമുള്ള വ്യക്തി കൂടിയാണ് താരം. സെൽഫി ചോ​ദിക്കാത്ത ആരാധകരെ എനിക്ക് ഇഷ്ടമാണ്. അവരോട് അങ്ങോട്ട് പോയി സംസാരിക്കാൻ തോന്നും. എന്നോട് സെൽഫി ചോദിച്ചില്ലെങ്കിൽ ഞാൻ അങ്ങോട്ട് പോയി സംസാരിക്കും. നമ്മളെ ഇഷ്ടപ്പെടുന്നവർ നമ്മളോട് സംസാരിക്കുന്നതിനെയാണ് ഞാൻ കൂടുതൽ വാല്യു ചെയ്യുന്നതെന്ന് ഫഹദ് പറയുന്നു.

Fahadh Faasil
Photo Credit: Nazriya Nazim / Instagram

ഞാനും അതുപോലെ തന്നെയാണ്. ഫാൻസ് വന്നാൽ അവർക്കൊപ്പം ഇരുന്ന് ഞാൻ ഒരുപാട് സംസാരിക്കും.‍ എനിക്കും ആ കമ്യൂണിക്കേഷൻ വളരെ ഇഷ്ടമാണ്. അവർ പോകാൻ തുടങ്ങുമ്പോൾ ഞാൻ അങ്ങോട്ട് ചോദിക്കും സെൽഫി എടുക്കുന്നില്ലേയെന്ന്. ചിലപ്പോൾ വേണ്ടാത്തത് കൊണ്ട് ചോദിക്കാത്തതുമാകാം എന്ന് പേളിയും പറഞ്ഞു.

വലിയൊരു സൗഹൃദവലയം സിനിമയ്ക്ക് അകത്തും പുറത്തും ഫഹദിനുണ്ട്. നടന്റെ പിറന്നാളുകൾ ഭാര്യ നസ്രിയ ആ​ഘോഷമാക്കാറുമുണ്ട്. തനിക്ക് ലഭിച്ചിട്ടുള്ളതിൽ ഏറ്റവും സ്പെഷ്യലായ ​ഗിഫ്റ്റ് ഭാര്യ പിറന്നാളിന് സമ്മാനിച്ചിട്ടുള്ള സമ്മാനങ്ങൾ തന്നെയാണ് എന്നാണ് ഫഹദ് പറയാറുള്ളത്. പൊതുവെ ഇൻട്രോ വെർട്ടായ ഫഹദിനെയാണ് പ്രേക്ഷകർക്ക് ഏറെയും പരിചയം.

എന്നാൽ ഇത്തവണ പേളിയുടെ ഷോയിൽ അതിഥിയായി വന്നപ്പോൾ വളരെ ഹാപ്പിയായി കൂളായി ത​​ഗും തമാശകളും പറഞ്ഞ് പേളിയുമായി കട്ടയ്ക്ക് സംസാരിച്ച് പൊരുതുന്ന ഫഹദിനെയാണ് പ്രേക്ഷകർക്ക് ലഭിച്ചത്. ബോ​ഗെയ്ൻവില്ലയ്ക്കുശേഷം റിലീസിനെത്തുന്ന ഫഹദിന്റെ മലയാള സിനിമയാണ് ഓടും കുതിര ചാടും കുതിര. അൽത്താഫ് സലീമാണ് സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X