അവന്‍ കൊണ്ടുവരുന്ന ചപ്പാത്തിയും ചിക്കനുമാണ് എന്നെ അഭിനയിക്കാന്‍ പ്രേരിപ്പിച്ചത്; ഗണപതി പറയുന്നു

ബാലതാരമായി സിനിമയിലെത്തിയ നടനാണ് ഗണപതി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രത്തിലെ പൃഥ്വിരാജിന്റെ ചെറുപ്പകാലം ചെയ്തുകൊണ്ടായിരുന്നു മലയാള സിനിമയിലേക്കുള്ള തുടക്കം. അതിന് ശേഷം വിനോദയാത്രയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുട്ടികളുടെ സിനിമയായ ചിത്രശലഭങ്ങളുടെ വീട് എന്ന ചിത്രത്തിലെ ഗണപതിയുടെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു.

തുടര്‍ന്നും നിരവധി സിനിമകളില്‍ വേഷമിട്ട ഗണപതിയുടെ ജാനേ മന്നിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സഹോദരനായ ചിദംബരം സംവിധാനം ചെയ്ത ജാനേ മന്നില്‍ സഹ തിരക്കഥാകൃത്ത് കൂടിയായിരുന്നു ഗണപതി. ഇപ്പോള്‍ വീണ്ടും ഗണപതി ചര്‍ച്ചകളില്‍ ഇടം നേടുന്നത് മഞ്ഞുമ്മല്‍ ബോയ്‌സിലൂടെയാണ്. ഈ ചിത്രത്തില്‍ ഒരു കഥാപാത്രം ചെയ്ത ഗണപതി തന്നെയായിരുന്നു ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറും.

Ganapathi

ഇപ്പോഴിതാ തനിക്ക് അഭിനയിക്കാന്‍ താത്പര്യം തോന്നിയ സാഹചര്യത്തെക്കുറിച്ച് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ഗണപതി പറയുന്ന കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ചിദംബരം തന്നേക്കാള്‍ മുന്നേ അഭിനയിക്കാന്‍ തുടങ്ങിയ ആളാണെന്നും സീരിയലില്‍ അഭിനയിച്ചിരുന്നു എന്നും ഗണപതി പറയുന്നുണ്ട്.

'ഞാനും ചിദംബരവും ചെറുപ്പം തൊട്ട് ഡബ്ബിംഗ് ആര്‍ടിസ്റ്റുകളായിരുന്നു. പണ്ട് ഇങ്ങനെ കുറെ മെഗാ സീരിയലുകളിലും ഭക്തി സീരിയലുകളിലും ഒക്കെ ഡബ്ബ് ചെയ്യുമായിരുന്നു. ഒരു സമയം കഴിഞ്ഞപ്പോള്‍ ചിദുവിന് മനസിലായി ഇത് നടപടിയാവില്ല എന്ന്. എന്നിട്ട് ചിദു വിട്ടു. അങ്ങനെയാണ് ഞങ്ങള്‍ ഒരുമിച്ച് ആദ്യം വര്‍ക്ക് ചെയ്തിട്ടുള്ളത്. ചിദു കാരണം ആണ് ഞാന്‍ നടനാവുന്നത്. കാരണം ചിദു എന്നെക്കാള്‍ മുന്നെ നടനാണ്. ആലിപ്പഴം എന്ന സീരിയലില്‍ മുഴുനീളം ചിദു അഭിനയിച്ചിരുന്നു.

ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് ചിദു ടിഫിന്‍ കൊണ്ടു വരും. ചപ്പാത്തിയും ചിക്കനുമൊക്കെ. ഇപ്പോള്‍ ഇവന്‍ ഇടയ്ക്ക് ഷെയര്‍ ചെയ്യും. ഇടയ്ക്ക് ചെയ്യില്ല. അപ്പോള്‍ ഇത് എനിക്ക് ഭയങ്കര പ്രശ്‌നമാണ്. അങ്ങനെ ചപ്പാത്തിയും ചിക്കനുമുള്ള ടിഫിന്‍ കിട്ടണം എന്ന വാശിയിലാണ് അഭിനയിക്കാനുള്ള ആഗ്രഹം തുടങ്ങിയത്. അതുകൊണ്ട് തന്നെ ചിദുവാണ് എന്റെ ഇന്‍സ്പിരേഷന്‍ എന്ന് പറയാം,' എന്നാണ് ഗണപതി തന്റെ അഭിനയത്തോടുള്ള താത്പര്യത്തെക്കുറിച്ച് പറയുന്നത്.

സഹോദരന്‍ കൂടിയായ ഡയറക്ടര്‍ ചിദംബരത്തെക്കുറിച്ചും ഗണപതി പറയുന്നുണ്ട്. ഒരു ഫിലിം മേക്കര്‍ എന്ന തരത്തില്‍ ചിദംബരം പടത്തിന്റെ സ്‌ക്രിപ്പ്റ്റില്‍ ഇരിക്കുന്നതിന്റെ മുന്നെ അതില്‍ ഒരു ലെയര്‍ കണ്ടെത്തുന്ന ആളാണ് എന്നും അദ്ദേഹം പറയുന്നു. ജാനേ മന്‍ എന്ന സിനിമയില്‍ നോക്കിയാല്‍ ജനന വീട് മരണവീടാവുന്ന ലെയര്‍ ഉണ്ട്. ഈ സിനിമയില്‍ പറയുകയാണെങ്കില്‍ സുഭാഷ് എന്ന നിരീശ്വരവാദി ദൈവമാകുന്ന കഥയാണ്.ദൈവ വിശ്വാസിയല്ല, ദൈവമാകുന്ന കഥ.

Ganapathi

അങ്ങനെ ഒരു ലെയറില്‍ നിന്നാണ് അവന്‍ ആ സിനിമ അവന്‍ എടുക്കുന്നത്. ഇങ്ങനെ ലെയര്‍ കണ്ടെത്തുന്നതിന് ശേഷമാണ് കഥയില്‍ അവന്‍ ഇരിക്കുന്നത്. അത് കഴിഞ്ഞ് ചെയ്യുന്നത് കഥാപാത്രങ്ങളുടെ ബാലന്‍സിംഗ് ആണ്. ജാനേ മന്നില്‍ ബേസിലിന്റെ കഥാപാത്രത്തിലൂടെയാണ് കഥ പോവുന്നതെങ്കിലും അതില്‍ വന്ന് പോകുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ ലെയര്‍ ഉള്ള സിനിമയാണ്.

മഞ്ഞുമ്മല്‍ ബോയ്‌സില്‍ 11 പേരെയും കൃത്യമായി പ്ലേസ് ചെയ്തിട്ടുണ്ട്. ആരെയും മോശം പറയാന്‍ പറ്റാത്ത രീതിയില്‍ അത് ഭംഗിയായി ചെയ്തിട്ടുണ്ട്. എല്ലാവരും നല്ല പെര്‍ഫോര്‍മന്‍സ് കാഴ്ചവെച്ചു. അത് ഡയറക്ടറുടെ കൂടി കഴിവാണ്. ഒരോ കാരക്ടറിനെയും ഐഡന്റിഫൈ ചെയ്ത് കൊണ്ട് വരണം അത് എങ്ങനെ ആളുകളിലേക്ക് എത്തിക്കണം എന്നതില്‍ നല്ല കാഴ്ചപ്പാടുള്ള വ്യക്തിയാണ് ചിദംബരം എന്നും ഗണപതി അഭിമുഖത്തില്‍ പറഞ്ഞുവെക്കുന്നു.

More from Filmibeat

Read more about: ganapathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X