twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    16 ദിവസത്തിലധികം ആശുപത്രിയിൽ കിടന്നു, പ്രാര്‍ത്ഥനകള്‍ മാത്രമായിരുന്നു മരുന്ന്; ഗണേഷ്‌

    |

    കൊറോണ വൈറസ് വ്യാപനം വീണ്ടും ആശങ്ക പടർത്തുകയാണ്. ലോക്ക് ഡൗണിന് ശേഷം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി പോകുമ്പോഴാണ് വീണ്ടും വില്ലനായി കൊവിഡ്19 എത്തിയിരിക്കുന്നത്. വീണ്ട‍ും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് സർക്കാർ.

    കുതിരയ്ക്കൊപ്പമുള്ള നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ, കാണൂ

    ഇപ്പോഴിത കൊവിഡ് ദിനങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ. കൊവിഡ് മുക്തനായ ശേഷമാണ് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് നടൻ വെളിപ്പെടുത്തിയത്. നടൻ ടിനി ടോമിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനുഭവിച്ച കൊവിഡ് വെല്ലുവിളികളെ കുറിച്ച് ഗണേഷ് പറയുന്നത്. രോഗം പിടിപ്പെട്ടാൽ വലിയ ബുദ്ധിമുട്ടാണ് എന്നാണ് നടൻ പറയുന്നത്. നമ്മളെ ആകെ തളർത്തും. വന്ന് കഴിഞ്ഞ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനെക്കാള്‍ നല്ലത് വരാതിരിക്കാന്‍ നോക്കുക ശ്രദ്ധിക്കുക എന്നതാണ്. തന്റെ നേരിട്ടുള്ള അനുഭവം കൊണ്ടാണ് പറയുന്നതെന്നും നടൻ വീഡിയോയിൽ പറയുന്നു.

    കൊവിഡ് ദിനങ്ങൾ

    ഏകദേശം 16 ദിവസത്തില്‍ അധികമായി കൊവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നു ഞാന്‍. എന്റെ പ്രിയപ്പെട്ടവരോട് എനിക്കൊരു സന്ദേശം നല്‍കാനുള്ളത് ഈ രോഗം വന്നവര്‍ക്ക് ഇത് അനുഭവമാണ്. ചിലര്‍ക്കെല്ലാം വളരെ മൈല്‍ഡായി വന്ന് പോകുമെങ്കിലും ഇത് ന്യുമോണിയയിലേക്കും മറ്റു കിടക്കുന്ന അവസ്ഥയില്‍ വലിയ അപകടം. മറ്റൊരു രോഗത്തെക്കാള്‍ വ്യത്യസ്തമായി ഈ രോഗത്തിന് ആശുപത്രിയില്‍ നമുക്ക് ഒരു മുറിയില്‍ കിടക്കാനെ പറ്റു.

    നടന്റെ മുന്നറിയിപ്പ്

    ബന്ധുക്കള്‍ക്കോ മിത്രങ്ങള്‍ക്കോ നമ്മുടെ അരികില്‍ വരാന്‍ സാധിക്കില്ല. പിപിഇ കിറ്റ് ധരിച്ച ഡോക്ടര്‍മാരുടെയും, നഴ്സ്മാരുടെയും പരിചരണം മാത്രമെ ഉണ്ടാവുകയുള്ളു. ഡോക്ടര്‍മാരുടെ പോലും മുഖം തിരിച്ചറിയാന്‍ നമുക്ക് കഴിയില്ല. ഏതൊരു രോഗത്തിനും ഒരു സഹായി നമ്മോടൊപ്പം നില്‍ക്കും. പക്ഷെ ഇതിന് പരിചയമുള്ള ഒരു മുഖവും നമുക്ക് കാണാന്‍ സാധിക്കില്ല. ഒറ്റപ്പെട്ട മാനിസകാവസ്ഥയില്‍ ഈ രോഗത്തിന്റെ ഭാവം എങ്ങിനെ വേണമെങ്കിലും മാറാം.

    പ്രാർത്ഥന മാത്രം

    ഇന്ന് കാണുന്ന രീതിയായിരിക്കില്ല നാളെ. ഏതെങ്കിലും അപകട ഘട്ടത്തിലെത്തുമ്പോഴെ ഡോക്ടര്‍മാര്‍ക്ക് മരുന്ന് തരാന്‍ സാധിക്കു. എന്നാല്‍ അത് ഫലിക്കുമോ എന്നതില്‍ ഉറപ്പുമില്ല. അവിടെ ഒറ്റക്ക് കഴിയുമ്പോൾ നിങ്ങളുടെ പ്രാര്‍ത്ഥനയും ദൈവവും മാത്രമെ ഉള്ളു. കൊവിഡ് 19 ആദ്യം വന്നപ്പോള്‍ രാജ്യത്ത് ലോക്ഡൗണ്‍ വന്ന സമയത്ത് എല്ലായിടത്തും ഓടിയെത്താനും, സഹായിക്കാനും സാധിച്ചിരുന്നു. ഞാന്‍ സുരക്ഷിതനായിരുന്നു. വളരെ അധികം ശ്രദ്ധയോടൊണ് ഞാന്‍ നീങ്ങിയത്.

    നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട്

    പക്ഷെ എനിക്ക് ഈ രോഗം പിടിപെട്ടപ്പോള്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. ഞാനിത് പറയുന്നത് നിങ്ങള്‍ ഇനി ശ്രദ്ധിക്കാന്‍ വേണ്ടിയാണ്. ഇതിനെ നിസാരമായി കാണരുത്. ഇത് നമ്മളെ ആകെ തളര്‍ത്തും. ശാരീരികമായും മാനസികമായും നമ്മളെ തകര്‍ക്കുന്ന ഒരു മാരക രോഗമാണിത്. വന്ന് കഴിഞ്ഞ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനെക്കാള്‍ നല്ലത് വരാതിരിക്കാന്‍ കരുതല്‍ എന്നതാണ്. എന്റെ നേരിട്ടുള്ള അനുഭവം കൊണ്ട് പറയുകയാണ്.

    കരുതൽ വേണം

    ഏറ്റവും അധികം കരുതല്‍ വേണം. ഏറ്റവും അധികം ശ്രദ്ധിക്കണം. ഈ രോഗം വരരുത്. വന്നാല്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടാണ്. അത് ചിലര്‍ക്ക് ഉണ്ടാവുന്നുണ്ട്. ചിലര്‍ക്ക് വലിയ കുഴപ്പവുമില്ല. അതില്‍ വലിയ സന്തോഷം. പക്ഷെ ഇതിന്റെ സ്വഭാവം മാറിയാല്‍ അത് നമുക്ക് താങ്ങാന്‍ കഴിയുന്ന ഒരനുഭവമല്ല. പ്രാര്‍ത്ഥനകള്‍ മാത്രമാണ് ഇതിന്റെ മരുന്നായി മാറിയത്. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കുക.

    Read more about: ganesh kumar
    English summary
    Actor Ganeesh Kumar Shares his Covid 19 Days experience,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X